/indian-express-malayalam/media/media_files/2025/04/11/vishu-phalam-2025-c-v-govindan-edappal-astrological-predictions-aswathi-to-ayilyam-25-174207.jpg)
Vishu Phalam 2025: Aswathy to Ayilyam Astrological Predictions
1) മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)
ഈ കൂറുകാർക്ക് സന്തോഷ പൂർണമായ ജീവിതം, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും കൂടി ചെയ്യാൻ സാധിക്കും.മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. അപ്രതീക്ഷിതമായ ധനനഷ്ടം, ഔദ്യോഗിക രംഗത്ത് സഹപ്രവർത്തകരിൽ നിന്നും പൂർണ്ണമായ സഹകരണം എന്നിവ ഉണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധന ലാഭം, ദൂര യാത്രകൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് ഉയർച്ച, കച്ചവട ലാഭം, ലഘുവായ കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, കീർത്തി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കുടുംബ സുഖം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, മനഃ സുഖം എന്നിവ ഉണ്ടാകും.
2) ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)
ഈ കൂറുകാർക്ക് സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. ഔദ്യോഗിക രംഗത്ത് നേതൃപദവികൾ ലഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തീകരിക്കാൻ സാധിക്കും.
അനാവശ്യചിലവുകൾ, ആഡംബര വസ്തുക്കൾ വാങ്ങൽ എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടാകും. കുടുംബസുഖം, വ്യാപാര ലാഭം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഇഷ്ടജന വിരഹം, ഉയർന്ന പദവികൾ, ശത്രുപീഡ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കീർത്തി, സന്തോഷ പൂർണ്ണമായ ദാമ്പത്യ ജീവിതം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനഃ ക്ലേശം, വിഭവപുഷ്ടി,ഗൃഹ നിർമ്മാണം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം എന്നീ മാസങ്ങളിൽ കർമ്മ ലബ്ധി, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും.
3) മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
ഈ കൂറുകാർക്ക് സന്തോഷ പൂർണ്ണമായ കുടുംബ ജീവിതം, ദാമ്പത്യ ജീവിതം എന്നിവ ഉണ്ടാകും. കച്ചവട രംഗത്ത് പുതിയ അവസരങ്ങൾ,ലാഭം എന്നിവ ഉണ്ടാകും. നിലനിന്നിരുന്ന സ്വത്ത് തർക്കങ്ങൾ പരിഹരിക്കപ്പെടും. ഔദ്യോഗിക രംഗത്തെ തിരക്കുകൾ മൂലം മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകും. തൃപ്തികരമായ ആരോഗ്യ ജീവിതം നയിക്കാൻ സാധിക്കും.
മേടം,ഇടവം, മിഥുനം മാസങ്ങളിൽ ഐശ്വര്യം, ആഗ്രഹസഫലീകരണം, വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ നേതൃപദവികൾ, ധനലാഭം, കുടുംബസുഖം എന്നിവ ഉണ്ടാകും.തുലാം,വൃശ്ചികം,ധനു മാസങ്ങളിൽ ഉത്സാഹശീലം, അപ്രതീക്ഷിതമായ ചിലവുകൾ,
ബഹുജന സമ്മിതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യാകുലതകൾ, ഔന്നത്യം, ഭൂമിലാഭം എന്നിവ ഉണ്ടാകും.
4) കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
ഗുണദോഷസമ്മിശ്രമായ വർഷം ആയിരിക്കും ഈ കൂറുകാർക്ക്. കാര്യവിഘ്നങ്ങൾ ഉണ്ടാകും. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. തൊഴിൽ രംഗത്ത് ഉത്സാഹവും ആത്മാർത്ഥതയും പ്രകടിപ്പിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി നേടിയെടുക്കാൻ സാധിക്കും.ആരോഗ്യ രംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും. ദീർഘകാല രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.
മേടം,ഇടവം,മിഥുനം മാസങ്ങളിൽ അനാവശ്യചിലവുകൾ,ഭവനനവീകരണം ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ പ്രിയജനാനുകൂല്യം, സന്തോഷം, ഔദ്യോഗികരംഗത്ത് മാറ്റങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കച്ചവടലാഭം, മത്സരവിജയം, കർമ്മപുഷ്ടി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ തൊഴിലവസരങ്ങൾ, കാര്യവിജയം, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us