/indian-express-malayalam/media/media_files/K9fYm8ZscG22RiSNrOLs.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പങ്കാളികളും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ ഈ ആഴ്ച മിക്കവാറും എല്ലാവരുടേയും വൈകാരിക തലങ്ങള്‍ ഉയര്‍ന്നു തന്നെയായിരിക്കും. മറ്റുള്ളവരെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അനുവദിക്കുക. നിങ്ങള്‍ എപ്പോഴും പോസിറ്റീവായിരിക്കാന്‍ ശ്രമിക്കുക. ജീവിതം മെച്ചപ്പെടുമെന്ന വിശ്വാസത്തില്‍ പരിശ്രമിക്കുക. തീര്‍ച്ചയായും ഫലമുണ്ടായിരിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ഗ്രഹാധിപനായ ശുക്രൻ ഒരു തീവ്രമായ സ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്ക് മുന്‍ഗണ നല്‍കുക. ഏത് കാര്യത്തിലും തീരുമാനമെടുക്കുമ്പോഴും അത് പ്രായോഗികമാണോ എന്ന് ആലോചിക്കുക. മാത്രമല്ല വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് നിങ്ങള്‍ മാത്രമല്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെയിരിക്കുക. ഇപ്പോൾ ബുധനും ശുക്രനും രാശിയുടെ നിശ്ചയദാർഢ്യവും തീവ്രവും വികാരഭരിതവും സജീവവുമായ മേഖലകളിലൂടെ വീണ്ടും സഞ്ചരിക്കുകയാണ്. ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനായി എല്ലാ സാമൂഹിക ഒത്തുചേരലുകളിലും കഴിയുന്നത്ര പങ്കെടുക്കുക എന്നതാണ്. എന്നാൽ അതേ സമയം ഒരു നിശ്ചിത അകൽച്ച നിലനിർത്തുകയും വേണം. അതുവഴി നിങ്ങൾ ചില കാര്യങ്ങളില്‍ ഏർപ്പെടാനുള്ള സാധ്യത കുറയും, അല്ലെങ്കിൽ കാരണമില്ലാതെ അസ്വസ്ഥരാകുന്നവരാൽ നിരാശപ്പെടാനുള്ള സാധ്യത കുറയും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ഉത്തരവാദിത്വത്തിലേക്കെത്തുന്ന ജോലികൾ, കടമകൾ എന്നിവയുടെ എണ്ണത്തിൽ ആശങ്കയുണ്ടാകാം. നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളും ഉപേക്ഷിക്കാൻ നിങ്ങൾക്ക് ഇപ്പോൾ അവസരം ലഭിക്കുമെന്ന് തോന്നുന്നു, എന്നാൽ അനന്തരഫലങ്ങൾ പരിഗണിക്കാതെ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഒരിക്കലും മാറ്റാന്‍ കഴിയാത്ത കാര്യത്തില്‍ ഒരുപാട് സമയം കളയരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് ഒരിക്കലും പ്രശസ്തി നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് സ്വന്തമാക്കാനുള്ള നിമിഷമാണിത്. ഇത് കുട്ടികൾക്കുള്ള സമയമാണെന്ന് പലരും പറയുന്നു, അതിനാൽ കുട്ടിക്കാലത്തേക്ക് മടങ്ങുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുന്നത് എന്ത് രസമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് നിങ്ങൾ ഇടുങ്ങിയ ചിന്താഗതികളുള്ള എല്ലാ പ്രതീക്ഷകളും ഒഴിവാക്കി ജീവിതത്തെ ലഘുവായി കാണാത്തത്?
- Meenam Month Horoscope: മീന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- മാർച്ചിൽ ഉത്രം നാളുകാർക്ക് നേട്ടങ്ങൾ, ചോതിക്കാർക്ക് വാഹനം വാങ്ങാനാകും
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ രേവതിവരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ഗ്രഹങ്ങൾ വരാനിരിക്കുന്ന ആഴ്‌ചയിൽ അനുകൂലമായ വിന്യാസത്തിലേക്ക് നീങ്ങും. എന്നിരുന്നാലും, ശരിയായി കൈകാര്യം ചെയ്താൽ, ഓരോ ചെറിയ ബുദ്ധിമുട്ടുകളും യഥാർത്ഥത്തിൽ പുതിയ അവസരത്തിലേക്ക് നയിക്കും. നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
അടുത്ത പതിനഞ്ച് ദിവസം വിശ്രമത്തിന്റെയും വ്യക്തിപരമായ കാര്യങ്ങളുടേയും അന്വേഷണത്തിന്റെയും ഒന്നായിരിക്കണം. പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ വഴിയിൽ വരുമ്പോൾ, അവ ഒരുപക്ഷേ കുട്ടികളെയോ ചെറുപ്പക്കാരായ മറ്റ് ബന്ധുക്കളെയോ ആശങ്കപ്പെടുത്തും. കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം. നിങ്ങൾക്ക് പൂർണ്ണമായ ചിത്രം ലഭിക്കുന്നതുവരെ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾക്ക് വീട്ടിലിരിക്കാൻ കഴിയുമെങ്കിൽ, ദയവായി അങ്ങനെ ചെയ്യുക. ചന്ദ്രൻ സുഖപ്രദമായ അന്തരീക്ഷത്തെ അനുകൂലിക്കുന്നു. നിങ്ങൾക്ക് ചുറ്റും സുഖകരവും ആഡംബരപൂർണവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടേക്കാം. അത് എനിക്ക് മികച്ച വാർത്തയായി തോന്നുന്നു. ജോലി തേടിയെത്തുമ്പോള്‍ അത് തിരസ്കരിക്കാതെ ഇരിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന്, വൈകാരിക വിഷങ്ങളുടെ ഭാരം ഇറക്കി വച്ച് സ്വയം ജീവിതം ആസ്വദിക്കുക എന്നതാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ സ്വീകാര്യത വര്‍ധിക്കുക മാത്രമെ ചെയ്യുകയുള്ളു.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ വ്യക്തിബന്ധങ്ങൾ ഭാഗികമായി രൂപപ്പെടുന്നത് മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മറ്റുള്ളവരെ അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള നടപടികള്‍ നിങ്ങള്‍ ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിക്കപ്പെടുന്നത്. അവരുടെ ആഴത്തിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ പതിയെ മനസിലാക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അടുത്ത ഏതാനും ആഴ്‌ചകളില്‍ നിങ്ങള്‍ക്ക് പ്രയോജനകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകണമെങ്കില്‍ അതിനായി ഇപ്പോള്‍ തന്നെ പരിശ്രമം ആരംഭിക്കുക. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. അഭിലാഷത്തോടെ മുന്നോട്ട് പോവുക. തടസങ്ങളെ മറികടക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.