/indian-express-malayalam/media/media_files/2025/07/21/july-2025-month-revathy-ga-01-2025-07-21-11-37-03.jpg)
പൂരൂരുട്ടാതി
കാര്യാലോചനകളിൽ സ്വന്തം തീരുമാനം അടിച്ചേല്പിക്കും. തന്മൂലം ശത്രുക്കളുണ്ടാവും. സാമൂഹിക വിഷയങ്ങളിൽ നവമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതും വിമർശനങ്ങൾ ക്ഷണിച്ചുവരുത്താം. ദൂരദിക്കുകളിൽ നിന്നും അനുകൂലമായ സന്ദേശം വരാനിടയുണ്ട്. ജോലിയിൽ തൃപ്തിക്കുറവുണ്ടായാലും ഉപേക്ഷിക്കുന്നത് ഉചിതമായേക്കില്ല.
/indian-express-malayalam/media/media_files/2025/07/21/july-2025-month-revathy-ga-02-2025-07-21-11-37-03.jpg)
പൂരൂരുട്ടാതി
സന്താനങ്ങളെക്കൊണ്ട് മനസ്സന്തോഷം വരുന്നതാണ്. പൂർവ്വിക സ്വത്തിന്മേൽ തർക്കങ്ങൾ ഉടലെടുക്കാം. ബന്ധുക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനാവും. മടിയോ ഉണർവ്വില്ലായ്മയോ ചിലപ്പോൾ അനുഭവപ്പെടാം. ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ സാധ്യതയുണ്ട്. രോഗാവസ്ഥകളെ പ്രതിരോധിക്കും.
/indian-express-malayalam/media/media_files/2025/07/21/july-2025-month-revathy-ga-03-2025-07-21-11-37-03.jpg)
ഉത്രട്ടാതി
പല കാര്യങ്ങളും പ്രതീക്ഷിച്ചതിലും സുഗമതയോടെ നിർവഹിക്കാനാവും. പാരമ്പര്യ തൊഴിലുകളിലുണ്ടായിരുന്ന വിപ്രതിപത്തി മാറുകയും അവയുടെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നതാണ്. ബാങ്കിൽ നിന്നുമെടുത്ത വായ്പ ഭാഗികമായി അടച്ചുതീർക്കാൻ സൗകര്യമുണ്ടായേക്കും. കൂട്ടുകെട്ടുകൾ ചിലപ്പോൾ ദോഷകരമാവാം. ദുശ്ശീലങ്ങൾ നിയന്ത്രിക്കപ്പെടണം.
/indian-express-malayalam/media/media_files/2025/07/21/july-2025-month-revathy-ga-04-2025-07-21-11-37-03.jpg)
ഉത്രട്ടാതി
സാമ്പത്തിക അമളി പിണയാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണ്ടതാണ്. ജന്മനാട്ടിൽ നിന്നും അകന്നു ജീവിക്കുന്നവർക്ക് തിരികെ വരാൻ സാഹചര്യം അനുകൂലമായേക്കും. മത്സരങ്ങളിൽ അനായാസം വിജയിക്കുന്നതാണ്. നേതൃപദവി ആവശ്യപ്പെടാതെ കൈവരുന്നതാണ്. വസ്തുവ്യവഹാരം സന്ധിയിലാവും.
/indian-express-malayalam/media/media_files/2025/07/21/july-2025-month-revathy-ga-05-2025-07-21-11-37-03.jpg)
രേവതി
മുൻപ് ആസൂത്രണം ചെയ്തുവെച്ചിരുന്ന കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടാനിടയുണ്ട്. വസ്തുവിൽപ്പനയിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞവർക്ക് വീണ്ടും ചെറിയ വരുമാനമാർഗമെങ്കിലും അന്വേഷിക്കേണ്ടതായി വന്നേക്കാം. ശനി ജന്മരാശിയിലുള്ളത് ആലസ്യമുണ്ടാക്കും. അനിഷ്ടങ്ങൾ മുഖം നോക്കാതെ അറിയിക്കുന്നതുമൂലം വിരോധികളുടെ എണ്ണം വർദ്ധിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/07/21/july-2025-month-revathy-ga-06-2025-07-21-11-37-03.jpg)
രേവതി
കലാപരമായ താത്പര്യങ്ങൾ വികസിപ്പിക്കാൻ വഴി തെളിയും. മകന് വേണ്ടി പുതിയ വാഹനം വാങ്ങുന്നതാണ്. പന്ത്രണ്ടിലെ രാഹു പല കാരണങ്ങളാൽ വീട്ടിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യം സൃഷ്ടിക്കും. പ്രണയികൾക്ക് അത്ര സന്തോഷമുണ്ടാവാൻ ഇടയുള്ള കാലമല്ല. വ്യായാമം, സമയബന്ധിതമായ ദിനചര്യ, ആരോഗ്യ പരിശോധനകൾ ഇവ പാലിക്കപ്പെടണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.