/indian-express-malayalam/media/media_files/MssXobni0N5yH2LvC3U3.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സ്വാഗതാർഹമായ ഫലം നിങ്ങളുടെ മനോവീര്യം വളരെ വേഗം ഉയർത്തുന്നതായിരിക്കണം. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും എല്ലാ നല്ല കാര്യങ്ങളുടെയും ഗ്രഹമായ ശുക്രൻ നിങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുന്നു. ശരിയായ ദിശയിലുള്ള ഒരു ചെറിയ പരിശ്രമത്തിലൂടെ, ആളുകളുമായി ഇടപഴകുന്നതും സംതൃപ്തികരമായ വൈകാരിക ബന്ധങ്ങൾ ഉണ്ടാക്കുന്നതും നിങ്ങൾക്ക് വളരെ എളുപ്പമായിരിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സത്യം മൂടിവയ്ക്കാനുള്ള പ്രലോഭനം നിങ്ങൾ അഭിമുഖീകരിക്കും. നിങ്ങൾ പൊതുവെ സത്യസന്ധതയും നേരും ഉള്ളയാളാണ്. ചിലർ പറയുന്നതുപോലെ, നിങ്ങൾ ഓരോ കാര്യവും എന്താണോ അത് കൃത്യമായി പറയും. എന്നിട്ടും ഇപ്പോൾ നിങ്ങൾ ഒരു രഹസ്യ ഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണ്. അടുത്ത മാസത്തേക്കുള്ള എന്റെ ഉപദേശം വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടെ എല്ലാം തുറന്നതും ഒരുപടി മുകളിലുമാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ബുധന്റെ ആവേശകരമായ പെരുമാറ്റത്താൽ ജീവിതം അരികുകളിൽ മങ്ങിയതായി കാണുന്നു. നിങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണ് ചെയ്യേണ്ടതെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വാസ്തവത്തിൽ, നിങ്ങളുടെ നിലവിലെ ഇടപെടലുകളെ ചോദ്യം ചെയ്യാൻ അനുയോജ്യമായ സമയമാണിത്. നിരവധി മെച്ചപ്പെടുത്തലുകൾക്കായി നിങ്ങളെ അത് സ്വതന്ത്രരാക്കുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അടുത്തതായി എന്തുചെയ്യണമെന്ന് ആലോചിച്ച് വീട്ടിൽ ഇരിക്കേണ്ട സമയമല്ല ഇത്. ഏറ്റവും ഊർജ്ജസ്വലമായ ഗ്രഹമായ ചൊവ്വ, പുറത്തുപോകാനും സജീവമായി അവസരങ്ങൾ തേടാനും ഉപദേശിക്കുന്നു. നിങ്ങളുടെ കഴിവുകൾക്ക് അപ്പുറമാണെന്ന് നിങ്ങൾ ഒരിക്കൽ കരുതിയ ഉദ്യമങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾ സമ്മതിച്ചേക്കാം. തെറ്റിദ്ധരിപ്പിക്കപ്പെട്ട വാർത്തകൾ വന്നു ചേരാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിലവിലെ സന്തോഷകരമായ ഗ്രഹചിത്രം പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും മികച്ച ഭാവി സൃഷ്ടിക്കാനുള്ള ഇച്ഛാശക്തിയും നൽകുന്നു. ആഴ്ച പുരോഗമിക്കുമ്പോൾ ജീവിതം മെച്ചപ്പെടുന്നു. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന വാഗ്ദാനങ്ങളും അവസരങ്ങളും പൂർണ്ണമായി ഉപയോഗിക്കുക. തൊഴിൽരംഗത്തെ അഭിനിവേശങ്ങൾ പൂർണ്ണമായി ഉപയോഗിക്കണം, കാരണം, ഉത്സാഹം എല്ലായ്പ്പോഴും അവസരങ്ങൾ നൽകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
യാത്രാ പദ്ധതികൾ പരിഗണിക്കുക, പ്രത്യേകിച്ചും വിദേശങ്ങളിലേക്കുള്ളവയാണെങ്കിൽ. നിങ്ങൾ മാറ്റത്തിനായി കൊതിക്കുന്നു എന്നതാണ് കാര്യം. എവിടെയെങ്കിലും, എങ്ങനെയെങ്കിലും, നിങ്ങളുടെ ജീവിതത്തിന് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും കാര്യത്തിൽ കൂടുതൽ താൽപ്പര്യം ആവശ്യമാണ്. കുടുംബ സമ്മർദ്ദങ്ങൾ പരിഹരിക്കപ്പെടണം, കാരണം നിങ്ങൾക്ക് വൈകാരികമായ പ്രശ്നങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ല.
- കുംഭ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- MonthlyHoroscopeFebruary 2025: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
- Horoscope2025 Prediction: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സമീപകാലത്തെ ശക്തമായ ഗ്രഹ പ്രവർത്തനങ്ങൾ നിങ്ങളെ അൽപ്പം വൈകാരികമാക്കുകയും പ്രകോപിപ്പിക്കാൻ ചായ്‌വുണ്ടാക്കുകയും ചെയ്യുന്നു. പ്രകോപനത്തോട് പ്രതികരിക്കാനുള്ള തികച്ചും ന്യായമായ ആഗ്രഹമുണ്ടാവും. അതിനെ നിങ്ങളുടെ സ്വാഭാവിക സമാധാനപ്രിയമായ സഹജാവബോധം മറികടക്കും. ഒരുപക്ഷേ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങണം, പക്ഷേ ശാന്തമായ രീതിയിൽ അത് ചെയ്യുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചൈനീസ് സന്യാസിമാർ 'മധ്യമാർഗം' എന്ന് വിളിക്കുന്ന മാർഗം തിരഞ്ഞെടുക്കാനുള്ള അഭിലാഷത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. നിങ്ങളുടെ സഹജാവബോധം പിന്തുടർന്ന് വിപരീതമായ തീവ്രതകൾക്കിടയിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെത്തന്നെ പ്രേരിപ്പിക്കുന്നതിനേക്കാൾ മികച്ചതായിരിക്കും ഈ മധ്യമാർഗം. കൂടാതെ, പങ്കാളികൾ എന്ത് പറഞ്ഞാലും, നിങ്ങൾക്ക് ആവശ്യമുള്ള സമയം എടുക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ചിലപ്പോൾ നിങ്ങളുടെ ഭാവന നിങ്ങളോടൊപ്പം മുന്നോട്ടു പോകും. ആശങ്കപ്പെടാൻ ഒന്നുമില്ലെങ്കിൽ പോലും, നിങ്ങൾ അവ്യക്തമായ ആശങ്കകളിൽപെടാൻ സാധ്യതയുള്ളതായി തോന്നുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സ്വയം ഉറപ്പുനൽകുക എന്നതാണ് ഏറ്റവും ലളിതമായ പരിഹാരം. കൂടാതെ അനാവശ്യ ഭയത്താ ഒരിക്കലും വഞ്ചിക്കപ്പെടരുത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഊർജ്ജസ്വലനായ ചൊവ്വ മങ്ങിയ നെപ്ട്യൂണുമായി അടുത്ത വിന്യാസം സൃഷ്ടിക്കുന്നു, ഇത് കൂടുതൽ ആശയകുഴപ്പങ്ങൾക്ക് കാരണമാകുന്നു. നിയമപരമായ പശ്ചാത്തലം പരിശോധിക്കാതെ സങ്കീർണമായ പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സമയമല്ലിത്. നിങ്ങളുടെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ നിങ്ങളുടെ പരമാവധി ശ്രമിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഗ്രഹങ്ങളിലെ ഏറ്റവും ബുദ്ധിമാനും വൈവിധ്യപൂർണ്ണവുമായ ബുധൻ നിങ്ങളുടെ രാശിയിൽ പ്രവേശിച്ചിരിക്കുന്നു. അത് വളരെയധികം ഊർജ്ജം നൽകുന്നു. നിങ്ങളുടെ കാഴ്ച്ചപ്പാടിനു അനുസരിച്ച കൂടിക്കാഴ്ചകളും അഭിമുഖങ്ങളും ചർച്ചകളും ക്രമീകരിച്ചുകൊണ്ട് ഈ സമയം വിവേകപൂർവ്വം ഉപയോഗിക്കുക. കൂടാതെ കൗതുകകരമായ വിധം, ഉന്മേഷവാനായ ശുക്രൻ പ്രണയ ഏറ്റുമുട്ടലുകളിൽ നിഗൂഢത സൃഷിടിക്കുന്നുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഉത്സാഹം നിറഞ്ഞ നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ട്. പുതിയ സുഹൃത്തുക്കളോ പൂർണ അപരിചിതരോ ആയുള്ള ബന്ധങ്ങൾ പോലും നല്ല ഫലങ്ങൾ നൽകിയേക്കും. ഭാവിയെ കുറിച്ചു കൂടുതൽ ശുഭാപ്തിവിശ്വാസം കൈവരും. ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് നിങ്ങളുടെ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.