/indian-express-malayalam/media/media_files/MGWjRcXfMYNic4C8sLwN.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ഈ ആഴ്ച നിങ്ങൾക്ക് സ്വന്തം ആവശ്യങ്ങൾക്കുവേണ്ട സമയം ലഭിക്കില്ല. അതിനാൽ അധികമായി വൃക്തഗത പരിപാടികൾ ആസൂത്രണം ചെയ്യരുത്. ജോലിയിലോ കുടുംബകാര്യങ്ങളിലോ നിങ്ങൾ തിരക്കിലാണെങ്കിൽ, പെട്ടെന്ന് തന്നെ തളർന്നുപോകും. വിശ്രമത്തിനായി കഴിയുന്ന ഏത് അവസരവും ഉപയോഗപ്പെടുത്തുക എന്നതാണ് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഉപദേശം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
തെറ്റുകാരനെന്ന മറ്റുള്ളവരുടെ കുറ്റപ്പെടുത്തലിൽ നിങ്ങൾ അസ്വസ്ഥനും കോപാകുലനുമാകും. നിങ്ങൾ എത്രമാത്രം ധാർമികത പുലർത്തുന്നവനാണെന്ന് ലോകത്തെ മുഴുവൻ കാണിച്ചുകൊണ്ട് അവ തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരമാണിത്. ക്ഷണങ്ങൾ നിരസിക്കാനുള്ള സമയമല്ല ഇപ്പോൾ, അവ എത്ര സാധ്യതയില്ലാത്തതായി തോന്നിയാലും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ എന്ത് സംഭവിച്ചാലും അതിന്റെ വേരുകൾ ഏകദേശം ആറു മാസം മുമ്പ് നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വളരെ വേഗം, ഒരുപക്ഷേ അടുത്ത ഏഴു ദിവസത്തിനുള്ളിൽ, നിങ്ങളെ ആവശ്യമുള്ളതിലും ദരിദ്രരാക്കി നിർത്തിയ ഒരു ദുഷിച്ച ചക്രം തകർക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
Also Read: കുംഭക്കൂറുകാരുടെ പിതാവിന് മക്കളുമായി സൗഹൃദം, മീനക്കൂറുകാരെ അവരറിയാതെ പിതാവ് നിരീക്ഷിക്കും
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
അഭിലാഷങ്ങളും ആഗ്രഹങ്ങളും പതിയെ നേടിയയെടുത്തുകൊണ്ട് നിങ്ങൾ ഒരു സംതൃപ്തി നിറഞ്ഞ ജീവിതം നയിക്കാൻ പോകുന്നു. എല്ലാവരെയും സംവേദനക്ഷമതയുള്ളവരാക്കാനും അസ്വസ്ഥരാക്കാനും അല്ലെങ്കിൽ മുന്നോട്ടുള്ള വഴിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വശത്തേക്ക് നടക്കുക എന്ന തന്ത്രം പ്രയോഗിക്കാനും ഇത് സമയമല്ല. നിങ്ങളുടെ ലക്ഷത്തിലേക്കുള്ള എല്ലാ സഹായങ്ങളും നിങ്ങൾ സ്വീകരക്കണം.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഇത് നിസ്വാർത്ഥവും ജീവകാരുണ്യപരവുമായ ഒരു ഘട്ടമാണെന്ന് മുൻ പ്രസ്താവനകളും പ്രവചനങ്ങളും ഇപ്പോൾ ആവർത്തിക്കാൻ മാത്രമേ കഴിയൂ. അതിനാൽ മറ്റുള്ളവർക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ രണ്ടാമതായി വയ്ക്കണമെന്ന് തീരുമാനിക്കുക. കൂടുതൽ പ്രധാനപ്പെട്ട ഒരേയൊരു കാര്യം നിങ്ങളുടെ ശാരീരിക ക്ഷേമമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഈ ആഴ്ചയിലെ നക്ഷത്രങ്ങൾ എല്ലാ കന്നിരാശിക്കാരെയും നോക്കി പുഞ്ചിരിക്കുന്നു.​ ഇത് സൃഷ്ടിപരമായ ലക്ഷ്യങ്ങളെയും കലാപരമായ കഴിവുകളെയും ഉത്തേജിപ്പിക്കുന്നു. ഈ അത്ഭുതകരമായ രാശിയിൽ ജനിച്ച എല്ലാവരും ആകർഷകമായ സാമൂഹിക അനുഭവങ്ങളുടെ ഒരു പരമ്പരയിലേക്കാണ് നീങ്ങുന്നത്. എല്ലാം നിങ്ങളുടെ മനസ്സിനെ കീഴടക്കുന്നു. ഒരു നിമിഷം നിങ്ങൾക്ക് ഒരു വന്യമായ വിനോദയാത്ര, അടുത്ത നിമിഷം ശാന്തമായ ഒരു രാത്രി ആസ്വദിക്കാൻ കഴിയും.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾ, അലങ്കാരം തുടങ്ങിയ നിങ്ങളുടെ സ്വത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുന്നോട്ട് പോകുക. ആരും നിങ്ങളെ ദുർബലപ്പെടുത്താൻ അനുവദിക്കരുത്. പ്രത്യേകിച്ച് എല്ലാം വളരെ നന്നായി നടക്കാൻ പോകുന്നതിനാൽ. പദ്ധതികൾ സുഗമമായി നടക്കുന്നുണ്ടെങ്കിൽ, അത്യാവശ്യമാണെങ്കിൽ മാത്രമേ അതിൽ ഇടപെടാവൂ.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ഏതെങ്കിലും സാമ്പത്തിക പങ്കാളിത്തം ലാഭകരമാകാൻ സാധ്യതയുണ്ട്. ഇപ്പോൾ മനോഹരമായ വസ്തുക്കൾ നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിലുണ്ട്. നിങ്ങൾ ഇപ്പോഴും പണമിടപാടുകളിൽ ഒരു പിടി നിലനിർത്തേണ്ടതുണ്ട്. നിങ്ങളുടെ യാത്രാ താരങ്ങൾ ഇപ്പോൾ കഴിഞ്ഞ ആഴ്‌ചയേക്കാൾ ശക്തരാണ്. അതിനാൽ മുന്നോട്ട് പോകുക. അല്ലെങ്കിൽ കുറഞ്ഞത് പദ്ധതികൾ തയ്യാറാക്കുക.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ നക്ഷത്രങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടമോ മറ്റേതെങ്കിലും സാമ്പത്തിക ഭാഗ്യമോ നൽകാം. അങ്ങനെയല്ലെങ്കിൽ എവിടെയോ​ എന്തോ പ്രശ്നം ഒളിച്ചിരിക്കുന്നതായി കരുതണം. ഒരു പരിധിവരെ ഭാഗ്യം നഷ്ടങ്ങളാൽ സന്തുലിതമാകാം. പക്ഷേ അതിന്റെ ഫലം വിലമതിക്കുന്നതായിരിക്കണം. അത് നിങ്ങളെ വളരെയധികം സുഖപ്പെടുത്തും.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഏതോ വിചിത്രമായ രീതിയിൽ, ലോകത്തിലെ സംഭവങ്ങൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ സമ്മർദ്ദങ്ങളെയും പിരിമുറുക്കങ്ങളെയും പ്രതിഫലിപ്പിക്കാൻ പോകുന്നു. ഇത് അങ്ങനെയാകാൻ യുക്തിസഹമായ ഒരു കാരണവുമില്ല. നിങ്ങൾ വാരാന്ത്യത്തിൽ കടിനമായി ജോലി ചെയ്യുന്നുണ്ടാകാം.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
തുരങ്കത്തിന്റെ അറ്റത്ത് ഇതുവരെ ഒരു പ്രകാശവും കാണുന്നില്ലായിരിക്കാം. പക്ഷേ, നിങ്ങൾ ശ്രദ്ധാപൂർവ്വം നോക്കിയാൽ, ജീവിതം ഒരു ആവേശകരമായ ഘട്ടത്തിലാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അത് നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കും. ഈ പ്രക്രിയയിൽ നിങ്ങൾ അൽപ്പം അമിതമായി ജോലി ചെയ്യുന്നുണ്ടാകാം. സ്വയം ശ്രദ്ധിക്കുക.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
മീനം ഇപ്പോൾ മാറ്റത്തിന്റെ രാശിയാണ്. നിങ്ങൾ ഇപ്പോൾ ഒരു പ്രധാന പ്രശ്നത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പോകുകയാണ്. നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണെന്ന് വളരെ വേഗം ആളുകൾ മനസ്സിലാക്കുമെന്ന് തോന്നുന്നു. നിങ്ങൾ വേണ്ടപ്പെട്ട ആരെയെങ്കിലും അവർ ഇഷ്ടപ്പെടുന്ന സ്വന്തം വഴിയേ പോകാൻ പ്രോത്സാഹിപ്പിക്കാം, അറിഞ്ഞോ അല്ലാതെയോ.
Read More: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.