/indian-express-malayalam/media/media_files/uploads/2017/03/cholera.jpg)
തിരുവനന്തപുരത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴ് പേരിൽ ആറ് പേരും നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്
തിരുവനന്തപുരം: ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് കോളറ ബാധിതരുടെ എണ്ണം കൂടുന്നു. ഒടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 9 പേർക്ക് കൂടിയാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ആദ്യ കോളറ കേസ് റിപ്പോർട്ട് ചെയ്ത നെയ്യാറ്റികരയിൽ പുതിയതായി ആറ് പേർക്കും കാസർഗോഡ് മൂന്ന് പേർക്കുമാണ് കോളറ ബാധ സ്ഥീരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി.
നെയ്യാറ്റികരയിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴ് പേരിൽ ആറ് പേരും നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. കോളറ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കർശ്ശന നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്.
കോളറ ആശങ്ക നിലനിൽക്കുമ്പോൾ തന്നെ സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണവും ഉയരുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് ( 13,196) പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലെത്തിയത്. 145 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇതുവരെ 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
കോളറയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലക്ഷണങ്ങൾ. കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും രോഗബാധയെ തുടർന്ന് ഉണ്ടായേക്കാം. ഛര്‍ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും പ്രധാനം
തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
ഭക്ഷണത്തിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക
പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
Read More
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
- നെഹ്റുവിന്റെ കോൺ​ഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
- ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.