/indian-express-malayalam/media/media_files/51NGK2ZcJz7gj748Bs0z.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
എന്തും സംഭവിക്കാം. മിക്കവാറും അത് നടക്കും! ആഴ്ചയുടെ അല്പം നിഗൂഢമായ തുടക്കത്തിനു ശേഷം വെള്ളിയാഴ്ചയോടെ നിങ്ങൾക്ക് ആ സന്ദേശം ലഭിച്ചേക്കും. നിങ്ങൾ ആശയകുഴപ്പത്തിലാണെങ്കിൽ ഓർക്കുക, എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും തീർച്ചയില്ല. ഒരു പ്രണയബന്ധം ചിലപ്പോൾ അഭിമാനത്തിന്റെ ഉറവിടം ആയേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ജോലിയിൽ ഈ ആഴ്ച കൂടുതൽ സമ്മർദ്ദമുണ്ട്. നിങ്ങളുടെ ആകെ ഗ്രഹക്രമീകരങ്ങൾക്ക് നിങ്ങളുടെ ചാർട്ടിലെ ജോലി, ബിസിനസ്, നിയമം, ഉന്നത വിദ്യാഭ്യാസം, ദീർഘകാല ലക്ഷ്യങ്ങൾ, പ്രതീക്ഷകൾ എന്നിവയിൽ വലിയ പ്രാധ്യമുള്ളതായി തോന്നുന്നു. വ്യക്തിഗതമായ പ്രശ്നങ്ങൾ ഒഴിഞ്ഞു പോകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
അധിക ജോലികളുമായി നിങ്ങൾക്ക് ഈ ആഴ്ച മുന്നോട്ട്, പക്ഷെ വ്യാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇടവേള എടുക്കുന്നത് ആലോചിക്കാം. ബുധനാഴ്ചയോടെ നിങ്ങൾ സാമൂഹിക ചാറ്റുപാടുകളെ കുറിച്ചു കൂടുതൽ ആശങ്കപ്പെട്ടേക്കും, സുഹൃത്തുക്കൾ ഒത്തുചേരുന്നത് കാണുന്നതിൽ ഉത്കണ്ഠപ്പെട്ടേക്കും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇപ്പോൾ തൊഴില്‍ മേഖലയിലെ ബന്ധങ്ങള്‍ ആഴ്‌ച അവസാനിക്കുന്നതിന് മുമ്പ് വ്യക്തിപരമായ പ്രാധാന്യം നേടും. സുഹൃത്തുക്കൾ അകന്നുപോകുകയും പിന്തുണയ്‌ക്കായി നിങ്ങളുടെ അടുക്കൽ വരികയും ചെയ്യുന്നതിനാൽ നിങ്ങളുടെ കരുതലും അനുകമ്പയും ഉള്ള ഗുണങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഗാര്‍ഹിക ജീവിതത്തിന്റെ സുഗുമമായ മുന്നോട്ട് പോക്കിന് പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായി വന്നേക്കാം. ഒരു വലിയ മാറ്റമുണ്ടാകാന്‍ പോകുന്നു, അതിനാൽ നിങ്ങളുടെ സാധ്യതകള്‍ തുറന്നിടുക. അബദ്ധത്തിലേക്ക് നിങ്ങള്‍ വീഴുന്നതിന് മുന്‍പ് പഴയ ഒരു സാഹചര്യത്തിലേക്ക് വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ച ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വിരസമായ ജോലികൾ ഉപേക്ഷിച്ച് കൂടുതൽ ആവേശകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ആസന്നമായ ചാന്ദ്ര ചലനങ്ങൾ വിദ്യാഭ്യാസ, യാത്രാ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ന്യായമായ എല്ലാ മുൻകരുതലുകളും എടുക്കുക.
Also Read: ജൂലൈയിൽ കുടുംബത്തിൽ സമാധാനവും സന്തോഷവും ഏതൊക്കെ നാളുകാർക്ക്?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
രഹസ്യസ്വഭാവം നിങ്ങൾക്ക് അനുയോജ്യമാണ്, പ്രതിസന്ധിയുടെ കാര്യം വരുമ്പോൾ നിങ്ങൾ ആദ്യം ഗെയിം നൽകാൻ വിസമ്മതിക്കും. എന്നിരുന്നാലും, വ്യാഴാഴ്ചയോ വെള്ളിയോ ആയപ്പോഴേക്കും നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് പറയാൻ നിങ്ങൾ കൂടുതൽ തയ്യാറാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ. എന്നിരുന്നാലും, വിശ്വസ്തത പോലെ തന്നെ സമ്പൂർണ്ണ സത്യസന്ധതയും അത്യന്താപേക്ഷിതമാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ആഴ്ചയുടെ അവസാനത്തിൽ ചന്ദ്രന്റെ സജീവമായ സ്ഥാനം നിങ്ങൾക്ക് വളരെയധികം ശക്തി നൽകുന്നു, കൂടാതെ വെള്ളിയാഴ്ച വരെ വീട്ടിലെ കാര്യങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങൾക്ക് കാത്തിരിക്കാമോ? നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിഫലം വളരെ വലുതായിരിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ ഒരു പങ്കാളിയോട് പറയുന്ന എല്ലാ കാര്യങ്ങളും, അവർ ഒരുപക്ഷേ സമ്മതിക്കും. പ്രിയപ്പെട്ടവർക്ക് യാഥാർത്ഥ്യത്തെക്കുറിച്ച് നേരിയ ധാരണയുണ്ടെന്ന് തോന്നുന്നു എന്നതാണ് രസകരമായ വസ്തുത! നിയമം കൊണ്ടുവരുന്നത് നിങ്ങളുടേതാണ്, നിങ്ങളുടെ ഉറച്ച കൈയിൽ കുടുംബകാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളെ ഉണ്ടാക്കിയ ശേഷം ആ അച്ച് പൊട്ടിപ്പോയി എന്ന് പറയാം. നിങ്ങളുടെ രാശിയിൽ ജനിച്ച എല്ലാവർക്കും ഇപ്പോൾ ശരിക്കും ഒറ്റയും വിശിഷ്ടവുമായ ആളുകളായി കണക്കാക്കാൻ അവകാശമുണ്ട്. എന്തെങ്കിലും ഇപ്പോൾ പഠിക്കാൻ ഉണ്ടെങ്കിൽ, അത് നിങ്ങൾക്ക് നിറവേറ്റാൻ നിങ്ങളുടെ സ്വന്തം തലയിലെഴുത്തുകൾ ഉണ്ടെന്നതാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
കുടുംബാംഗങ്ങൾ എപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ പെരുമാറണമെന്നില്ല! സ്വയം വിശദീകരണം നല്കാൻ പങ്കാളികൾ നിങ്ങളെ വെല്ലുവിളിക്കുന്നു, എന്നാലും മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശരിയായ സമയമായിരിക്കില്ലയിത്. സത്യം പുറത്തുവന്നാൽ അത് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മീനരാശിക്കാരായ നിങ്ങളുടെ പാദങ്ങൾ ഭൂമിയിൽ ഉറച്ചു നിർത്തേണ്ട സമയമാണിത്. ശക്തമായ പ്രായോഗിക ക്രമീകരണങ്ങൾ ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങളുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ. വികാരങ്ങൾക്കോ അനാവശ്യ ഭാവങ്ങൾക്കോ അവിടെ ഇടമില്ല.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.