/indian-express-malayalam/media/media_files/2025/03/14/qANG6h0Ql1BX9HLcv34L.jpg)
മാർച്ച് മാസഫലം
പൂരം
നക്ഷത്രാധിപനായ ശുക്രൻ ഉച്ചസ്ഥനാകയാൽ ഭൗതിക നേട്ടങ്ങൾ അഭംഗുരമാവും. സ്ഥാനമാനങ്ങൾക്കുള്ള അർഹത അധികാരികളെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന കാലമാണ്. മികവിൻ്റെ അംഗീകാരമായി പുരസ്കാരങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. കച്ചവടം വിപുലീകരിക്കാൻ ചിലരുടെ കൈവായ്പകൾ പ്രയോജനപ്പെടുത്തും. ഊഹക്കച്ചവടം, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെയും ധനാഗമം കൈവരുന്നതാണ്. സ്വതന്ത്ര ചിന്താഗതി പുലർത്തുന്നതിനാൽ സംഘടനകളിൽ ഒറ്റപ്പെട്ടേക്കാം. വിമർശനങ്ങൾ ക്ഷോഭിപ്പിച്ചേക്കും. പാരമ്പര്യവസ്തുവിൽക്കാൻ ശ്രമം തുടരുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച നിയമന ഉത്തരവ് നീണ്ടേക്കാം. പ്രണയപരവശർ ശുഭവാർത്ത കേൾക്കാനിടയുണ്ട്.
ഉത്രം
നക്ഷത്രനാഥനായ ആദിത്യന് ശുഭ - പാപ ഗ്രഹങ്ങളുമായി യോഗം വരുന്നതിനാൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവും. പ്രയത്‌നിക്കാതെ തന്നെ ചില നേട്ടങ്ങൾ കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനം കുറയുന്നതിനിടയുണ്ട്. ദൗത്യങ്ങളുടെ പൂർത്തീകരണത്തിന് സഹപ്രവർത്തകരുടെ ഒത്താശ ലഭിച്ചേക്കില്ല. ഏജൻസികളും കമ്മീഷൻ വ്യാപാരവും തൃപ്തികരമായിരിക്കും. പിതാവിന് ആരോഗ്യപ്രശ്നങ്ങൾ വലച്ചേക്കും. നിവേദനങ്ങൾ അധികാരികൾ പരിഗണിക്കാൻ വൈകുന്നതാണ്. അല്പകാലം വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവുന്നതാണ്. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് താരതമ്യേന നേട്ടങ്ങൾ അധികരിക്കും.
അത്തം
മാസത്തിൻ്റെ ആദ്യ പകുതി കൂടുതൽ ഗുണകരമാവും. പ്രയത്നങ്ങൾ പാഴായിപ്പോകില്ല. സമയോചിതമായ നീക്കങ്ങളും വൈദഗ്ദ്ധ്യവും മൂലം മേലധികാരികളുടെ പ്രീതിക്ക് പാത്രമാവുന്നതാണ്. സ്വന്തമായി ചെയ്യുന്ന വ്യാപാരത്തിൽ കുറച്ചൊക്കെ ഉണർവുണ്ടാവും. മകൻ്റെ പഠന കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയുണ്ടാവേണ്ട സന്ദർഭമാണ്. സ്വന്തമായി വീടുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ തടസ്സപ്പെട്ടേക്കാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കിക്കിട്ടും. ആത്മീയ സാധനകൾക്ക് സമയം കണ്ടെത്തുന്നതാണ്. രോഗഗ്രസ്തർക്ക് വലിയ തോതിൽ ആശ്വാസം ഉണ്ടാവണമെന്നില്ല. പഴയ സുഹൃത്തുക്കളുമായി സൗഹൃദം പുതുക്കാം. രണ്ടാം പകുതിയിൽ ദാമ്പത്യപ്രശ്നങ്ങൾ സ്വൈരക്കേടുണ്ടാക്കും.
ചിത്തിര
കന്നിക്കൂറുകാർക്ക് മാസാദ്യവും തുലാക്കൂറുകാർക്ക് രണ്ടാം പകുതിയും ശോഭനമായിരിക്കും. ബാഹ്യസമ്മർദ്ദമില്ലാതെ സ്വന്തം മേഖലയിൽ പ്രവർത്തിക്കാനും കഴിവു തെളിയിക്കാനും സാധിക്കുന്നതാണ്. ലക്ഷ്യപ്രാപ്തിക്ക് ചിലപ്പോൾ കുമാർഗ്ഗങ്ങൾ തേടേണ്ടി വന്നേക്കാം. കടബാധ്യത പരിഹരിക്കാൻ പോംവഴി തെളിയുന്നതാണ്. സംഘടനകളുമായി ബന്ധപ്പെട്ടവർക്ക് അധികാരം കൈവരും. ശത്രുക്കളുടെ കുതന്ത്രങ്ങളെ ചെറുക്കാൻ സാധിക്കും. സുഹൃൽ - ബന്ധു സമാഗമങ്ങൾ മാനസികോല്ലാസത്തിന് കാരണമാകാം. പഠനത്തിൽ ഏകാഗ്രതയുണ്ടാവും. ഗവേഷകരുടെ നിരീക്ഷണങ്ങൾക്ക് അറിവുള്ളവരുടെ സ്വീകാര്യത ലഭിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങളിലെ വിവിധ വിനോദങ്ങളിൽ ആസക്തി വരാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്.
ചോതി
മാസത്തിൻ്റെ ആദ്യപകുതിയിൽ തൊഴിൽരംഗത്ത് ഉന്മേഷരാഹിത്യം അനുഭവപ്പെടും. ആർക്കും തന്നോട് അനുഭാവം ഇല്ലെന്ന് തോന്നിയേക്കും. സാമൂഹ്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും. തന്മൂലം മാനസിക സന്തോഷം അനുഭവിക്കുന്നതാണ്. സാമ്പത്തിക നഷ്ടം വന്നാൽ അദ്ഭുതപ്പെടാനില്ല. പൈതൃക സ്വത്തിന്മേൽ സഹോദർ തമ്മിൽ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കച്ചവടമേഖല ഉണരും. പ്രയത്നത്തിലധികം നേട്ടങ്ങൾ വന്നെത്തുന്നതാണ്. പലരും സഹായിക്കാൻ മുന്നോട്ടു വരും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വിജയിപ്പിക്കാൻ സാധിക്കുന്നതാണ്. കിട്ടാനുള്ള ധനം കൈവശം വന്നെത്തും. ദാമ്പത്യത്തിൽ ഐക്യത്തിൻ്റെ ആനന്ദമുണ്ടാവും. വാഹനം വാങ്ങാനോ/അറ്റകുറ്റപ്പണി കഴിഞ്ഞ് നിരത്തിലിറക്കാനോ സാധിച്ചേക്കും.
Read More
- Meenam Month Horoscope: മീന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ രേവതിവരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Mercury Transit 2025: ബുധൻ നീചാവസ്ഥയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.