scorecardresearch

കേരള വർമ്മയിൽ എസ്എഫ്ഐക്ക് തിരിച്ചടി; ശ്രീക്കുട്ടന്റെ നിയമപോരാട്ടത്തിലൂടെ ജയിക്കുന്നത് ജനാധിപത്യം

അസാധു വോട്ട് മാറ്റിവച്ച് ചട്ടപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അസാധു വോട്ട് മാറ്റിവച്ച് ചട്ടപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

author-image
WebDesk
New Update
Sreekuttan | KSU | Highcourt

ഫൊട്ടോ: സ്ക്രീൻഗ്രാബ്

കൊച്ചി: തൃശ്ശൂർ കേരള വർമ്മ കോളേജിൽ റീകൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് കോടതി റദ്ദാക്കി. ചട്ടപ്രകാരം പോൾ ചെയ്ത വോട്ടുകൾ വീണ്ടും എണ്ണാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അസാധു വോട്ട് മാറ്റിവച്ച് ചട്ടപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ സന്തോഷമുണ്ടെന്ന് ശ്രീക്കുട്ടൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

നേരത്തെ കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ അപാകമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. റീ കൗണ്ടിംഗിൽ സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. എന്നാൽ അസാധു വോട്ടുകൾ
സാധുവാക്കിയതായി കാണുന്നു. ഇത് എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു. അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല.

റീ കൗണ്ടിംഗ് രേഖകളിൽ ഉത്തരവാദപ്പെട്ട അധികാരികൾ ഒപ്പിട്ടതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബൈലോ പാലിക്കാതെയാണോ തിരഞ്ഞെടുപ്പ് നടത്തിയതെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അപ്പീൽ നൽകേണ്ട നിയമാനുസൃത അധികാരികാരി വൈസ്  ചാൻസലറാണന്നും ഹർജിക്കാരൻ പരാതി നൽകിയിട്ടില്ലെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.

നവംബർ ആദ്യ വാരമായിരുന്നു തൃശ്ശൂർ കേരള വർമ്മ കോളേജിൽ യൂനിയൻ തിരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവിൽ ഫലം പ്രഖ്യാപനത്തോട് അടുത്തപ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. ആദ്യ ഫലം അനുസരിച്ച് കെ എസ് യു വിന്റെ ചെയർമാൻ സ്ഥാനാർത്ഥിയും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ എസ് ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചുവെന്ന് പ്രഖ്യാപനം വന്നിരുന്നു. 40 വർഷത്തിന് ശേഷമായിരുന്നു കേരള വർമ്മ കോളേജിൽ കെ എസ് യു വിന്റെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചത്.

Advertisment

കെ എസ് യു ആഘോഷങ്ങൾ തുടങ്ങിയ ഘട്ടത്തിൽ എസ്എഫ്ഐ  റീകൗണ്ടിങ് ആവശ്യപ്പെട്ടതോടെ സംഭവങ്ങൾ ആകെ കലങ്ങിമറിഞ്ഞു. രാത്രി വൈകിയും നീണ്ട റീകൗണ്ടിങ്ങിനെ തുടർന്ന് തൃശൂർ കേരളവർമ്മ കോളേജിൽ കെ എസ് യു ജയം മാറിമറിഞ്ഞ് എസ് എഫ് ഐ ജയമായി മാറിയത്. 

ആദ്യ വോട്ടെണ്ണലിൽ കെ എസ് യുവിലെ ശ്രീക്കുട്ടന് 896 വോട്ടും, എസ് എഫ് ഐയിലെ അനിരുദ്ധന് 895 വോട്ടും ലഭിച്ചു. ഇതേ തുടർന്ന് എസ് എഫ് ഐ വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യം ഉന്നയിച്ചു. റീ കൗണ്ടിങ് നടക്കുന്നതിനിടെ കോളേജിൽ വൈദ്യുതി തടസ്സവും നേരിട്ടു. രണ്ട് തവണ വൈദ്യുതി തടസം നേരിട്ടപ്പോൾ റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ റീ കൗണ്ടിങ്ങിൽ കൃത്രിമം കാണിക്കുന്നുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. തുടർന്ന് തർക്കവും വാക്കേറ്റവുമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലിസ് സ്ഥലത്തെത്തി. റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് പ്രിൻസിപ്പലും പൊലിസും ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫീസർ തയ്യാറിയില്ലെന്നും എസ് എഫ് ഐ കൗണ്ടിങ് ടേബിളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തിയാതായും ആരോപണം ഉയർന്നു. അവസാനം രാത്രി വൈകി റീ കൗണ്ടിങ് പൂർത്തിയാക്കിയപ്പോൾ എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധൻ 11 വോട്ടിന് ജയിച്ചു എന്ന പ്രഖ്യാപനം വന്നു.

പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയ ശൈലിയാണ്  കേരള വർമ്മയിൽ കാണുന്നതെന്ന് കെ എസ്‌‌ യു കുറ്റപ്പെടുത്തി. കേരള വർമ കോളേജിൽ ചെയർപേഴ്സൺ ആയി കെഎസ്‌യു പാനലിൽ മത്സരിച്ച ശ്രീക്കുട്ടൻ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി ജയിച്ചത് അംഗീകരിക്കാൻ കഴിയാതെയാണ് എസ് എഫ് ഐ വീണ്ടും വീണ്ടും റീ കൗണ്ടിങ് നടത്തുന്നതെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ നവ മാധ്യമത്തിലും ആരോപിച്ചു.

കേരള വർമ്മയിൽ ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അത് കേരള വർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെ എസ് യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ് എഫ് ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരുമാണെന്നും സതീശൻ ആരോപിച്ചു.

Read more Related Kerala News

kerala varma college union election sreekuttan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: