/indian-express-malayalam/media/media_files/KAvrWXrXdtOAXl2RMLHB.jpg)
Weekly Horoscope. ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ ഈ ആഴ്‌ച, ജീവിത്തതിലെ വ്യത്യസ്‌തമായ ഒരു ഘട്ടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചൊവ്വാഴ്‌ച വരെ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പതിവ് ജോലികൾ പൂർത്തീകരിക്കുന്നതിനാവണം പ്രഥമ പരിഗണന നൽകുന്നത്. ബുധനാഴ്‌ചയ്‌ക്ക് ശേഷം, വൈകാരികമായ ആകുലതകളെയെല്ലാം നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ ഒരു പ്രത്യക ശക്തി ലഭിക്കും. എന്നാൽ ആരെങ്കിലും നിങ്ങളോട് പ്രശ്നമുണ്ടാക്കുമെന്ന് തോന്നിയാൽ, സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അവരെ ബുദ്ധിപൂർവ്വം ഒഴിവാക്കുന്നതാണ് നല്ലത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ താൽപ്പര്യങ്ങളെ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കായി ത്യജിക്കാൻ തയ്യാറാക്കുമ്പോൾ, നിങ്ങൾ ഒരു വൈകാരിക കാലഘട്ടത്തിൻ്റെ അവസാനത്തിലേക്ക് കടക്കുന്നു. മറ്റുള്ളവരെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം പ്രശംസനീയമാണ്. പങ്കാളികൾ നിങ്ങളുടെ എല്ലാകാര്യങ്ങളിലും കൈകടത്താൻ സാധ്യതയുണ്ട്. നിങ്ങളുടെ ജാതകം പണത്തിൽ അസാധാരണമായ ഒരു ഏകാഗ്രത കാണിക്കുന്നു. വ്യവസായപരമായ ഒരു മുന്നേറ്റത്തിന്റെ സാഹചര്യങ്ങൾ​ ഉടനെ പ്രതീക്ഷിക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
അഭിനിവേശങ്ങൾ ഇപ്പോഴും ഉയർന്ന തോതിൽ പ്രകടമാണ്, കൂടാതെ പ്രപഞ്ചത്തിൽ പ്രചരിക്കുന്ന വൈകാരിക തീവ്രതയുടെ അളവും, വളരെ വിസ്മയിപ്പിക്കുന്നതായി തുടരുന്നു. പ്രശ്നങ്ങൾ ഒഴിവാക്കാൻ, നിങ്ങൾ കുറ്റമറ്റ രീതിയിൽ മര്യാദയുള്ളവരും പരിഗണനയുള്ളവരുമായിരിക്കണം. ജോലിസ്ഥലത്ത്, ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കാനുള്ള സമയമാണിത്, ഒരുപക്ഷേ ഒരു ചെറിയ കോഴ്സ് എടുക്കുന്നതിലൂടെ. എന്നാൽ അത് വലിയ കാര്യമാക്കേണ്ടതില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അത്യാവശ്യ കാര്യങ്ങൾ ആദ്യം. തിരക്കുകൂട്ടരുത്! തിരശ്ശീലയ്ക്ക് പിന്നിൽ ഇപ്പോഴും ഒരു വലിയ ഒരുക്കം നടക്കുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ സങ്കടപ്പെടാതെ, ചുറ്റുമുള്ള സംഭവവികാസങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണം. കുടുംബത്തിനും കുട്ടികളോടുമൊപ്പമുള്ള സായാഹ്നങ്ങൾ നിങ്ങളുടെ സന്തോഷങ്ങളെ വാനോളം​ ഉയർത്തും. ചില പ്രവർത്തികൾ നിങ്ങളെ അനാവശ്യ വിമർശനങ്ങളിൽ എത്തിക്കും, സൂഷ്മതയോടെ മുന്നോട്ട് പോകുക. പ്രണയത്തിൽ, നിങ്ങൾ ഇപ്പോഴും സിനിമ കഥകളും നോവലുകളുമാണ് പുന്തുടരുന്നത്. അതെല്ലാം മറന്ന് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയൂ.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
എല്ലാ ദിശകളിൽ നിന്നും ഒരേസമയം വലിയ സമ്മർദ്ദം ഉണ്ടാകും. മധ്യവാരം, ഒരുപക്ഷേ ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ, എല്ലാം മതിയാക്കാമെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. കുറച്ച് ദിവസത്തേക്ക് പുറത്തുപോകാനും ഒന്ന് മാറിനിൽക്കാനും നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അങ്ങനെ തന്നെ ചെയ്യു. എന്നാൽ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കുന്നത് ഉറപ്പാക്കുക. കാരണം അത് ഒരു ന്യായമായ കാര്യം മാത്രമാണ്.
- ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
- പുതുവര്ഷത്തില് തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
- 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി പറയുന്നത് അറിയാം
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ചൊവ്വ നിങ്ങളുടെ ഗ്രഹനിലയിൽ ഊർജ്ജം പ്രകാശിപ്പിക്കുമ്പോൾ, ഉന്മേഷദായകവും ഊർജ്ജസ്വലവുമായ ഒരാഴ്ച നിങ്ങൾക്കായി ഒരുങ്ങുന്നു. അതുകൊണ്ടു തന്നെ നിങ്ങൾ ചെയ്യേണ്ട പ്രധാനകാര്യം, സ്വയം വേഗത്തിലാക്കുക, നന്നായി ഭക്ഷണം കഴിക്കുക, ഫിറ്റ്നസ് നിലനിർത്തുക എന്നതാണ്. ഒരു സാമ്പത്തിക ഇടപാടിന് ഒടുവിൽ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാഭം പ്രതീക്ഷിക്കാം. കൂടാതെ, നിങ്ങൾക്ക് വിശ്രമിക്കാൻ അവസരമുണ്ടെങ്കിൽ, അതും തിരഞ്ഞെടുക്കാം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സൂര്യൻ്റെ അത്ഭുതകരമായ ചലനങ്ങൾ അർത്ഥമാക്കുന്നത്, തുലാം രാശിക്കാർക്ക് അവരുടെ അനുഗ്രഹങ്ങൾ ആഘോഷിക്കാനും അവരുടെ ഭാരങ്ങൾ ഇറക്കാനുമുള്ള സമയമാണിതെന്നാണ്. എന്നിരുന്നാലും, ആത്മവിശ്വാസം വളർത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് മഹത്തായ ഗ്രഹങ്ങളായ ബുധനും ശുക്രനും നൽകുന്ന ശുഭവാർത്തയാണ്. കൂടാതെ, നിങ്ങളെ ശല്യപ്പെടുത്തുന്ന എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ ശ്രമിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് ധാരാളം കഴിവുകളുണ്ട്, പക്ഷേ നിങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവ പ്രകടിപ്പിക്കുന്നത്. ചില ആളുകൾ നിങ്ങളുടെ രഹസ്യസ്വഭാവത്തെ ഒരു മോശം സ്വഭാവമായി കണക്കാക്കുന്നു. അവരെ പരിഗണിക്കുകയോ വേണ്ട. ആത്മവിശ്വാസത്തെ മാനിക്കാനും നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് പ്രതിഫലം നൽകാനുമുള്ള നിങ്ങളുടെ കഴിവ് ഒരു മികച്ച ഗുണമാണ്, അത് അടുത്ത രണ്ടോ മൂന്നോ ആഴ്ചകളിൽ വളരെ ഉപയോഗപ്രദമാകും.
ധനു രാശി (നവം. 23 - ഡിസംബർ 22)
നിങ്ങൾ കുറ്റക്കാരാണെന്ന് കരുതുന്ന ആളുകൾ യഥാർത്ഥത്തിൽ പൂർണ്ണമായും നിരപരാധികളാണെന്ന് നിങ്ങൾ ഈ ആഴ്ച മനസിലാക്കാം. അഭിനിവേശങ്ങൾ ഉയർന്നുകൊണ്ടേയിരിക്കണം, എന്നാൽ സ്വയം ആസ്വദിക്കുന്നതിനുള്ള പോസിറ്റീവും ക്രിയാത്മകവും സാംസ്കാരികവുമായ വഴികളിലേക്ക് നിങ്ങളുടെ ഊർജ്ജം നയിക്കണം. ഒരു പഴയ സുഹൃത്തിന് മികച്ച ഉപദേശം ഉണ്ടായിരിക്കാം, അതിനാൽ അവർ പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിക്കുക.
- പുതുവര്ഷത്തില് തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
- ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
- 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി പറയുന്നത് അറിയാം
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ കൃത്യമായ പാതയിലാണ്. നിങ്ങൾക്ക് ഇപ്പോഴും താരതമ്യേന തിരക്കുള്ള ഒരു ഘട്ടമാണ്. ഒരു തരത്തിലും തിരക്കുകൾക്കിടയിൽ ചെയ്യേണ്ട കടമകൾ മറക്കരുത്. പുതിയ സാധ്യതകൾക്കായി നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ, ജോലിയിലും പതിവ് പ്രവർത്തികളിലും അൽപ്പം പ്രചോദനം നൽകുന്നതിനുള്ള എല്ലാത്തരം വഴികളും നിങ്ങൾ കണ്ടെത്തും. അതിമോഹം ഉണ്ടാകാനുള്ള ഒരു ശക്തി നിങ്ങളുടെ മനസിനെ വളരെ സ്വാധീനിക്കുന്നു.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾക്ക് ഇപ്പോൾ മുന്നോട്ട നോക്കാം, കാരണം നിങ്ങൾക്ക് അതിനുള്ള സാമ്പത്തിക സ്ഥിതിയുണ്ട്. വരും മാസങ്ങളെ ഓർത്ത് വേണം പദ്ധതികൾ തീരുമാനിക്കാൻ. ഇപ്പോൾ, പലരും മുഖസ്തുതിയിലും തേൻ പുരട്ടിയ വാക്കുകളുലും മയങ്ങില്ല. നിങ്ങളും അത്തരം ഒരാളാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം, അടുത്ത കാലയളവിൽ, നിരവധി പങ്കാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങൾക്ക് സ്തുതിയും വാത്സല്യവും സമ്മാനങ്ങളും വാഗ്ദാനം ചെയ്യാൻ ശ്രമിക്കും. ആരുടെയും പ്രലേഭനങ്ങളിലും വാഗ്ദാനങ്ങളിലും വീഴരുത്. കഷ്ടപ്പെട്ട് സമ്പാതിച്ച എല്ലാം, ഒറ്റ നിമിഷത്തെ തെറ്റായ തീരുമാനത്തിൽ തകരാം
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ ശക്തവും ഉധാരവുമാണ്. അതിനാൽ, ഉടനടി നിങ്ങൾ സമൃദ്ധിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് എല്ലാ വിശ്വാസവുമുണ്ട്. അത് ഏതുരീതിയിൽ ആയിരിക്കുമെന്നോ എത്രത്തോളം വലുതായിരിക്കുമെന്നോ എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല, അത് വരുമ്പോൾ നിങ്ങളുടെ ആവേശം ഉയരും. ആഴ്‌ചയുടെ അവസാനത്തിൽ കുടുംബകാര്യങ്ങൾ വളരെ പ്രധാനമാണ്, ദീർഘകാലമായി നിലനിൽക്കുന്ന ഒരു തർക്കം പരിഹരിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. വളരെക്കാലമായി പിണക്കത്തിലായിരുന്ന ഒരു സുഹൃത്തുമായി വീണ്ടും ഒത്തുചേരാനുള്ള​ എല്ലാ സാധ്യതയും ഉണ്ടാ. നല്ല ബന്ധങ്ങൾ എന്നും മുറുകെ പിടിക്കണം.
Read More Horoscope:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.