scorecardresearch

എന്താണ് മുന്നാൾ? ആരൊക്കെ ഭയക്കണം?

പെൺകുട്ടിയുടെ നക്ഷത്രം തിരുവാതിരയായാൽ ആണിന്റെ നക്ഷത്രം പൂയമാകരുത്. അവ മൂന്നാം നാളാണല്ലോ

പെൺകുട്ടിയുടെ നക്ഷത്രം തിരുവാതിരയായാൽ ആണിന്റെ നക്ഷത്രം പൂയമാകരുത്. അവ മൂന്നാം നാളാണല്ലോ

author-image
S. Sreenivas Iyer
New Update
horoscope

Source: Freepik

നിങ്ങൾ ജനിച്ച നക്ഷത്രത്തിന്റെ മൂന്നാം നാളാണ് മുന്നാൾ. നിങ്ങൾ ജനിച്ചത് അഥവാ നിങ്ങളുടെ ജന്മനക്ഷത്രം അശ്വതിയാണെങ്കിൽ, അതുതൊട്ടെണ്ണുമ്പോൾ വരുന്ന മൂന്നാം നക്ഷത്രമാണ്, നാളാണ് മുന്നാൾ. അതായത് കാർത്തിക. ഭരണിയിൽ ജനിച്ചാലോ? അതു തൊട്ടെണ്ണണം. ഉത്തരം രോഹിണി. കാർത്തികയിൽ ജനിച്ചാലോ? മകയിരമാവും മൂന്നാം നാൾ. ഒരുദാഹരണം കൂടി നൽകാം. ജന്മനക്ഷത്രം രേവതിയായാൽ തൊട്ടടുത്ത നക്ഷത്രമായ അശ്വതി രണ്ടാം നാളും അതിന്റെ അടുത്ത നക്ഷത്രമായ ഭരണി മൂന്നാം നാളുമാവും.

Advertisment

മുന്നാൾ മാത്രമല്ല, അതിന്റെ അനുജന്മങ്ങളും ഈ കൂട്ടത്തിൽ തന്നെ വരും. ഉദാഹരണം ഇങ്ങനെ. അശ്വതിയുടെ അനുജന്മങ്ങൾ മകവും (പത്താം നാൾ), മൂലവും (പത്തൊമ്പതാം നാൾ) ആണ്. അശ്വതിയുടെ മുന്നാൾ കാർത്തികയാണല്ലോ? അതിന്റെ അനുജന്മങ്ങൾ ഉത്രവും ഉത്രാടവുമാകുന്നു. അശ്വതി നാളുകാർക്ക് തന്റെ മുന്നാളായ കാർത്തികയും, തന്റെ ആദ്യ അനുജന്മമായ മകത്തിന്റെ മുന്നാളായ ഉത്രവും, രണ്ടാം അനുജന്മമായ മൂലത്തിന്റെ മുന്നാളായ ഉത്രാടവും 'മുന്നാൾ' എന്ന വിഭാഗത്തിൽ തന്നെ വരുകയാണ്.

വിവാഹപ്പൊരുത്തം നോക്കുമ്പോൾ സ്ത്രീയുടെ ജന്മനക്ഷത്രത്തെ കേന്ദ്രമാക്കിയാണ് പൊരുത്തങ്ങളെല്ലാം നിർണയിക്കുക. അവളുടെ മൂന്നാംനാളുകാരനെ വിവാഹം കഴിക്കരുത് എന്നാണ് വിധി. പെൺകുട്ടിയുടെ നക്ഷത്രം ചോതിയെങ്കിൽ പുരുഷന്റെ നക്ഷത്രം അനിഴമാകരുത്. പെൺകുട്ടിയുടെ നക്ഷത്രം തിരുവാതിരയായാൽ ആണിന്റെ നക്ഷത്രം പൂയമാകരുത്. അവ മൂന്നാം നാളാണല്ലോ.

എന്നാൽ കൗതുകം ആണിന്റെ മുന്നാളായി വരുന്ന പെണ്ണിനെ സ്വീകരിച്ചാൽ ഈ നിയമം ഭവിക്കുന്നില്ലെന്നാണ്. അവന്റെ നക്ഷത്രം അത്തവും അവളുടെ നക്ഷത്രം ചോതിയുമായാൽ, അല്ലെങ്കിൽ അവന്റെ നക്ഷത്രം തിരുവാതിരയും അവളുടെ നക്ഷത്രം പൂയവുമായാൽ ഈ നിയമം പരിഗണിക്കപ്പെടുന്നില്ല. ഈ പൊരുത്തങ്ങൾ 'ദിനപ്പൊരുത്തം' എന്ന വിഭാഗത്തിലാണ് വരുക. 'പത്തുപൊരുത്ത' ങ്ങളിൽ' ഒന്നാണ് ദിനപ്പൊരുത്തം.

Advertisment

മൂന്നാം നാളുകാരുമായി കൂട്ടുകെട്ടോ ബിസിനസ്സ് പങ്കാളിത്തമോ ഗുണകരമാവില്ല. ശത്രുതയുണ്ടാവും. കഷ്ടനഷ്ടങ്ങൾ ഏർപ്പെട്ടേക്കും. ബന്ധശൈഥില്യത്തിനും സാധ്യത. കുട്ടികളുടെ ജാതകമെഴുതുമ്പോൾ മുന്നാൾ ഒഴിവാക്കണം ഭാവിയിൽ, എന്ന് രേഖപ്പെടുത്താറുണ്ട്. ദീർഘയാത്രകൾ, മംഗളകാര്യങ്ങളുടെ തുടക്കം, കരാറുകളിൽ ഒപ്പുവെയ്ക്കൽ, ധനപരമായ ക്രയവിക്രയങ്ങൾ തുടങ്ങിയവയൊന്നും മൂന്നാംനാളിൽ ചെയ്യരുത്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: