scorecardresearch

Weekly Horoscope Aug 24-Aug 30: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope, August 24-August 30: ഓഗസ്റ്റ് 24 ഞായർ മുതൽ ഓഗസ്റ്റ് 30 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 24-August 30: ഓഗസ്റ്റ് 24 ഞായർ മുതൽ ഓഗസ്റ്റ് 30 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, August 24- August 30

Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പ്രഥമ മുതൽ സപ്തമി വരെ തിഥികളിലാണ്. പ്രോഷ്ഠപദമാസത്തിൻ്റെ ആരംഭമാണ് ആഗസ്റ്റ് 24 ന് ഞായറാഴ്ച. പൂരം മുതൽ വിശാഖം വരെയുള്ള നക്ഷത്രങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ കടന്നുപോകുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകത്തിലുണ്ട്. ആഗസ്റ്റ് 30 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ആയില്യം നക്ഷത്രത്തിലാണ് ബുധൻ. ശുക്രൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു.

Advertisment

ശനി മീനംരാശി ഉത്രട്ടാതിയിൽ വക്രഗതി തുടരുകയാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിലുണ്ട്. രാഹു കുംഭത്തിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങത്തിൽ പൂരത്തിലും പിൻഗതി തുടരുകയാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

ജന്മരാശിയിലൂടെ ഒന്നിലധികം ഗ്രഹങ്ങൾ കടന്നുപോകുന്നതിനാൽ സ്വൈരം കുറയും. കർമ്മനിരതത്വം ഉണ്ടാവും. എന്നാൽ വേണ്ടത്ര ശ്രദ്ധയുണ്ടാവില്ല.  ലക്ഷ്യത്തിലെത്താൻ ആവർത്തിത ശ്രമം ആവശ്യമാവുന്നതാണ്. വാക്കുകൾ പരുഷങ്ങളാവാൻ സാധ്യത കാണുന്നു. സ്വന്തം തീരുമാനങ്ങൾ ചിലപ്പോൾ തിരുത്തുകയാണ് അഭികാമ്യമെന്നു വന്നാലും അതിനുമുതിരാതെ പിടിവാശികാട്ടും. ഓൺലൈൻ ബിസിനസ്സിൽ ലാഭം കിട്ടിത്തുടങ്ങുന്നതാണ്. താത്കാലിക ജോലിക്ക് അവസരങ്ങൾ കാണുന്നു.  അനുരാഗികൾക്ക് വിഘ്നങ്ങളെ നേരിടേണ്ടി വരാം.  ആടയാഭരണാദികൾ വാങ്ങുന്നതാണ്.

പൂരം

പ്രാരബ്ധങ്ങളിൽ വലയുന്നതാണ്. പലതിനും ഉത്തരം കിട്ടാതെ വിഷമിക്കും. ആരംഭിച്ച കാര്യങ്ങളിൽ വിജയിക്കുക ദുഷ്കരമായി അനുഭവപ്പെടും. വാഗ്ദാനലംഘനങ്ങൾ മനസ്സിനെ കലുഷമാക്കാം. പഠിതാക്കൾക്ക് ഏകാഗ്രത കുറഞ്ഞേക്കും. പ്രോജക്ടുകൾ പൂർത്തിയാക്കാത്തതിനാൽ അധ്യാപകരുടെ ശകാരത്തിന് പാത്രമാവും. വാക്കുകൾക്ക് നിയന്ത്രണം നഷ്ടപ്പെടാം. കരുതൽ വേണം. ഇലക്ട്രോണിക് ഉല്പന്നം വാങ്ങുന്നതായിരിക്കും. രോഗികൾക്ക് അല്പം ആശ്വാസമുണ്ടാവും. വിദേശത്തുനിന്നും അനുകൂല വാർത്ത കേൾക്കുന്നതാണ്.

Advertisment

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഉത്രം

ഉന്മേഷഭാവം കുറയാം. ഇടയ്ക്ക് ചിന്താപരത ഏറും. പ്രായോഗികതയെക്കാൾ ആദർശത്തെ സ്നേഹിക്കുന്നതാണ്.ധനക്ലേശം വാരാദ്യത്തെക്കാൾ പിന്നീട് കുറയും. ക്ഷേത്രകാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതായിരിക്കും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഉത്സുകതയുണ്ടാവും. മനോരഥങ്ങൾ പകുതി വഴിയോളം ചെല്ലാം. സ്വന്തം സ്ഥാപനത്തിൻ്റെ നടത്തിപ്പിന് കഴിവുള്ളവരെ അന്വേഷിക്കും. ജന്മരാശിയിലെ പാപഗ്രഹങ്ങൾ ഇടക്കിടെ പലായനചിന്തയുണ്ടാക്കും. ഭാവിയിലെ രാഷ്ട്രീയ മത്സരത്തിന് ഒരുങ്ങാൻ നിർദ്ദേശം ലഭിക്കാം.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അത്തം

പന്ത്രണ്ടിലും ജന്മത്തിലും രണ്ടിലുമായി ചന്ദ്രൻ സഞ്ചരിക്കുകയാൽ ഈയാഴ്ച സമ്മിശ്രഫലങ്ങളാവും. ചെലവ് കൂടാനിടയുണ്ട്. യാത്രകളും സാധ്യതയാണ്. തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം  കൈക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രീയക്കാർക്ക് തിരിച്ചടികളുണ്ടാവുന്നതാണ്.  ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് ശുഭത്വം ഭവിച്ചേക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതായിരിക്കും. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുന്നതാണ്. ധനസമാഹരണത്തിന് അവസരം വരും. സുഹൃൽ സമാഗമത്തിന് സാഹചര്യമുണ്ടാവും. ആരോഗ്യപരമായി സ്വസ്ഥത അനുഭവപ്പെടാം.

ചിത്തിര

പ്രതീക്ഷിച്ച ധനം വന്നെത്തും. കച്ചവടം മെച്ചപ്പെടുന്നതാണ്. ഗവേഷകരുടെ അന്വേഷണാത്മകത ഫലം കാണും.  കലാപ്രവർത്തനത്തിൽ അർഹിക്കുന്ന പ്രശംസ ലഭിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള ധനാഗമം  ആവശ്യത്തിന് ഉതകുന്നതായിരിക്കും. അന്യനാട്ടിലെ ബിസിനസ്സ് പുഷ്ടിപ്പെടുത്താനായി പാർട്ണർമാരെ ക്ഷണിക്കുവാൻ തീരുമാനിച്ചേക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വ്യയാധിക്യം വരാം. യാത്രാക്ലേശത്തിനും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഗൃഹസൗഖ്യം ഭവിക്കും. പ്രണയികൾക്കിടയിലെ പിണക്കം ശുഭപര്യവസായിയാവും.

ചോതി

സ്വന്തം ശക്തിയിലും കഴിവിലും വിശ്വാസമേറുന്നതാണ്. ചെറുതടസ്സങ്ങളോ പിന്തിരിപ്പിക്കലുകളോ വരാം. എന്നാൽ തടസ്സങ്ങളിൽ ചഞ്ചലപ്പെടില്ല. ബിസിനസ്സ് രംഗത്തെ വിപണിയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ പര്യാപ്തമാക്കി മാറ്റും. ഭാഗ്യാനുഭവങ്ങൾ കുറയില്ല. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ജാഗ്രതയുണ്ടാവണം. പുതുതലമുറയുടെ നിർബന്ധശീലങ്ങൾ മനപ്രയാസത്തിന് കാരണമാകാം. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ കൈവശമെത്തിച്ചേരും. രോഗി പരിചരണത്തിന് സമയം കണ്ടെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ശുഭാരംഭങ്ങൾ ഒഴിവാക്കണം.

Also Read:സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

വ്യത്യസ്ത മേഖലകളിൽ കഴിവും താല്പര്യവും പുലർത്തും. തന്മൂലം ചിലപ്പോൾ ഏകാഗ്രത കുറയുന്നതായി തോന്നാം. ഒപ്പമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥശ്രമം നടത്തുന്നതാണ്. തൊഴിലിടത്തിൽ പദവിക്കയറ്റം പ്രതീക്ഷിക്കും. എന്നാൽ കാത്തിരിപ്പ് തുടരേണ്ടി വരും. വിദ്യാർത്ഥികൾക്ക് ശ്രദ്ധാലുക്കളാവാൻ സാധിക്കുന്നതാണ്. ദാമ്പത്യരംഗം സംതൃപ്തിയേകും. അവിവാഹിതരുടെ വിവാഹാലോചനകളിൽ തടസ്സങ്ങൾ വരാം. പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ഥിതിചെയ്യുകയാൽ വാഹനയാത്രയിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം.

അനിഴം

പരിശ്രമങ്ങൾ ഫലവത്താകുന്ന സന്ദർഭമാണ്. തൊഴിൽ തേടുന്നവർക്ക് താത്കാലികമായിട്ടെങ്കിലും ജോലി ലഭിക്കും. വാക്കുകൾ വിലമതിക്കപ്പെടുന്നതാണ്. സമൂഹമധ്യത്തിൽ സ്വീകാര്യതയുണ്ടാവും. സ്വാശ്രയ തൊഴിലിൽ മുൻപത്തെക്കാൾ മെച്ചം വന്നെത്തുന്നതായിരിക്കും. ധനപരമായി ഉയർച്ച പ്രതീക്ഷിക്കാം. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനുള്ള ഔൽസുക്യമുണ്ടാവും. സ്വായത്തമായ കഴിവുകളിൽ അഭിമാനം തോന്നുന്നതാണ്. ഗൃഹനിർമ്മാണത്തിൽ ചില തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും. 
തീർത്ഥാടനത്തിലൂടെ മനസ്സന്തോഷം നേടുന്നതാണ്.

തൃക്കേട്ട

പത്താംഭാവത്തിലെ രവിചന്ദ്രയോഗവും പതിനൊന്നിലെ ശശിമംഗളയോഗവും ഗുണകരമായി ഭവിക്കും. തൊഴിൽ ക്ലേശങ്ങൾക്ക് പരിഹാരമുണ്ടായി തുടങ്ങുന്നതാണ്. അന്വേഷണങ്ങൾ വ്യർത്ഥമാവുകയില്ല. കുടുംബാന്തരീക്ഷം കൂടുതൽ ഊർജ്ജദായകമാവും. മുതിർന്നവരുടെ മാനസിക പിന്തുണ പ്രോൽസാഹനമേകും. ബിസിനസ്സ് യാത്രകൾ ഫലപ്രദമായി അനുഭവപ്പെടും. 
ഭാവനാത്മകമായ കാര്യങ്ങളിൽ നല്ലഫലം പ്രതീക്ഷിക്കാവുന്ന വാരമാണ്. 
വസ്തു / ഭൂമി ഇവയിൽ നിന്നും ആദായം വരുന്നതാണ്. പാരമ്പര്യത്തിൻ്റെ ശീലാചാരങ്ങളെ പുറമേ എതിർത്താലും മാനസികമായി വ്യതിചലനം ഇഷ്ടപ്പെടുകയില്ല.

Read More: Venus Transit 2025: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: