/indian-express-malayalam/media/media_files/2025/06/21/kumbham-fathers-day-ga-01-2025-06-21-12-22-09.jpg)
കുംഭക്കൂറിന് (അവിട്ടം 1,2 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
തുലാം രാശിയാണ് കുംഭക്കൂറിന് ഒമ്പതാമെടമാവുന്നത്. അങ്ങാടിയിൽ, കൈകളിൽ ത്രാസ്സുമായിരുന്ന് കച്ചവടം നടത്തുന്ന ഒരു പുരുഷൻ്റെ സ്വരൂപമാണ് തുലാംരാശിക്ക്. അതിൽ നിന്നും കച്ചവടവുമായി-വ്യാപാര വ്യവസായങ്ങളുമായി- കുംഭക്കൂറുകാരുടെ പിതാവിനുള്ള ബന്ധം വ്യക്തമാവുന്നു.
/indian-express-malayalam/media/media_files/2025/06/21/kumbham-fathers-day-ga-02-2025-06-21-12-22-09.jpg)
കുംഭക്കൂറിന് (അവിട്ടം 1,2 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
കൂടാതെ ത്രാസ്സ്, സന്തുലനത്തെ കാണിക്കുന്ന ചിഹ്നമാണല്ലോ. അപ്പോൾ മാനസികമായി വളരെ പക്വതയുള്ളവരാവും ഇവരുടെ പിതാവെന്നും വ്യക്തമാവുന്നു. തുലാം രാശിയുടെ അധിപൻ കലയുടെ കാരകഗ്രഹമായ ശുക്രൻ ആകുന്നു. അതിനാൽ കച്ചവടത്തിലെന്ന പോലെ പലതരം കലകളിലും ഇവരുടെ പിതാവിന് ബന്ധം ഉണ്ടാവും.
/indian-express-malayalam/media/media_files/2025/06/21/kumbham-fathers-day-ga-03-2025-06-21-12-22-09.jpg)
കുംഭക്കൂറിന് (അവിട്ടം 1,2 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ആദ്ധ്യാത്മികവും ഭൗതികവുമായ വിഷയങ്ങളെ സമന്വയിപ്പിക്കും. മക്കളുടെ വളർച്ചക്ക്, കലാപഠനത്തിന് വേണ്ട ഒത്താശ ചെയ്യും. മക്കളും അച്ഛനും തമ്മിൽ എന്തുകാര്യങ്ങളും തുറന്നുപറയും വിധം ഒരു സൗഹൃദാന്തരീക്ഷം വീട്ടിൽ എപ്പോഴുമുണ്ടാവും.
/indian-express-malayalam/media/media_files/2025/06/21/kumbham-fathers-day-ga-04-2025-06-21-12-22-09.jpg)
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
ഒമ്പതാം ഭാവമായി വരുന്നത് വൃശ്ചികം രാശിയാണ്. വൃശ്ചികം രാശി സ്ഥിരരാശിയെന്ന് അറിയപ്പെടുന്നു. മീനക്കൂറുകാരുടെ പിതാവ് സ്ഥിരശീലങ്ങളുടെ ഉടമയാവും. ഒന്നിനോടും പെട്ടെന്ന് ഇണങ്ങുന്ന ആളായിരിക്കില്ല. ചൊവ്വയാണ് വൃശ്ചികം രാശിയുടെ അധിപൻ. അതിനാൽ അച്ചടക്കം എന്ന വാക്കിന് ഒരുപാട് പ്രാധാന്യം ഇവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കും.
/indian-express-malayalam/media/media_files/2025/06/21/kumbham-fathers-day-ga-05-2025-06-21-12-22-09.jpg)
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
ആരോടായാലും മുഖത്തുനോക്കിപ്പറയും. ഈ സ്വഭാവഘടന കുട്ടിക്കാലത്ത് മക്കളിൽ അച്ഛനെക്കുറിച്ച് അധൃഷ്യതയും ഭയവും നിറയ്ക്കാം. "ഇന്നു രൊക്കം നാളെ കടം" എന്ന പഴമൊഴിയിൽ തെളിയുന്ന ജീവിതശൈലി മക്കളിൽ പോസിറ്റീവ് ആയ ഗുണം സൃഷ്ടിച്ചെങ്കിൽ നന്ന്. മക്കളെ അവരറിയാതെ പിതാവ് നിരീക്ഷിക്കും.
/indian-express-malayalam/media/media_files/2025/06/21/kumbham-fathers-day-ga-06-2025-06-21-12-22-09.jpg)
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
ഉത്തരം കാര്യകാരണ സഹിതം ബോധിപ്പിക്കാൻ കുട്ടികൾ നിർബന്ധിതരാവും. വലുതായാലും ഈ സ്ഥിതിക്ക് മാറ്റമൊന്നും വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.