/indian-express-malayalam/media/media_files/2024/10/17/Kqd0ZnDTXpao1qLNPTfx.jpg)
കെഎസ്ആർടിസി് 11 കെവി ലൈനിൽ ഇടിച്ച് അപകടം
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. എരഞ്ഞിക്കൽ കെഎസ്ഇബി സബ് സറ്റേഷന് സമീപം വ്യാഴാഴ്ചയായിരുന്നു അപകടം.
തൊട്ടിൽപ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ചെറിയ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിയന്ത്രണം നഷ്ടമായ ബസ് കെഎസ്ഇബിയുടെ 11 കെവി ലൈനിൽ ഇടിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കോഴിക്കോട് എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം.
— IE malayalam (@IeMalayalam) October 17, 2024
അഞ്ച് പേർക്ക് പരിക്കേറ്റു.
തൊട്ടിൽപ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത് #news#Kerala#ksrtcpic.twitter.com/fX4zav0IAm
അപകടത്തിൽപ്പെട്ടവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽ കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
Read More
- റോഡ് ഷോയോടെ രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രചാരണത്തിന് തുടക്കം
- യുആർ പ്രദീപ് ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
- വയനാട്ടിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർഥി
- കോൺഗ്രസ് പുറത്താക്കി, സിപിഎം പറഞ്ഞാൽ മത്സരിക്കുമെന്ന് സരിൻ
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.