scorecardresearch

ഈ നാളിലാണോ ജനനം? ശനിദശ എപ്പോൾ തുടങ്ങുമെന്ന് അറിയാം

ശനിദശ എന്നത് കടക്കാൻ വിഷമമേറിയ ഒരു വലിയ കടമ്പയാണെന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്

ശനിദശ എന്നത് കടക്കാൻ വിഷമമേറിയ ഒരു വലിയ കടമ്പയാണെന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്

author-image
S. Sreenivas Iyer
New Update
horoscope

Source: Freepik

ശനിദശ വലിയ ദശയാണ്. 19 വർഷമാണ് ദശാകാലം. ശനിദശ എന്നു കേൾക്കുമ്പോൾ വിശ്വാസികൾ പേടിക്കുന്നു. ശനിദശ എന്നത് കടക്കാൻ വിഷമമേറിയ ഒരു വലിയ കടമ്പയാണെന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്.

Advertisment

പൂയം, അനിഴം, ഉത്രട്ടാതി എന്നീ മൂന്നു നാളുകാരുടെ ജനനം ശനിദശയിലാണ്. ജന്മദശ എന്നു പറയും.ആദ്യദശയുടെ സവിശേഷത അത് മുഴുവനും കിട്ടുക അപൂർവ്വമാണ് എന്നതാണ്. നക്ഷത്രം തുടങ്ങുന്ന ആ സമയബിന്ദുവിൽ ജനിച്ചാൽ മാത്രമാണ് മുഴുവൻ ദശയും കിട്ടുക. നക്ഷത്രം തുടങ്ങി ഓരോ മണിക്കൂർ പിന്നിടുമ്പോഴും ആദ്യദശ കുറഞ്ഞുവരും. ഇത് എപ്രകാരമെന്ന് ശനിദശയെ മുൻനിർത്തി നോക്കാം. ശനിദശയുടെ 19 വർഷങ്ങളെ ദിവസങ്ങളാക്കിയാൽ 6840 എന്നു കിട്ടും.

(19 വർഷം x 360 ദിവസം = 6840 ദിവസങ്ങൾ. ജ്യോതിഷത്തിൽ ഒരു വർഷം 360 ദിവസമായിട്ടാണ് കണക്കാക്കുന്നത്) ശനിദശ ആകെ 6840 ദിവസങ്ങളാണ്. അതിനെ ഒരു നക്ഷത്രത്തിന്റെ ശരാശരി സമയമായ 24 മണിക്കൂർ കൊണ്ടു വിഭജിച്ചാൽ ഓരോ മണിക്കൂറിനും 285 ദിവസം വീതം കിട്ടും. പൂയം, അനിഴം, ഉത്രട്ടാതി എന്നിവയിൽ ജനിക്കുന്നവർ നക്ഷത്രം തുടങ്ങി ഓരോ മണിക്കൂർ വീതം കഴിഞ്ഞാണ് ജനിക്കുന്നതെങ്കിൽ ആകെയുള്ള ശനിദശയുടെ 6840 ദിവസങ്ങളിൽ നിന്നും 285 ദിവസം (ഒമ്പതര മാസം) വീതം കുറയും. പൂയം, അനിഴം, ഉത്രട്ടാതി എന്നിവ തുടങ്ങി 23 -ാം മണിക്കൂറിലാണ് ജനിക്കുന്നതെങ്കിൽ ശനിദശ അവർക്ക് ബാക്കിയാവുന്നത് വെറും 285 ദിവസം അഥവാ ഒമ്പതര മാസമാവും.

പുണർതം, വിശാഖം, പൂരുട്ടാതി എന്നീ മൂന്നു നാളുകാരുടെ ജനനം വ്യാഴദശയിലാണ്. അവരുടെ രണ്ടാംദശയാണ് ശനിദശ.

Advertisment

തിരുവാതിര, ചോതി, ചതയം എന്നീ നാളുകാർക്ക് മൂന്നാം ദശയായി വരും ശനിദശ. രാഹു, വ്യാഴം എന്നീ ദശകൾക്കുശേഷം ശനിദശ.

മകയിരം, ചിത്തിര, അവിട്ടം എന്നിവരുടെ നാലാംദശയാവും ശനിദശ. ജനനം ചൊവ്വാദശയിൽ. തുടർന്ന് രാഹു, വ്യാഴം, പിന്നെ ശനിദശയും.

രോഹിണി, അത്തം, തിരുവോണം നാളുകാർക്ക് അഞ്ചാം ദശയാണ് ശനിദശ. ചന്ദ്രദശയിൽ ജനിക്കുന്നു. തുടർന്ന് ചൊവ്വാദശ, രാഹുദശ, വ്യാഴദശ, ശനിദശ എന്നിങ്ങനെ ക്രമം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: