/indian-express-malayalam/media/media_files/2025/01/22/IiqJ7P7aPalVYrOgGWpZ.jpg)
Weekly Horoscope, August 31 September 06
Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിൽ പൂരം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷം അഷ്ടമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളിൽ സഞ്ചരിക്കുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. സെപ്തംബർ 4 ന് ചിത്തിരയിൽ പ്രവേശിക്കുന്നു. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലാണ്. ബുധന് മൗഢ്യവുമുണ്ട്. ശുക്രൻ കർക്കടകം രാശിയിൽ പൂയം - ആയില്യം നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു.
വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും പിൻഗതി തുടരുന്നു.
ഈയാഴ് മലയാളികളുടെ ദേശീയോത്സവമായ പൊന്നിൻ തിരുവോണം കടന്നുവരുന്നു. സെപ്തംബർ 5ന്/ചിങ്ങം 20ന് വെള്ളിയാഴ്ചയാണ് തിരുവോണം. ചന്ദ്രസഞ്ചാരം ഈയാഴ്ച അനിഴം മുതൽ അവിട്ടം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെയാണ്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
മൂലം
വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും ഉചിതം. പിന്തുണ കിട്ടിയേക്കില്ല. വാരാദ്യത്തിൽ അമിതാധ്വാനം വേണ്ടിവന്നേക്കും. യാത്രമൂലം ദേഹക്ഷീണം ഭവിക്കുന്നതാണ്. കാര്യസാധ്യത്തിനായി അന്യരെ ആശ്രയിക്കുകയാൽ മനക്ലേശവും ഉണ്ടാവും. വരുമാനം തൃപ്തികരമായേക്കും. ആഘോഷങ്ങളെ മുൻനിർത്തി ചെലവുകൾ അധികരിക്കും. ഇലക്ട്രോണിക് ഉല്പന്നം വാങ്ങുന്നതാണ്. കൈവായ്പകൾ മടക്കിനൽകാനാവും. ജന്മനാട്ടിൽ കഴിയുന്ന ബന്ധുമിത്രാദികളെ സന്ദർശിക്കാൻ സാധിക്കുന്നതാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
പൂരാടം
പലകാര്യങ്ങളിലും തിരിച്ചറിവ് സാധ്യമാവുന്നതാണ്. ഇഷ്ടവസ്തുക്കൾ സ്വന്തമാക്കാൻ തക്കവിധം ധനസ്ഥിതി ഉയരും. റെസിഡൻ്റ്സ് അസോസിയേഷനും മറ്റും നടത്തുന്ന ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. അവധിക്കാലം കുടുംബത്തിനൊപ്പം യാത്രകൾക്കായി മാറ്റിവെക്കാനും സാധ്യതയുണ്ട്. സഹപ്രവർത്തകർ തമ്മിലുള്ള ഭിന്നിപ്പ് പരിഹരിക്കാൻ മുൻകൈയെടുക്കും. മകൻ്റെ സ്വഭാവമാറ്റം ആശ്വസമേകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള അറിയിപ്പ് കൈവരും. പിതാവിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.
ഉത്രാടം
പുരോഗതിയിൽ തടസ്സങ്ങൾ അനുഭവപ്പെടാം. കഠിനാധ്വാനം പോരെന്ന തോന്നൽ ശക്തമാകുന്നതാണ്. തന്മൂലം മാനസിക പിരിമുറുക്കം ഉണ്ടായേക്കും. എന്നാൽ സാഹചര്യവുമായി വേഗം പൊരുത്തപ്പെടാനും സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ ശക്തിയേകും. ധനകാര്യത്തിൽ കരുതലുണ്ടാവണം. ജീവിതാസ്വാദനത്തിനും നേരം കണ്ടെത്തുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസമുണ്ടാവും. അഭിപ്രായ ഭിന്നതകളിൽ നിഷ്പക്ഷത കൈക്കൊള്ളുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടായേക്കും.
തിരുവോണം
പുതിയ കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കില്ല. എന്നാൽ പാരമ്പര്യത്തെ മുഴുവനായും തള്ളിപ്പറയുകയുമില്ല. ആഘോഷങ്ങളുടെ അവസാന വാക്കായി കുടുംബത്തിലെല്ലാവരും ആശ്രയിക്കും. ഗൃഹനവീകരണത്തിന് പണം കണ്ടെത്തുന്നത് ആലോചനയിൽ നിറയുന്നതാണ്. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ തലവേദന സൃഷ്ടിക്കാം. മത്സരങ്ങൾക്ക് തയ്യാറെടുപ്പ് നടത്തുവാൻ കഴിയും. ജീവിതശൈലീ രോഗങ്ങളിൽ നിയന്ത്രണം അനിവാര്യമാവും. സമീപഭാവിയിൽ നിർവഹിക്കേണ്ട ചുമതലകൾ മനസ്സിൽ കുറിച്ചിടും. ആശങ്കകൾ മനസ്സിനെ മഥിച്ചേക്കാം.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
അവിട്ടം
ആദരണീയത കൈവരും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കപ്പെടും. ബന്ധുമിത്രാദികളുടെ സന്ദർശനം വിരസജീവിതത്തെ ഉല്ലാസഭരിതമാക്കും. ഭൂമി വാങ്ങുന്നതിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യത. പ്രവർത്തന മേഖലയിൽ ചില തടസ്സങ്ങൾ അനുഭവപ്പെട്ടേക്കും. അവ പരിഹരിക്കാനുള്ള പോംവഴിതേടുന്നതാണ്. ധനക്ലേശം അനുഭവിക്കുന്ന ബന്ധുവിന് സഹായം ചെയ്യുവാൻ സന്നദ്ധത കാട്ടും. പ്രണയികൾക്ക് വിഘ്നമോ ഒറ്റപ്പെടലോ വാരാനിടയുണ്ട്. സാഹിത്യം, സംഗീതം, അഭിനയം തുടങ്ങിയ സിദ്ധികൾ പോഷിപ്പിക്കാൻ തീരുമാനിച്ചേക്കും.
ചതയം
മൂന്നോ നാലോ ദിവസം കൊണ്ട് ഒരാഴ്ചയുടെ അധ്വാനം പൂർത്തീകരിക്കേണ്ടതായി വന്നേക്കും. ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ പിന്നോട്ടുപോകില്ല. ഒപ്പമുള്ളവരുടെ സഹകരണം വളരെ ഗുണകരമാവും. ഏജൻസി വ്യാപാരം പ്രതീക്ഷിച്ചതിലധികം മെച്ചപ്പെട്ടതാവും. വായ്പകൾ കൃത്യമായി അടയ്ക്കാനാവും. വിട്ടുവീഴ്ചകൾ ഗാർഹസ്ഥ്യത്തെ മധുരതരമാക്കുന്നതാണ്. മംഗളകർമ്മങ്ങൾ ഭംഗിയാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രണയകാലം വീണ്ടും പൂക്കാൻ തുടങ്ങിയേക്കും. ഞായർ, വെള്ളി, ശനി ദിവസങ്ങൾ സമ്മിശ്രഫലത്തോട് കൂടിയതായിരിക്കും.
പൂരൂരുട്ടാതി
സ്വയം തൊഴിലിൽ നിന്നും ആദായമുയരുന്നതാണ്. വസ്ത്രഭരണാദികൾ, ഭക്ഷ്യവിഭവങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവ പുഷ്ടിപ്പെടും. എന്നാൽ അധികാര സ്ഥാനത്തുള്ളവർക്ക് പലതരം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതായിരിക്കും. വിശിഷ്ട വ്യക്തികളുടെ പരിചയം നേടാം. ചെറിയ വിനോദയാത്രകൾക്ക് അവസരം ഉണ്ടായേക്കും. ഉപാസനകൾക്ക് നേരം കിട്ടിയില്ലെന്ന് വരാം. ഭൂമിവിൽപ്പനയ്ക്ക് വഴിതെളിഞ്ഞേക്കില്ല. അക്കാര്യത്തിൽ നിരാശയുണ്ടാവും. ജീവിതശൈലീ രോഗങ്ങൾ കൂടാം. ഞായർ, ശനി ദിവസങ്ങൾക്ക് മേന്മ കുറയും.
ഉത്രട്ടാതി
പലരും കയ്യൊഴിഞ്ഞ കരാറുകൾ ഏറ്റെടുക്കാൻ തയ്യാറാവുന്നതാണ്. എന്നാൽ അതിനുമുൻപ് വ്യവസ്ഥകൾ മുഴുവനായി മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പൂർവ്വിക സ്വത്തിലെ തർക്കം പരിഹരിക്കാൻ കൂടിയാലോചനകൾ നടത്തും. പലവഴിക്ക് വരുമാനമുയരാം. ചെലവിനും അതുപോലെ വഴികൾ വന്നെത്തുന്നതാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. പുതുജോലിക്കുള്ള ശ്രമം തുടർന്നേക്കും. ഗവേഷണ വിഷയം കഠിനമായി തോന്നുന്നതാണ്. ഭാവന ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മുതിർന്നവർ ആരോഗ്യ കാര്യത്തിൽ ഉത്സുകരാവണം.
രേവതി
യുവാക്കളുടെ പ്രണയത്തിന് ശുഭപര്യവസാനം വരാനിടയുണ്ട്. പലവിധ കാര്യങ്ങൾ മനസ്സിൽ ഇടം പിടിക്കുന്നതിനാൽ സ്വസ്ഥത കുറയാം. ബന്ധുസമാഗമം സന്തോഷമേകും. വ്യാപാരരംഗം പുഷ്ടിപ്പെടാൻ പുതിയ കരാറുകളിൽ ഏർപ്പെടുന്നതാണ്. തൊഴിൽപരമായി ദൂരയാത്രകൾ ഉദ്ദേശിക്കുന്നവർക്ക് അവസരം തെളിഞ്ഞേക്കും. അവധിക്കാലത്തിനു ശേഷം ചെയ്യേണ്ട ഔദ്യോഗിക കാര്യങ്ങൾ തിട്ടപ്പെടുത്ത വെക്കും. വായ്പത്തുകയുടെ തവണ മുടങ്ങുകയില്ല. സുഖഭോഗങ്ങൾക്ക് ധനം ചെലവുചെയ്തേക്കും. പഞ്ചമഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ മകൾക്ക് നേട്ടം കൈവരുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.