/indian-express-malayalam/media/media_files/sBCbmpSVZ8Hhm5ihnL8Z.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കൊല്ലം: ഓയൂരിൽ നിന്നും അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്. പ്രതികളെന്ന് സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങൾ സാറയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ തെളിവ് ശേഖരണം അവസാനിപ്പിച്ചു. എന്നാലും, പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകളിൽ ഒരാൾ സംഘംമുക്കിലെ വീട്ടിലെത്തിയെന്നും സംശയിക്കുന്നുണ്ട്.
ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തേയും തിരുവനന്തപുരത്തേയും പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതികൾ മയക്കുമരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്നാണ് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടി ഇപ്പോഴും ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്. കുരുന്ന് സാറ ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കുമെന്നാണ് പൊലിസ് പറയുന്നത്. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പമുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം മുന്നോട്ട് പോകുന്നത്. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശം, കുട്ടിയുമായുള്ള ബന്ധം എന്നിവ പരിശോധിക്കുന്നുണ്ട്. നഗരപരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. കാറും കണ്ടെത്താനായിട്ടില്ല.
Read more Related Kerala News
- സാറ സേഫ്, കേരളത്തിന്റെ കാത്തിരിപ്പ് ഫലം കണ്ടു; മുഴുവൻ സംഭവവും ഇതുവരെ
- സാറയുമായി സ്ത്രീ എത്തിയത് ഓട്ടോയിൽ; മഞ്ഞ ചുരിദാറുകാരി എങ്ങോട്ട് മറഞ്ഞു?
- രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യേണ്ട റോഡുകള്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു; malayalam news Today
- കേരള വർമ്മയിൽ എസ്എഫ്ഐക്ക് തിരിച്ചടി; ശ്രീക്കുട്ടന്റെ നിയമപോരാട്ടത്തിലൂടെ ജയിക്കുന്നത് ജനാധിപത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.