/indian-express-malayalam/media/media_files/tX6o35o4Ny8KqcHDke1v.jpg)
ജോജു ജോർജ്
മൂന്നാർ: മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മറയൂരിന് സമീപം തലയാറിലാണ് സംഭവം. ഷാജി കൈലാസിന്റെ പുതിയ ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.
Read More:നടന വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൊക്കേഷനിൽ നിന്ന് തിരികെ തലയാറിലേക്ക് വരുമ്പോഴാണ് അപകടം.
Read More:ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി
കഴിഞ്ഞ ദിവസമാണ് വരവിന്റെ ലൊക്കേഷനിൽ ജോജു ജോയിൻ ചെയ്തത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
Also Read:ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
വൻ മുതൽമുടക്കിലും വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ഷാജി കൈലാസിന്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ കെ സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
Read More:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; നിലവിൽ ചികിത്സയിലുള്ളത് 71 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.