scorecardresearch

Weekly Horoscope Sep 21-Sep 27: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope, September 21-September 27: സെപ്റ്റംബർ 21 ഞായർ മുതൽ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, September 21-September 27: സെപ്റ്റംബർ 21 ഞായർ മുതൽ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, September 21-September 27

ആദിത്യനും ബുധനും കന്നിരാശിയിലാണ്. ഉത്രം ഞാറ്റുവേലയാണിപ്പോൾ നടക്കുന്നത്. ബുധൻ ഉച്ചരാശിയിൽ സ്ഥിതിയാണെങ്കിലും മൗഢ്യത്തിലാണ്. അത്തം നക്ഷത്രത്തിലാണ് ബുധൻ്റെ സഞ്ചാരം. 

Advertisment

സെപ്തംബർ 21 ന് കറുത്തവാവാണ്. 'മഹാലയ അമാവാസി' എന്നാണ് സാങ്കേതികവാക്ക്. പിറ്റേന്ന്, അതായത് 22ന് തിങ്കളാഴ്ച ശരത് ഋതുവും ആശ്വിനമാസവും ആരംഭിക്കും. കേരളത്തിൽ 22/23  തീയതികളിലായി നവരാത്രി ആരംഭിക്കുന്നു. 

ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. മകം - പൂരം നക്ഷത്രങ്ങളിലാണ് ശുക്രസഞ്ചാരം. കേതുവും ചിങ്ങം രാശിയിലുണ്ട്. രാഹു കുംഭം രാശിയിലാണ്. വ്യാഴം മിഥുനം രാശിയിൽ, പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. 

ശനി മീനം രാശിയിൽ വക്രഗതിയിലാണ്. ചൊവ്വ തുലാം രാശിയിൽ ചിത്തിര -ചോതി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള  നാളുകളിൽ ജനിച്ചവരുടെയും സമ്പൂർണ്ണവാരഫലം രേഖപ്പെടുത്തുന്നു.

Advertisment

Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

പഴമയോട് അടുപ്പം കൂടും. പഴയ വസ്തുക്കൾ വാങ്ങുന്നതാണ്. സ്റ്റാമ്പ് / നാണയ ശേഖരണം പോലുള്ളവയിൽ താല്പര്യമേറും. ആഢംബരത്തിനായി ചെലവുണ്ടാവുന്നതാണ്. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ദേഹസുഖം പ്രതീക്ഷിക്കാം. പ്രണയത്തിൽ വിജയിക്കുന്നതാണ്. അമിതോത്സാഹം പുലർത്തും. മറ്റുള്ളവർ പിൻവാങ്ങുന്ന  കാര്യത്തിൽ ധൈര്യപൂർവ്വം  ഇടപെടുന്നതാണ്.  സാഹസ പ്രവൃത്തികൾ നിയന്ത്രിക്കുന്നത് ഉചിതം. പഠനത്തിൽ ആഭിമുഖ്യമേറുന്നതാണ്. ഏജൻസി, സ്വാതന്തവ്യാപാരം ഇവ ഗുണകരമാവും.

പൂരം

ജന്മനക്ഷത്രത്തിൽ ശുക്രനും കേതുവുമുണ്ട്. ചന്ദ്രനും പ്രവേശിക്കുന്നു. സമ്മർദ്ദങ്ങളുണ്ടാവും. ആശയക്കുഴപ്പം തുടരാം. ആലസ്യം അനുഭവപ്പെടാം. പണ്ഡിതോചിതമായി സംസാരിക്കും. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ, ഗവേഷകർക്ക് പ്രബന്ധം എന്നിവ എഴുതാനാവും. എഴുത്തിൽ തടസ്സം നേരിട്ടിരുന്ന സാഹിത്യകാരന്മാർക്ക് രചന മുഴുമിക്കാനാവും. കച്ചവടത്തിൻ്റെ പുഷ്ടിക്ക് പരസ്യങ്ങളെ ആശ്രയിക്കും. സഹപ്രവർത്തകർ മടിക്കുന്ന ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കാൻ മൂന്നാം ഭാവത്തിലെ ചൊവ്വ കരുത്തേകും. സഹോദരൻ്റെ ജോലിക്കാര്യത്തിന് ശുപാർശ നടത്തും.

ഉത്രം

ആദിത്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആലസ്യം, ദേഹക്ലേശം, കാര്യസാധ്യത്തിന് അലച്ചിൽ എന്നിവയുണ്ടാവും. തൊഴിലധിപരുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ വിഷമിക്കും. ബന്ധുത്വത്താൽ പ്രയോജനമുണ്ടാവും. സുഹൃൽസമാഗമം മാനസികോല്ലാസത്തിന് കാരണമാകുന്നതാണ്.  ചിങ്ങക്കൂറുകാർ എതിർസ്വരങ്ങളിൽ പകച്ചുപോവില്ല. മുന്നോട്ടുവെച്ചുകാൽ പിറകോട്ടെടുക്കുകയില്ല. വസ്തുവിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കന്നിക്കൂറുകാർക്ക് പ്രണയാനുഭവത്തിൽ കയ്പുരസം കലരാനിടയുണ്ട്. പുതുസംരംഭങ്ങൾ സമാരംഭിക്കാൻ ഈയാഴ്ച അനുകൂലമല്ല.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

അത്തം

വാരാദ്യ ദിവസങ്ങളിൽ ജോലിഭാരമേറുന്നതാണ്. ദേഹക്ലേശം ഭവിക്കാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ അറിയാൻ ഔത്സുക്യം പുലർത്തും. തൊഴിലിടത്തിൽ സുഗമതയുണ്ടാവും. പ്രസംഗം, പ്രബന്ധരചന എന്നിവയിൽ ശോഭിക്കുന്നതാണ്. സുഹൃത്തുക്കൾക്ക് കാര്യസിദ്ധിക്ക് വ്യക്തമായ പോംവഴി നിർദ്ദേശിക്കും. ഉപാസനാദികളിൽ കൂടുതൽ മുഴുകും. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ ജോലി തേടുന്നവർ അല്പം കാത്തിരിക്കേണ്ടിവരും. വ്യായാമം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങളുള്ളവർ കരുതലെടുക്കേണ്ടതുണ്ട്.

ചിത്തിര

ചെയ്യുന്ന ജോലിയിൽ സാമാന്യമായ പുരോഗതിയുണ്ടാവും. മനസ്സ് ചഞ്ചലമായിക്കൊണ്ടിരിക്കും. വേറെ ജോലി തേടാം. എന്നാൽ തത്കാലം ജോലി ഉപേക്ഷിക്കരുത്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങൾക്ക് കേടുവരാം. മക്കൾക്ക് ഒരുപാട് 'അരുതുകൾ' കെട്ടിയേൽപ്പിക്കുന്നത് ദോഷത്തിനായേക്കും.
ചെറുപ്പക്കാർക്ക് മാനസികോല്ലാസത്തിന് സന്ദർഭമുണ്ടാവും. ആത്മീയ സാധനകൾ മുടങ്ങാതിരിക്കാൻ കരുതൽ വേണം. ദൂരദേശത്തുനിന്നും ശുഭവാർത്തകൾ കേൾക്കുന്നതാണ്. ഓൺലൈൻ ഗെയിമുകളിൽ ജാഗ്രത വേണം. ഭൂമിവ്യാപാരം മന്ദീഭവിച്ചേക്കും. രോഗക്ലേശിതർക്ക് ചെറിയ ആശ്വാസം ലഭിക്കുന്നതാണ്.

ചോതി

ഭാവിസംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാവും. ഭാഗ്യപുഷ്ടിയുണ്ടെങ്കിലും ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ക്ഷോഭപ്രകൃതം കൂടും. ദാമ്പത്യത്തിൽ സുഖം കുറയുന്നതാണ്. നിസ്സാരകാര്യങ്ങളിൽ കലഹമുണ്ടാവാം. കൂട്ടുകച്ചവടത്തിൽ അതൃപ്തി അനുഭവപ്പെടുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. സാമ്പത്തിക സഹായം കൈവരും. പൊതുപ്രവർത്തനത്തിൽ അലച്ചിലേറുന്നതാണ്. മടുപ്പ് തോന്നും. ഏകാന്തത അനുഭവപ്പെട്ടും. കലാപരമായി മെച്ചം ഉണ്ടാവുന്നതാണ്. കലാപഠനം തുടങ്ങാൻ/ തുടരാൻ ആശിക്കും. വയോജനങ്ങൾ  പിന്തുണയ്ക്കും.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

വിശാഖം

ഉദ്യോഗത്തിൽ സമ്മർദ്ദങ്ങൾ തുടരുന്നതാണ്. സഹപ്രവർത്തകൻ അവധിയിലാകയാൽ ജോലിഭാരം കൂടാം. സ്വാശ്രയ ബിസിനസ്സുകളിൽ ഉണർവ്വില്ലായ്മ അനുഭവപ്പെടും.  വിശിഷ്ടവ്യക്തിത്വങ്ങളെ പരിചയപ്പെടുന്നതിന് അവസരം ലഭിക്കാം. വിദ്യാർത്ഥികൾക്ക് അധികപഠന സമയം ആവശ്യമായി വരും. കുടുംബാന്തരീക്ഷം സമ്മിശ്രമാവും. പ്രണയികൾക്കിടയിൽ തർക്കങ്ങൾ വരും. ലഘുയാത്രകൾ കൂടാം. വിനോദത്തിന് കുറച്ചു സമയം ചെലവഴിക്കും. സർഗാത്മക പ്രവൃത്തികളിൽ നിന്നും സന്തോഷം ലഭിക്കുന്നതാണ്. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മകുറയാൻ സാധ്യതയുണ്ട്.

അനിഴം

വാരാദ്യം  ഉന്മേഷമുണ്ടാവും. ശുഭവാർത്തകൾ ശ്രവിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. സാമ്പത്തിക ഞെരുക്കത്തിന് അയവുവന്നുതുടങ്ങും. കൂടിയാലോചനകളിൽ നല്ല തീരുമാനങ്ങൾ ഭവിക്കുന്നതാണ്. ബുധനും വ്യാഴവും സൗഖ്യക്കുറവ് അനുഭൂതമാവും. ലഘുസാധ്യങ്ങൾ ക്ലേശകരമായേക്കും. തൊഴിലിടത്തിൽ സഹകരണം വേണ്ടത്രയുണ്ടാവില്ല. ചെലവുകളിൽ നിയന്ത്രണം വേണ്ട സന്ദർഭമാണ്. യാത്രാക്ലേശം വരാം. വെള്ളിയും ശനിയും സ്വാസ്ഥ്യം ഉണ്ടാവും. മറ്റു ദിവസങ്ങളിൽ ദേഹസുഖം പ്രതീക്ഷിക്കാം. ക്ഷേത്രദർശനത്തിന് അവസരം ലഭിക്കും. ബന്ധുസമാഗമത്തിൽ ആഹ്ളാദിക്കുന്നതാണ്.

തൃക്കേട്ട

ഉച്ചനായ ബുധനും ആദിത്യനും ഒപ്പം ചന്ദ്രനും പതിനൊന്നിൽ സ്ഥിതിചെയ്യുകയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമായിരിക്കും. കാര്യസാധ്യം എളുപ്പത്തിലാവും. പ്രതീക്ഷിച്ചതിലും പ്രതിഫലം കൈവരുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ അറിവ് കൈവരിക്കുന്നതിൽ ഔൽസുക്യം പുലർത്തും. വിദ്യാർത്ഥികൾ അധ്യാപകരുടെ പ്രശംസ നേടാം. ബൗദ്ധികത തിരിച്ചറിയപ്പെട്ടേക്കും. ഭൂമിവ്യാപാരത്തിന് മുതിരാതിരിക്കുക നല്ലത്. നഷ്ടം വന്നേക്കാം. യാത്രകളിൽ ശ്രദ്ധയുണ്ടാവണം.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: