scorecardresearch

Vishu Phalam 2025: വിഷു ഫലം; മകം മുതൽ തൃക്കേട്ട വരെ

Vishu Phalam 2025 Malayalam: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വിഷു ഫലം എങ്ങിനെയെന്ന് സി. വി. ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Vishu Phalam 2025 Malayalam: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വിഷു ഫലം എങ്ങിനെയെന്ന് സി. വി. ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vishu Phalam 2025

Vishu Phalam 2025: Makam to Thrikketta Astrological Predictions

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4)

ഈ കൂറുകാർക്ക് തൃപ്തികരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.അപ്രതീക്ഷിതമായ ധനനഷ്ടം,അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും.വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം ചെയ്ത് ഉയർന്ന വിജയം കൈവരിക്കാനാകും.കച്ചവടം, കൃഷി എന്നിവ ലാഭകരം ആയിരിക്കും.
ദാമ്പത്യജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

Advertisment

 മേടം,ഇടവം,മിഥുനം മാസങ്ങളിൽ ആഗ്രസഫലീകരണം, കർമ്മലബ്ധി, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,കന്നി മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് ഉയർച്ച, ബന്ധുജനാനുകൂല്യം,പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. തുലാം,വൃശ്ചികം, ധനു മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, ദേഹാരിഷ്ടുകൾ,അന്യദേശ വാസം എന്നിവ ഉണ്ടാകും. മകരം,കുംഭം,മീനം മാസങ്ങളിൽ വിനോദ യാത്രകൾ,മനഃ സുഖം, കർമ്മ പുഷ്ടി എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2)

കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കും. തൊഴിൽരംഗത്ത് പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കാനിടയില്ല. വിദ്യാർത്ഥികൾക്ക് നേട്ടങ്ങളും ഉപരിപഠനവും സാധ്യമാകും. ഗൃഹനിർമ്മാണം,ഭവനനവീകരണം എന്നിവ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും.

മേടം, ഇടവം,മിഥുനം മാസങ്ങളിൽ ഐശ്വര്യം, സാമ്പത്തിക ലാഭം, വിദ്യാഭ്യാസ പുരോഗതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മേലധികാരികളിൽ നിന്ന് അംഗീകാരങ്ങൾ,കാർഷികാദായം, പുതിയ വാഹനം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ബന്ധുജനാനുകൂല്യം, വ്യാപാര ആവശ്യങ്ങൾക്കായി ദൂര യാത്രകൾ, ലഘുവായ ദേഹാരിഷ്ടുകൾഎന്നിവ ഉണ്ടാകും. മകരം,കുംഭം,മീനം മാസങ്ങളിൽ ജനസമ്മിതി,പ്രസിദ്ധി, ആഡംബരഭ്രമം എന്നിവ ഉണ്ടാകും.

Advertisment

തുലാക്കൂർ (ചിത്തിര 1/2, ചോതി,വിശാഖം 3/4)
  
ബാധ്യതകൾ തീർക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും സാധിക്കും. ബുദ്ധിപരമായ പ്രവർത്തനങ്ങൾ ഗുണം ചെയ്യും. ആരോഗ്യരംഗത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകും.ഗൃഹനിർമ്മാണം ആരംഭിക്കും.കുടുംബത്തിൽ മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും.കച്ചവടക്കാർ,കർഷകർ എന്നിവർക്ക് ലാഭവും നഷ്ടവും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാവും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സന്താന സൗഭാഗ്യം,ഉയർന്ന പദവികൾ, കീർത്തി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ സ്ഥലം മാറ്റം,കാര്യവിഘ്നങ്ങൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, പ്രിയജനാനുകൂല്യം,തൊഴിലവസരങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദേശ വാസം, കർമ്മപുഷ്ടി,ആഗ്രഹ സഫലീകരണം
എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

കഴിവുകൾ അംഗീകരിക്കപ്പെടും. ഉയർന്നപദവികൾ, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും.കുടുംബ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.ജീവിതചിലവുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ തൃപ്തികരം ആയിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ മനഃ പ്രയാസങ്ങൾക്കിടയാക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രശസ്തി, ദൂരയാത്രകൾ, ഔദ്യോഗിക പദവികളിൽ മാറ്റം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഇഷ്ടജനക്ലേശം,വ്യാപാര ലാഭം, വിഭവ പുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബ സമാധാനം, ഭവന നവീകരണം, പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദൂയാത്രകൾ, ശത്രുപീഡ, ധന നഷ്ടം എന്നിവ ഉണ്ടാകും.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: