scorecardresearch

എമ്പുരാൻ റീ എഡിറ്റഡിൽ 24 വെട്ട്, സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മാറ്റങ്ങൾ ഇങ്ങനെ

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. ഇതിനൊപ്പം വില്ലന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് വാർത്ത വന്നിരുന്നത്

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. ഇതിനൊപ്പം വില്ലന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് വാർത്ത വന്നിരുന്നത്

author-image
WebDesk
New Update
Empuraan

എമ്പുരാൻ റീ എഡിറ്റഡിൽ 24 വെട്ട്

തിരുവനന്തപുരം: വിവാദങ്ങൾ ശക്തമായതിന് പിന്നാലെ മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ വരുത്തിയത് 24 വെട്ടുകൾ. ചിത്രത്തിന്റെ തുടക്കത്തിലുള്ള നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിക്കൊപ്പം ഒരു ഐആർഎസ് ഉദ്യോഗസ്ഥന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്. 

മാറ്റങ്ങൾ ഇങ്ങനെ

Advertisment

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. ഇതിനൊപ്പം വില്ലന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ചിത്രത്തിൽ എൻഐഎയെപ്പറ്റിയുള്ള പരമാർശങ്ങൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് വാർത്ത വന്നിരുന്നത്. എന്നാൽ അതിൽ കൂടുതൽ രംഗങ്ങൾ മാറ്റിയതയാണ് റീ എഡിറ്റിംഗ് സെൻസർ രേഖ വ്യക്തമാക്കുന്നത്.

തെറ്റ് തിരുത്തുന്നത് ചുമതലയെന്ന് ആന്റെണി പെരുമ്പാവൂർ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തി. തെറ്റുകൾ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment

അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാൻ. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാൻറെ നേട്ടം.

175.4 കോടി ആയിരുന്നു 2018 ൻറെ ലൈഫ് ടൈം ബോക്‌സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങൾ കൊണ്ടാണ് എമ്പുരാൻ ഇതിനെ മറികടന്നിരിക്കുന്നത്.ഒപ്പം 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തു.

Read More

Censor Board Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: