/indian-express-malayalam/media/media_files/2025/10/10/venus-thulam-2025-10-10-11-43-37.jpg)
Source: Freepik
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിലാണ് നീചശുക്രൻ സഞ്ചരിക്കുന്നത്. തന്മൂലം പ്രതികൂലമായ അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കഠിനാദ്ധ്വാനം ചെയ്താലും വരുമാനത്തിൽ കുറവുണ്ടാവും. എന്നാൽ ശ്രമിച്ചാലും ചെലവിൽ ലോപം സംഭവിക്കില്ല. കടം വാങ്ങുന്ന പ്രവണത നിയന്ത്രിക്കപ്പെടണം. ഔദ്യോഗികമായോ വ്യക്തിപരമായോ ദേശാന്തര യാത്രകളുണ്ടാവും. വീടുവിട്ടുനിൽക്കുന്നവർ വീട്ടിലെത്തിച്ചേരാൻ വൈകും.
സകാരണമോ അകാരണമായോ മാനസിക പിരിമുറുക്കമുണ്ടാവാം. ചുമതലകളിൽ വീഴ്ച സംഭവിക്കുന്നതാണ്. സമയത്ത് വീട്ടിൽ വരുവാനോ കുടുംബത്തിനൊപ്പം ഷോപ്പിംഗ്/ വിനോദം/ വിശ്രമം എന്നിവയ്ക്കോ കഴിഞ്ഞേക്കില്ല. കൂടുകെട്ടുകൾ, ദുഷ്പ്രേരണകൾ ഇവ പരിധി വിടാതിരിക്കാൻ കരുതലുണ്ടാവണം. പ്രണയികൾ സമ്മർദ്ദത്തിലാവും. തീരുമാനിച്ച വിവാഹബന്ധത്തിൽ നിന്നും മാറാം. തൊഴിൽ രംഗത്തെ സഹായികൾ കബളിപ്പിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യം.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)
നീചസ്ഥാനത്താണെങ്കിലും ഏറ്റവും അനുകൂലമായ ലാഭഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ശുക്രസഞ്ചാരം വൃശ്ചികക്കൂറുകാർക്ക് കുറച്ചുദോഷവും കൂടുതൽ ഗുണവുമായി അനുഭവപ്പെടും. വരുമാനമാർഗങ്ങൾക്ക് ശോഷണം ഭവിക്കില്ല. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കിട്ടാനുള്ള സാധ്യതയുമുണ്ട്. വാഗ്ദാനം പാലിക്കാനാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ആവിഷ്ക്കരിക്കാൻ തടസ്സമുണ്ടായേക്കില്ല. പ്രണയത്തിന് ഉലച്ചിൽ സംഭവിക്കാൻ സാധ്യത കാണുന്നു.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കാമുകീകാമുകർ കലഹിച്ചേക്കും. ദാമ്പത്യത്തിൽ സ്വൈരം കുറയുന്നതാണ്. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടം വരാം. വ്യാപാരികൾ വലിയ മുതൽമുടക്കിന് തത്കാലം മുതിരരുത്. ദൂരയാത്രകൾ ഗുണകരമാവും ഭോഗസുഖം ഭവിക്കും. ആത്മീയ സാധനകളിൽ താത്പര്യം കുറയുന്നതാണ്. പഠനകാര്യത്തിൽ ഔത്സുക്യം നഷ്ടമാകും. എഴുത്തുകാർക്ക്/ കലാരംഗത്തുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാം. സമൂഹത്തിൽ അംഗീകാരം സിദ്ധിക്കുന്നതാണ്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)
പത്താം ഭാവത്തിലാണ് നീചംഭവിച്ച ശുക്രൻ്റെ സഞ്ചാരം. കർമ്മരംഗത്ത് വളർച്ച ക്ലേശകരമായിരിക്കും. എത്ര ശ്രമിച്ചാലും വ്യാപാരത്തിൽ പുരോഗതി ഉണ്ടാവുക ദുഷ്കരമാണ്. പുതിയ സംരംഭങ്ങൾ തത്കാലം തുടങ്ങാതിരിക്കുക അഭികാമ്യം. കൂട്ടുബിസിനസ്സിൽ പങ്കാളികളെ ചേർക്കുന്നതിൽ വിവേകമുണ്ടാവണം. തീർത്ഥയാത്രകൾ / വിനോദ യാത്രകൾ എന്നിവ മുടങ്ങാം. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി കിട്ടാതിരിക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർ തിരിച്ചടികളെ നേരിടുന്നതാണ്.
Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
സംഘടിതമായ ദുരാരോപണങ്ങൾ ഉയരാം. ഇല്ലാവചനങ്ങൾ കേൾക്കേണ്ടി വരും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. അന്യസ്ഥലത്തുനിന്നും ജന്മദേശത്തിലേക്ക് മാറ്റം കിട്ടാനുള്ള പ്രയത്നം വനരോദനമായേക്കാം. ഉന്നതരുടെ പിന്തുണ പ്രതീക്ഷിക്കുമെങ്കിലും കൈവരാൻ സാധ്യത കുറവാണ്. ഗൃഹത്തിൽ സമാധാനഭംഗം ഉണ്ടാവാം. വാഹനം ഉപയോഗിക്കുന്നവർ കരുതൽ പുലർത്തേണ്ടതുണ്ട്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.