/indian-express-malayalam/media/media_files/2025/03/18/april-20-to-april-26-2025-weekly-horoscope-astrological-predictions-moolam-to-revathi-932357.jpg)
Weekly Horoscope, November 02 -November 08
Astrology: ആദിത്യൻ തുലാം രാശിയിൽ ചോതി- വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ് വാരാദ്യം.
ബുധനാഴ്ച പൗർണമി ഭവിക്കുന്നു.
വ്യാഴാഴ്ച മുതൽ കറുത്തപക്ഷം ആരംഭിക്കുകയാണ്. ചൊവ്വയും ബുധനും വൃശ്ചികം രാശിയിൽ തുടരുന്നു. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം സംഭവിക്കുകയാണ്. നവംബർ 2 ന് ഞായറാഴ്ച നീചം കഴിഞ്ഞ് ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ശനിയുടെ മീനം രാശിയിലെ വക്രഗതി തുടരുന്നു. വ്യാഴം കർക്കടകം രാശിയിൽ അതിചാരത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മൂലം
പതിനൊന്നിലാദിത്യൻ സഞ്ചരിക്കുകയാൽ പിതാവിൻ്റെ വാത്സല്യം അനുഭവിക്കും. ധനസഹായം പ്രതീക്ഷിക്കാം. ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉത്സാഹിക്കും. പൊതുപ്രവർത്തനത്തിൽ ജനകീയ പിന്തുണ നേടുന്നതാണ്. പന്ത്രണ്ടിൽ കുജബുധന്മാരുള്ളതിനാൽ അശുഭചിന്ത ഇടയ്ക്കിടെ തലപൊക്കും. അറ്റകുറ്റപ്പണികൾക്കായി ചെലവേറുന്നതാണ്. ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. കലാപ്രവർത്തനത്തിൽ നേട്ടങ്ങളുണ്ടാവും. അനുരാഗികൾക്ക് പ്രണയം വീട്ടിലറിയിക്കാൻ ധൈര്യമുണ്ടായേക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അസഹിഷ്ണുതയ്ക്ക് കാരണമാകാം.
Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
പൂരാടം
നക്ഷത്രാധിപൻ്റെയും ആദിത്യൻ്റെയും അനുകൂലസ്ഥിതിയാൽ ഔദ്യോഗിക രംഗം ഉന്മേഷപ്രദമാവും. കാര്യവിഘ്നങ്ങളെ എളുപ്പം മറികടക്കും. ഉന്നതരുടെ ഒത്താശ കരുത്തുപകരും. വിദ്യാർത്ഥികൾക്ക് ആലസ്യമുണ്ടാവാം. ഉദ്യോഗസ്ഥർ സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ ശ്രമം തുടരുന്നതായിരിക്കും. മത്സരങ്ങൾക്ക് മാനസികമായ തയ്യാറെടുപ്പ് തുടങ്ങുന്നതാണ്. യാത്രകൾ ബന്ധങ്ങൾ പുതുക്കാൻ കാരണമായിത്തീരും. പെട്ടെന്ന് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രവണത ശത്രുക്കളെ സൃഷ്ടിക്കും. വാടക വീട്ടിന് താമസക്കാരെ ലഭിച്ചേക്കില്ല.
ഉത്രാടം
നഷ്ടസാധ്യതകൾ വിലയിരുത്തി ചില മേഖലകളിൽ നിന്നും പിൻവാങ്ങും. അദ്ധ്വാനത്തിന് അംഗീകാരം കിട്ടുന്നതായിരിക്കും. സാമ്പത്തിക ലാഭം കുറയില്ല. പാർട്ണർഷിപ്പ് സംരംഭത്തിൽ കൂടുതൽ ആളുകളെ ചേർക്കുന്നതാണ്. മക്കളുടെ പിന്തുണയിൽ ആശ്വസിക്കും. ചിലരുടെ കുതന്ത്രങ്ങൾ ആദ്യം വിഷമിപ്പിക്കുമെങ്കിലും മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുന്നതാണ്. നവീനഗൃഹം നിർമ്മിക്കുന്നതിന് ആസൂത്രണം ആരംഭിക്കുവാനാവും. സഹോദരരുടെ സഹായം സന്തോഷമേകും. ബന്ധുക്കളുടെ പ്രശ്നത്തിൽ ഇടപെടുന്നത് കരുതലോടെ വേണം.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
തിരുവോണം
ഔദ്യോഗിക മേഖലയിൽ ശോഭിക്കാനാവും. കർമ്മതടസ്സങ്ങൾ നീങ്ങിയേക്കും. അശ്രാന്ത പരിശ്രമം ചെയ്തതിൻ്റെ ഫലം അനുഭവിക്കാറാകും. വസ്തുവകകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സംഘടനയുടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതാണ്. ദൈവികകാര്യങ്ങൾക്ക് മടികൂടാതെ ധനം ചെലവ് ചെയ്യും. വ്യവഹാരത്തിൽ അനുകൂല വിധിയുണ്ടാവും. പാരമ്പര്യ തൊഴിൽ നവീകരിക്കാൻ വായ്പ ലഭിക്കുന്നതാണ്. ഗാർഹികമായി സംതൃപ്തിയുണ്ടാവും. പുതു-പഴയ തലമുറകൾക്കിടയിൽ ആശയവൈഭിന്യം ഉടലെടുക്കാം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ നേടും.
അവിട്ടം
ചന്ദ്രസഞ്ചാരം അധികം അനുകൂലമല്ലാത്ത രാശികളിലാകയാൽ സമ്മർദ്ദം ഉണ്ടാവും. വാക്കുകളിൽ കണിശത പുലർത്തണം. സാമ്പത്തിക ഇടപാടുകൾ കൃത്യമായിരിക്കാനും അവയുടെ രേഖകൾ സൂക്ഷിച്ചുവെക്കാനും ശ്രദ്ധിക്കണം. പഴയ കാര്യങ്ങൾ ഓർമ്മിക്കും. ചില സൗഹൃദങ്ങൾ നഷ്ടമായതിൽ ഖേദിക്കും. ഏജൻസി പ്രവർത്തനം ലാഭകരമാവും. പ്രണയികൾക്ക് തടസ്സങ്ങളുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ പരീക്ഷയ്ക്ക് ഭംഗിയായി തയ്യാറെടുക്കാൻ കഴിയുന്നതാണ്. പഴയ കൈവായ്പകൾ മടക്കിക്കിട്ടാനിടയുണ്ട്. ദൈവികാര്യങ്ങൾക്ക് നേരം കണ്ടെത്തും.
ചതയം
വ്യവസായം തുടങ്ങുന്നതിന് തടസ്സങ്ങൾ വരാം. പരിശ്രമം തുടരേണ്ടതുണ്ട്. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ക്ലേശിക്കും. തക്കം പാർത്തിരിക്കുന്ന തല്പരകക്ഷികൾ ദുരാരോപണങ്ങൾ ഉയർത്തുന്നതാണ്. പെൻഷൻ ആനുകൂല്യങ്ങൾ ഭാഗികമായി അക്കൗണ്ടിലെത്താം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ ഏകാഗ്രത പുലർത്തേണ്ടതുണ്ട്. വിശ്വാസപ്രമാണങ്ങൾ ഉയർത്തിപ്പിടിക്കും. ഈശ്വര കാര്യങ്ങൾക്ക് തടസ്സം വരുന്നതാണ്. കമ്മീഷൻ വ്യാപാരം ലാഭകരമായേക്കും. കുടുംബകാര്യങ്ങളിൽ പൂർണ്ണമായി മുഴുകാനായേക്കില്ല. ആരോഗ്യജാഗ്രത അനിവാര്യമാണെന്ന് ഓർക്കേണ്ടതുണ്ട്.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ജന്മനക്ഷത്രം / പക്കപ്പിറന്നാൾ മുതൽ തുടങ്ങുന്ന ഈ വാരത്തിൽ സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടും. കഴിവുകൾ മാറ്റുരച്ച് പരിശോധിക്കപ്പെടുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മനക്ലേശമേർപ്പെടാം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുന്ന താണ്. ആലസ്യത്തിനിടയുണ്ട്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനം വിമർശനമേറ്റുവാ ങ്ങുന്നതാണ്. മറ്റു ദിവസങ്ങളിൽ കാര്യനിർവ്വഹണം സുഗമമായിത്തീരും. മുതിർന്നവരുടെ ഉപദേശം വഴികാട്ടും. ധനകാര്യത്തിൽ സമ്മർദ്ദമുണ്ടാവില്ല. പ്രതികാര ചിന്ത ഒഴിവാക്കേണ്ടതാണ്. പൂജാദി മഹോത്സവങ്ങളിൽ സക്രിയരാവും. അശുഭചിന്തകൾ ഒഴിവാക്കണം.
ഉത്രട്ടാതി
പ്രയത്നശീലം അകർമ്മണ്യതയ്ക്ക് വഴിമാറാം. അല്പലാഭങ്ങളിൽ സന്തോഷിക്കേണ്ടി വന്നേക്കും. ദീർഘകാല പ്രോജക്ടുകളോട് വൈമുഖ്യം തോന്നുവാനിടയുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിസ്സഹകരണം ഉണ്ടായേക്കും. സാമ്പത്തിക ബാധ്യതകൾ വിഷമിപ്പിക്കാം. വാടക വീട്ടിൽ താമസിക്കുന്നതിന് എഗ്രിമെൻ്റ് പുതുക്കപ്പെടും. കലാപരിശീലനത്തിന് സമയം കണ്ടെത്താൻ വിഷമിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വാരാദ്യ ദിവസങ്ങളിലെ പിരിമുറുക്കം ക്രമേണ കുറഞ്ഞുവരുന്നതായിരിക്കും.
രേവതി
നിസ്സാരകാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സഹജമായ കഴിവുകൾ മങ്ങുന്നതായി തോന്നിയേക്കും. സാമ്പത്തികമായി ശ്രദ്ധ കാട്ടേണ്ട സന്ദർഭമാണ്. ചിലവ് ക്രമാതീതമാകാം. കുടുംബ പ്രശ്നങ്ങൾ ഒരുവിധം ഭംഗിയായി പരിഹരിക്കും. നാട്ടിലെ പ്രധാനപ്പെട്ട വ്യക്തികളുടെ ഉപദേശം സ്വീകരിക്കും. സ്വന്തം തൊഴിലിൽ വരുമാനം കൂടുന്നതാണ്. പാരമ്പര്യമായ അറിവുകൾ പ്രയോജനപ്പെടുത്തും. ഗ്രന്ഥകാരന്മാർക്ക് എഴുതി വരുന്ന കൃതി പൂർത്തീകരിക്കാൻ സന്ദർഭമുണ്ടാവാം. രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നത് ഒപ്പമുള്ളവരെ ശത്രുക്കളാക്കാനിടയുണ്ട്. ക്രിയാത്മകത പ്രശംസിക്കപ്പെടും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us