scorecardresearch

Weekly Horoscope Sep 28-Oct 04: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope, September 28-October 04: സെപ്റ്റംബർ 28 ഞായർ മുതൽ ഒക്ടോബർ 04 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, September 28-October 04: സെപ്റ്റംബർ 28 ഞായർ മുതൽ ഒക്ടോബർ 04 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, September 28-October 04

ആദിത്യൻ കന്നിരാശിയിലാണ്. അത്തം ഞാറ്റുവേല തുടങ്ങി. ചന്ദ്രൻ വെളുത്തപക്ഷത്തിൽ തുടരുന്നു. ചൊവ്വ തുലാം രാശിയിൽ ചോതിയിലാണ്. ബുധൻ കന്നിയിലാണ് വാരാദ്യം. 

Advertisment

ഒക്ടോബർ 2 ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. അതുമുതൽ ബുധമൗഢ്യം തീരും. ശുക്രൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. 

ശനി മീനം രാശിയിൽ വക്രഗതിയിലാണ്. ഒക്ടോബർ 2 ന് ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതി നാലാം പാദത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും തുടരുന്നു. 

ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണവാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

മകം

കുറച്ചുകാലമായി ആഗ്രഹിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനാവും. ലൗകിക കാര്യങ്ങളിൽ ഉത്കർഷം പ്രതീക്ഷിക്കാം. ചടുലമായ കർമ്മശൈലി പരക്കെ അഭിനന്ദിക്കപ്പെടും. വാക്ചാതുര്യം കൊണ്ട് കാര്യസാധ്യമുണ്ടാവുന്നതാണ്. കുടുംബകാര്യങ്ങളിലെ അനൈക്യം മനസ്സിനെ വിഷമിപ്പിക്കാം. എന്നാൽ അവ സുഹൃത്തുക്കളോട് പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഗ്രാമോത്സവത്തിൽ സക്രിയരാവും. ഏകോപനം കൃത്യമായിരിക്കും. ബിസിനസ്സിൽ പങ്കാളികളെ ചേർക്കുന്നിൽ കരുതലുണ്ടാവണം. ഭൂമിയിൽ നിന്നും ചെറിയ/ വലിയ ആദായം കൈവരുന്നതാണ്.

പൂരം

ജന്മനക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ ഭോഗസുഖമുണ്ടാവും. ആഢംബര വസ്തുക്കൾ കൈവശമെത്തും. പുതുമയുള്ള കാര്യങ്ങൾ മനസ്സിനെ ആകർഷിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനോന്മുഖതയുണ്ടാവും. ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കാൻ മടിക്കില്ല. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ചെവിക്കൊള്ളും. പ്രണയം പുഷ്ടിപ്പെടുന്നതാണ്. വാടകയിനത്തിലോ മറ്റോ ഭൂമിയിൽ നിന്നും വരുമാനം കിട്ടും. രോഗക്ലേശിതർക്ക് ചികിൽസാമാറ്റം ഉപകാരപ്രദമായിരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്.

ഉത്രം

പിടിവാശികൊണ്ട് കുടുംബ ജീവിതത്തിൽ അനൈക്യം വരാം. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ സഹകരണം കുറയുവാനിടയുണ്ട്. ശത്രുവുണ്ടെന്ന് കരുതും; നിഴൽയുദ്ധം നടത്തുന്നതാണ്. പാരമ്പര്യമായിട്ടുള്ള  തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ അവസരം കിട്ടുന്നതായിരിക്കും. അഭിമാനം ദുരഭിമാനമാകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടാത്തതിൽ വിഷമിക്കുന്നതാണ്. ഗവേഷകർക്ക് പ്രബന്ധാവതരണത്തിൽ തടസ്സങ്ങളേർപ്പെടാം. നവീന ഇലക്ടോണിക് ഉല്പന്നങ്ങൾ വാങ്ങും. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും.

Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അത്തം

നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറാൻ സാധ്യതയുണ്ട്. തടസ്സങ്ങളെ അതിജീവിക്കാനാവും. വൈകാരികമെന്നതിനെക്കാൾ ബൗദ്ധികസമീപനം കൈക്കൊള്ളും. സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും.
ഉദ്യമങ്ങൾക്ക് ഉന്നമനം ഉണ്ടാകുന്നതാണ്. മനസ്സ് നിശ്ചഞ്ചലമാവും. ഏകാഗ്രത സ്വാഭാവികമായി വന്നെത്തും. കുടുംബകാര്യങ്ങളാൽ തൃപ്തി ഭവിക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടായേക്കും. ഭക്ഷണം, ഉറക്കം, വിനോദം എന്നിവ ഭംഗപ്പെടില്ല.

ചിത്തിര

ചെറുയത്‌നങ്ങൾ കൊണ്ടുതന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള സാഹചര്യം രൂപപ്പെടും. പരാജയഭീതി ഉണ്ടാവില്ല. അധികാരികളോട് നിർഭയം ആശയവിനിമയം നടത്തുവാനാവും. ഗൃഹത്തിൻ്റെ നവീകരണശ്രമങ്ങൾ നീളുന്നതാണ്. കൂടുതൽ പണം കണ്ടെത്തേണ്ടി വരാം. സ്വർണ്ണപ്പണയം പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചേക്കും. റസിഡൻ്റ് അസോസിയേഷനിലും മറ്റും കടുത്ത ഭാഷയിൽ വിമർശനം ഉയർത്തിയേക്കാം. വ്യാപാരകാര്യങ്ങളിൽ ശ്രദ്ധ കുറയാനിടയുണ്ട്. പകരക്കാരെ ഏൽപ്പിക്കുന്നതും കൃത്യാന്തരങ്ങളിൽ മുഴുകുന്നതും ദോഷകരമായേക്കും.

ചോതി

ജന്മരാശിയിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടാം. ക്ഷോഭത്തിന് വിധേയരാകുന്നതാണ്. ദേഹക്ഷീണം ഭവിക്കും, വീഴ്ച, മുറിവ് ഇവയുണ്ടാവാതെ നോക്കണം. ആദിത്യസ്ഥിതിയാൽ തൊഴിലിടത്തിൽ തെല്ല് സമാധാനം കുറഞ്ഞേക്കും. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുന്നത് അനുരാഗപുഷ്ടിക്ക് കാരണമാകുന്നതാണ്. സാമ്പത്തികരംഗം മോശമാവില്ല. അധികവരുമാനം വന്നുചേരും. എന്നാൽ ചെലവേറുകയും ചെയ്യും. വ്യാഴത്തിൻ്റെ ഗുണസ്ഥിതിയാൽ ഒരുവിധം സന്തുലിതത്വം പ്രതീക്ഷിക്കാം. ദൈവിക സമർപ്പണങ്ങൾക്ക് ഒരുങ്ങും.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

വിവേകപൂർവം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ആശയക്കുഴപ്പം തുടരുന്നതാണ്. ആഗ്രഹങ്ങൾ നേടാൻ പരിശ്രമത്തിനൊപ്പം ഭാഗ്യവും വേണമെന്ന സ്ഥിതിയുണ്ടാവും. സംഘടനാരംഗത്ത് അംഗീകരിക്കപ്പെടും. കൈവായ്പകൾ തിരികെ ലഭിക്കാം. ചെലവുകളിൽ ശ്രദ്ധവേണം. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിൽ വരാൻ സാധിക്കുന്നതാണ്. സുഹൃൽബന്ധം ദൃഢമാകുന്നതിന് കാരണങ്ങൾ വന്നെത്തും. പിണക്കം മറന്ന് ബന്ധുക്കൾ അടുക്കാനിടയുണ്ട്. പാരമ്പര്യതൊഴിലിനോടുള്ള വൈമുഖ്യം മാറുന്നതാണ്. ചൊവ്വ മുതൽ വെള്ളി വരെ കൂടുതൽ മെച്ചം.

അനിഴം

ഉദ്യോഗം സംബന്ധിച്ച് സംതൃപ്തിയുണ്ടാവും. സ്വാശ്രയ വ്യാപാരത്തിൽ നിന്നും ലാഭം കുറയില്ല. അഭിമുഖങ്ങളിൽ ശോഭിക്കും. ബുദ്ധിപരമായ സമീപനവും പ്രതികരണങ്ങളും ശ്രദ്ധിക്കപ്പെടുന്നതാണ്. വരവുചെലവ് എഴുതി സൂക്ഷിക്കും. പന്ത്രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ ആരോഗ്യത്തിൽ കരുതലുണ്ടാവണം. കലഹവാസന തലപൊക്കാം. കടം കൊടുത്തത് തിരികെ ചോദിക്കുകയാൽ ശത്രുക്കളുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാം. പ്രണയാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. വാഹനം സംബന്ധിച്ചുള്ള  ചിലവുകൾ വന്നേക്കും. 

തൃക്കേട്ട

ആഗ്രഹിച്ച ന്യായമായ കാര്യങ്ങൾ കരഗതമാവും. ആസൂത്രണ മികവ് പുലർത്തും.ഉന്മേഷം പ്രവൃത്തിവിജയത്തിന് കാരണമാകുന്നതാണ്. പ്രബന്ധാവതരണം അഭിനന്ദിക്കപ്പെടും. മേലധികാരികൾ പ്രശംസിക്കും. പ്രത്യുല്പന്നമതിത്വം തുണയേകുന്നതാണ്. കൃഷിയാവശ്യം, ജീർണ്ണോദ്ധാരണം മുതലായവയ്ക്കായി ചെലവുണ്ടാവുന്നതാണ്. ബന്ധുക്കളുടെ കലഹ പരിഹാരത്തിന് മാധ്യസ്ഥം വഹിക്കേണ്ടിവരാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. നവസംരംഭങ്ങളുമായി മുന്നോട്ടുപോകും. രോഗക്ലേശിതർക്ക് കുറച്ചൊക്കെ ആശ്വാസമുണ്ടാവും.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: