/indian-express-malayalam/media/media_files/uploads/2017/03/sreesanth.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ Sree Santh
കൊച്ചി: കർണാടകയിലെ ഉടുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലിസ് കേസെടുത്തിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം. തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കേസുമായി യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. "ഒരു കേസിലും എനിക്ക് യാതൊരു പങ്കും ഇല്ല. ഞാൻ സാമ്പത്തിക ഇടപാടുകളിലോ മറ്റ് പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി. എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. ഈ സാഹചര്യം വലുതാക്കി കാണിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുണ്ട്. അത് ശരിക്കും നിരാശാജനകമാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു," ശ്രീശാന്ത് വ്യക്തമാക്കി.
I want to emphasize that I have absolutely no involvement in any case whatsoever. I have not engaged in any financial transactions or any other activities at all. I truly appreciate the support and love from each and every one of you.
— Sreesanth (@sreesanth36) November 23, 2023
അതേസമയം, 2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രൊജക്ട് തുടങ്ങുകയാണ് എന്നായിരുന്നു മറുപടി.
സരീഗ് ബാലഗോപാൽ 2019ൽ മൂകാംബിക ദർശനത്തിന് പോയപ്പോൾ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നീ ഉഡുപ്പി സ്വദേശികളായ രണ്ട് പേരെ പരിചയപ്പെട്ടിരുന്നു. ഇതിൽ വെങ്കിടേഷിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം മൂകാംബികയിൽ ഉണ്ടെന്നും അവിടെ വില്ല നിർമ്മിച്ച് നൽകാമെന്നും പറഞ്ഞ് 18.70 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയെന്നാണ് പരാതി.
അതിന് ശേഷം തുടർനടപടികളൊന്നും ഉണ്ടായില്ല. വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോൾ സമീപത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനും സ്ഥലമുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്ത് പരാതിക്കാരനെ കാണുകയും സംസാരിക്കുകയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രൊജക്ട് ഉദ്ദേശിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് വില്ല നിർമിച്ചുനൽകാമെന്ന് ശ്രീശാന്തും വാഗ്ദാനം ചെയ്തു. പിന്നീട് ശ്രീശാന്ത് ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി. പണം തിരികെ നിൽകിയതുമില്ല.
നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് ഹർജി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജീവ്കുമാര്‍, വെങ്കിടേഷ് എന്നിവർക്കൊപ്പം ശ്രീശാന്തിനെക്കൂടി പ്രതി ചേർത്ത് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് 'സ്റ്റോപ്പ് ക്ലോക്ക്'?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- ക്രിക്കറ്റർ ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.