scorecardresearch

Weekly Horoscope Oct 05-Oct 11: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, October 05-October 11: ഒക്ടോബർ 05 ഞായർ മുതൽ ഒക്ടോബർ 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, October 05-October 11: ഒക്ടോബർ 05 ഞായർ മുതൽ ഒക്ടോബർ 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, October 05-October 11

Weekly Horoscope: ആദിത്യൻ കന്നിരാശിയിൽ അത്തം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വാരാദ്യം വെളുത്തപക്ഷത്തിൽ. തിങ്കളും ഭാഗികമായി ചൊവ്വാഴ്ചയും ആയി 'ആശ്വിനപൗർണമി' വരും. തുടർന്ന്  കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചതയം മുതൽ രോഹിണി വരെ നക്ഷത്രമണ്ഡലങ്ങളിലാണ് ചന്ദ്രസഞ്ചാരം.

Advertisment

ചൊവ്വ തുലാം രാശിയിൽ ചോതി നക്ഷത്രത്തിലാണ്. ബുധനും തുലാം രാശിയിൽ ചിത്തിര-ചോതി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ശുക്രൻ ചിങ്ങം രാശിയിലാണ്. ഒക്ടോബർ 9 ന് നീചക്ഷേത്രമായ കന്നിരാശിയിൽ പ്രവേശിക്കും. 

ശനി മീനം രാശിയിൽ വക്രഗതി തുടരുന്നു. പൂരൂരുട്ടാതി നക്ഷത്രത്തിലാണ് ശനി. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം-ചിങ്ങം രാശികളിൽ തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം വിശകലനം ചെയ്യുന്നു.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

മൂലം

ചന്ദ്രൻ ഉപചയരാശികളിലൂടെ സഞ്ചരിക്കുകയാൽ മനസ്സമാധാനം ഉണ്ടാവുന്നതാണ്. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ യഥാവിധി പ്രാവർത്തികമാക്കാൻ കഴിയും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ഉചിതമായ പോംവഴി നിർദ്ദേശിക്കും. ജോലിസ്ഥലത്ത് സ്വസ്ഥതയുണ്ടാവും. സാങ്കേതിക കാര്യങ്ങളിലുള്ള സംശയം വിദഗ്ദരിൽ നിന്നും പരിഹരിക്കുന്നതാണ്.  ഭാവിയിൽ പ്രയോജനം ചെയ്യുന്ന ലഘുനിക്ഷേപങ്ങൾ നടത്തുവാനാവും. കുടുംബാംഗങ്ങൾക്കൊപ്പം വിനോദത്തിനും, പുറമേ നിന്നും ഭക്ഷണം, ഷോപ്പിംഗ് തുടങ്ങിയവയ്ക്കും അവസരം വരും.

Advertisment

പൂരാടം

പതിനൊന്നാം ഭാവത്തിലെ കുജബുധയോഗം ശത്രുക്കളെ നിശബ്ദരാക്കും. കർമ്മമേഖലയിൽ സ്വാധീനം ഉയരുന്നതാണ്. ആത്മവിശ്വാസം വർദ്ധിക്കും. വ്യാപാരത്തിൽ നല്ല പുരോഗതിയുണ്ടാവും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങളിൽ അറിവ് വളർത്തുന്നതാണ്. സാഹിത്യ മേഖലയിൽ പ്രശസ്തി കൈവരും. കടബാധ്യതകൾ സംബന്ധിച്ച പരിഹാരത്തിന് വഴിതെളിയുന്നതാണ്.  വായ്പകൾ കൃത്യമായി അടയ്ക്കും. ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ച വിജയം കാണും.

ഉത്രാടം

കൂട്ടുബിസിനസ്സിൽ നിന്നും പിന്മാറാനാഗ്രഹിക്കും. സ്വന്തം സംരംഭത്തിന് സർക്കാർ അനുമതി ലഭിക്കുന്നതാണ്. സ്ഥലം മാറ്റ ഉത്തരവ് പ്രാബല്യത്തിൽ വരും. സന്ധിസംഭാഷണത്തിൽ വിജയിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടായേക്കും. എതിർപ്പുകളെ തമസ്കരിക്കാനാവും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.  അഭിമുഖത്തിൽ ശോഭിക്കുന്നതാണ്. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കും. മനസ്സിൻ്റെ മേൽ നിയത്രണം കുറയാം. ബുധനാഴ്ച മുതൽ കൂടുതൽ ഗുണഫലങ്ങളുണ്ടാവും.

Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

തിരുവോണം

പ്രൊബേഷൻ കാലാവധി കഴിഞ്ഞ് ജോലിയിൽ സ്ഥിരീകരണം കിട്ടാം. ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കില്ല. പൂർവ്വികസ്വത്തിന്മേൽ സഹോദരരുമായി തർക്കം തുടരുന്നതാണ്. സുഹൃൽബന്ധം പ്രണയമായി മാറാൻ സാധ്യതയുണ്ട്. ഭൗതികചിന്തകളും ആഗ്രഹങ്ങളും കൂടും.  പുതുവാഹനം വാങ്ങാനിടയുണ്ട്. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉയരാനിടയുണ്ട്. കൗമാരക്കാരുടെ കാര്യത്തിൽ നിരീക്ഷണം വേണം. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കാം. ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രതയുണ്ടാവണം. ഞായർ, വെള്ളി, ശനി ദിവസങ്ങളിൽ സമ്മർദ്ദം ഭവിക്കാം.

അവിട്ടം

തൊഴിലിൽ വളർച്ച പ്രതീക്ഷിക്കാം. ഉന്നതോദ്യോഗസ്ഥർ പിന്തുണക്കുന്നതാണ്.  അപ്രസക്ത കാര്യങ്ങൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കേണ്ടി വന്നേക്കും. ആരോഗ്യകാര്യത്തിലെ ലാഘവം ഒഴിവാക്കപ്പെടണം. മനസ്സിനിഷ്ടമില്ലാത്ത വാർത്തകൾ കേൾക്കാം. പൊതുവേ സാമ്പത്തിക നില ഉയരുന്നതാണ്. വരുമാന സ്രോതസ്സുകളിലെ തടസ്സങ്ങൾ നീക്കാനായേക്കും. സമൂഹത്തിൽ അർഹിക്കുന്ന അംഗീകാരം  ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ ഒട്ടൊക്കെ സമാധാനം പുലരും. മകൻ്റെ ജോലിക്കാര്യത്തിൽ ഉറപ്പ് ലഭിക്കാം.

ചതയം

മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വീണ്ടും ജോലിക്ക് ക്ഷണമുണ്ടാവും. ഭാഗ്യാനുഭവങ്ങൾ കൂടുന്നതായി തോന്നാം. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. 
വ്യവഹാരങ്ങൾക്കായി സമയം കളയാതിരിക്കുന്നത് അഭികാമ്യം. പാർട്ണർമാരുമായി ഡീലർഷിപ്പ് തുടങ്ങാൻ തീരുമാനിക്കുന്നതാണ്. കൃഷിക്കാര്യത്തിൽ മനസ്സിന് മടുപ്പുണ്ടാവും. സുഹൃത്തുക്കളുമായി യാത്ര പോകാൻ തീരുമാനിച്ചേക്കും. തറവാടിൻ്റെ നവീകരണം പുരോഗമിക്കുന്നതാണ്. ഏകോപനം പ്രശംസിക്കപ്പെടും. ആദർശനിഷ്ഠ കുറയുകയാണോ എന്നതിൽ ആത്മപരിശോധനയുണ്ടാവും.

Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

പഴയ കടബാധ്യതകൾ അലട്ടിയേക്കും. പോംവഴി കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശനി ജന്മനക്ഷത്രത്തിൽ പ്രവേശിച്ചതിനാൽ മനോവാക്കർമ്മങ്ങളിൽ ശ്രദ്ധയുണ്ടാവണം. ആത്മവിശ്വാസത്തിന് ഭംഗം വരാൻ സാധ്യതയുണ്ട്. മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കും. വിദ്യാർത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ ആശാസ്യമാവില്ല. ചെറുകിട സംരംഭങ്ങളിൽ നിന്നും തരക്കേടില്ലാത്ത വരുമാനം വരുമെന്നത് ആശ്വാസമാണ്. പ്രകോപനങ്ങളിൽ മൗനം പാലിക്കണം. ബുധൻ, വ്യാഴം, വെള്ളി കൂടുതൽ മേന്മയുള്ള ദിവസങ്ങളായിരിക്കും.

ഉത്രട്ടാതി

ജന്മനക്ഷത്രത്തിൽ നിന്നും ശനി താത്കാലികമായി പിൻവാങ്ങിയത് ആശ്വാസത്തിന് കാരണമാകുന്നതാണ്. കുജൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ദേഹക്ഷീണം,വീഴ്ച, കാര്യതടസ്സം തുടങ്ങിയവ വരാം. കഠിനാധ്വാനം ലക്ഷ്യപ്രാപ്തിക്ക് ആവശ്യമാവും.  പുതിയ തൊഴിലിനുള്ള അഭിമുഖത്തിൽ ശോഭിക്കുന്നതാണ്. രാഷ്ട്രീയ ചർച്ചകളിൽ താത്പര്യമേറുന്നതാണ്. സുഹൃത്തുക്കളുടെ ആവശ്യത്തിനായി ഒരു ദിവസം മാറ്റിവെക്കും. ഉത്സവയോഗങ്ങളിൽ സംബന്ധിക്കും. ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.

രേവതി

കഠിനാദ്ധ്വാനത്തിലൂടെ കാര്യനേട്ടമുണ്ടാവും. സർക്കാർ  കാര്യങ്ങളിൽ തടസ്സം തുടരുന്നതാണ്. പകരക്കാരുടെ പ്രവൃത്തികൾ സല്പേരിന് വിഘാതം വരുത്തും. യാത്രകൾ കൊണ്ട് പറയത്തക്ക നേട്ടം ഉണ്ടാവണമെന്നില്ല. അവസരവാദികളെ തിരിച്ചറിയേണ്ടതുണ്ട്.  കമ്മീഷൻ വ്യാപാരം ലാഭകരമാവും. ഗൃഹത്തിൽ സമാധാനം പ്രതീക്ഷിക്കാം. ഭൂമിയിൽ വേലികെട്ടുക, കളപറിക്കുക തുടങ്ങിയ ജോലികൾക്കായി ചെലവുണ്ടായേക്കും. ചർച്ച / പ്രസംഗം ഇവയ്ക്ക് വേണ്ട തയ്യാറെടുപ്പ് നടത്തും. വിമർശിക്കുന്നവരെ അവഗണിക്കുവാൻ തയ്യാറാവും. ആരോഗ്യപ്രശ്നങ്ങളുള്ളവർ പതിവ് പരിശോധനകളിൽ വൈമുഖ്യം കാട്ടരുത്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: