/indian-express-malayalam/media/media_files/2025/04/01/N9nHALSRPKni5fpHF9T3.jpg)
എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് ആന്റണി പെരുമ്പാവൂർ
എമ്പുരാൻ സിനിമയിൽ വരുത്തിയ റീ എഡിറ്റിങ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയും സമ്മർദം കാരണമല്ല റീ എഡിറ്റിങ്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഇല്ല. ഈ സിനിമയുടെ കഥ മോഹൻലാലിനും, എനിക്കും, മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. പൃഥ്വിരാജും ഞങ്ങളും ഒരുമിച്ച് ചേർന്നാണ് സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ.
''എമ്പുരാൻ സിനിമ വരണമെന്നത് ഞങ്ങളെല്ലാം ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിങ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിങ് സമ്മർദ്ദത്തിന്റെ പുറത്തല്ല. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ മാത്രമാണ് മുറിച്ചു മാറ്റിയത്. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം,'' എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
വിവാദം ഒരിക്കലും തിരിച്ചടിയാണെന്ന് കരുതുന്നില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഇതൊരു സിനിമയാണ്. സിനിമയെ സിനിമയായി കാണണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടു. എമ്പുരാൻ മൂന്നാം ഭാഗം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എമ്പുരാൻ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. മോഹൻലാലും പൃഥ്വിരാജും അടക്കമുള്ളവർക്കെതിരെ സൈബർ ആക്രമണവും വ്യാപകമായിരുന്നു. ചിത്രം വിവാദമായതോടെ എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. എമ്പുരാനിലെ മൂന്നു മിനിറ്റോളം ഭാഗങ്ങൾ നീക്കം ചെയ്തതായാണ് വിവരം. 17 ഭാഗങ്ങൾ കട്ടു ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വിമർശനം ഉയർന്ന ചില ഭാഗങ്ങളിലെ ഡയലോഗുകൾ മ്യൂട്ട് ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് എമ്പുരാൻ. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
Read More
- പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നു; എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യും: മോഹൻലാൽ
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- അങ്ങനെ ആ റെക്കോർഡും തൂക്കി; ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണറായി എമ്പുരാൻ
- 'നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, മലയാളികൾ കിരീടം ചാർത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ': നടൻ അപ്പാനി ശരത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.