/indian-express-malayalam/media/media_files/2025/06/21/mithunam-2025-vishakam-ga-0-2025-06-21-09-31-28.jpg)
വിശാഖം: നക്ഷത്രാധിപനായ വ്യാഴത്തിന് മിഥുനമാസം മുക്കാലും മൗഢ്യം ആകയാൽ ആത്മശക്തിക്ക് കുറവുവരാം. നന്നായി അറിയുന്ന കാര്യങ്ങൾ വീണ്ടും മനസ്സിലാക്കേണ്ടതായി വരുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ അനിഷ്ടത്തിന് പാത്രമാകും. തൊഴിൽ മേഖലയിൽ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ സ്വീകാര്യമാവും.
/indian-express-malayalam/media/media_files/2025/06/21/mithunam-2025-vishakam-ga-01-2025-06-21-09-31-28.jpg)
വിശാഖം: പൊതുപ്രവർത്തനത്തിൽ സ്വീകാര്യത കൈവരുന്നതാണ്. ആഡംബര വസ്തുക്കൾ, ഗൃഹോപകരണങ്ങൾ ഇവ വാങ്ങും. ഭൂമിയിൽ നിന്നും ആദായം ലഭിക്കുന്നതാണ്. വാടകവീട്ടിലേക്ക് താമസം മാറാനായേക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ ജോലിമാറ്റം ലഭിക്കാൻ ഇനിയും കാത്തിരിപ്പാവശ്യമാണ്. ബന്ധു സന്ദർശനം, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ എന്നിവ മനസ്സന്തോഷത്തിന് കാരണമാകും.
/indian-express-malayalam/media/media_files/2025/06/21/mithunam-2025-vishakam-ga-02-2025-06-21-09-31-28.jpg)
അനിഴം: ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ഔദ്യോഗികമായി വെല്ലുവിളികളുണ്ടാവും. കൃത്യവിലോപം വന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങൾ വന്നെത്തുന്നതാണ്. നവസംരംഭങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം വരും. പിതാവുമായി ആശയ വൈരുധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. മനസ്സമാധാനം കുറയും. രാഹു നാലിൽ സഞ്ചരിക്കുകയാൽ ഗൃഹനിർമ്മാണം തടസ്സപ്പെടാം.
/indian-express-malayalam/media/media_files/2025/06/21/mithunam-2025-vishakam-ga-03-2025-06-21-09-31-28.jpg)
അനിഴം: ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരാനുള്ള സാധ്യതയുമുണ്ട്. അഞ്ചാം ഭാവത്തിലെ ശനി ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ക്രിയാപരത കുറയും. മക്കളുടെ കാര്യത്തിൽ വിഷമങ്ങൾ ഉണ്ടാവാം. ആറ്, ഏഴ് ഭാവങ്ങളിലെ ശുക്രൻ പ്രണയ കാര്യത്തിൽ ദുർഘടത്വമുണ്ടാക്കും. ബുധൻ്റെ അനുകൂലത വാദപ്രതിവാദങ്ങളിൽ വിജയം നൽകും.
/indian-express-malayalam/media/media_files/2025/06/21/mithunam-2025-vishakam-ga-04-2025-06-21-09-31-28.jpg)
തൃക്കേട്ട: ലക്ഷ്യപ്രാപ്തിക്ക് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മിഥ്യാധാരണകളുടെ പുറത്താവും പലപ്പോഴും ജീവിതം. ആദിത്യൻ്റെ അനിഷ്ട സ്ഥിതി കാരണം മേലധികാരിയുടെ അപ്രീതി സമ്പാദിക്കാനിടയുണ്ട്. പരാശ്രയത്വം കോപത്തിനിടയാക്കും. ആദ്ധ്യാത്മിക ചര്യകൾക്ക് ഭംഗം വരാനിടയുണ്ട്. വിദേശയാത്രക്ക് തടസ്സമോ വിളംബമോ വരാവുന്നതാണ്.
/indian-express-malayalam/media/media_files/2025/06/21/mithunam-2025-vishakam-ga-05-2025-06-21-09-31-28.jpg)
തൃക്കേട്ട: സഹിഷ്ണുത കൈവിടരുത്. കരാർ ജോലികൾ തുടരപ്പെടുന്നതാണ്. ചെറുസംരംഭങ്ങൾ ഗുണദായകമാവും. ഒരുപാട് മുതൽമുടക്കാൻ കാലം അനുകൂലമല്ല. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്. മത്സരങ്ങളിലും ഇഷ്ടവസ്തുക്കൾ മോഹവില കൊടുത്തുവാങ്ങും. വീട്ടുകാരുടെ വിമർശനം തൃണവൽഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us