/indian-express-malayalam/media/media_files/2025/10/08/venus-medam-2025-10-08-11-50-10.jpg)
Source: Freepik
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
നീചരാശിയായ കന്നിരാശിയിലെ ശുക്രൻ്റെ സഞ്ചാരം മേടക്കൂറിൽ ജനിച്ചവർക്ക് അനുകൂലമല്ല. മേടക്കൂറിൻ്റെ ആറാമെടമാണ് കന്നിരാശി. ആറാം രാശിയിൽ സഞ്ചരിക്കുന്ന ശുക്രന് ഗുണാനുഭവങ്ങൾ നൽകാൻ കരുത്തില്ലാത്ത സ്ഥിതിയാണുണ്ടാവുക. 'ഗ്രഹണത്തിൽ ഞാഞ്ഞുലും തലപൊക്കും' എന്ന ചൊല്ലിൽ പറയുന്നപോലെ ശത്രുക്കൾ തക്കംപാർക്കും. ശുക്രൻ ഒരു സ്ത്രീഗ്രഹമാവുകയാൽ സ്ത്രീകളുടെ വിരോധത്തിന് പാത്രമാവാം.
പ്രണയിക്കുന്നവർക്ക് ഇച്ഛാഭംഗം വരും. പ്രതീക്ഷിച്ച പദവിയോ വേതന വർദ്ധനവോ ഉണ്ടാവുകയില്ല. ഉത്തരവാദിത്വങ്ങളിൽ ആലസ്യത്തിന് സാധ്യതയുണ്ട്. കലാകാരന്മാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടേക്കാം. ഗൃഹത്തിൽ സമാധാനം കുറയുന്നതാണ്. ഉദരരോഗങ്ങളോ കഫാദികളായ ശീതരോഗങ്ങളോ ബാധിക്കാം. സഹായ വാഗ്ദാനങ്ങൾ ജലരേഖകളാവും. കടം വാങ്ങാനുള്ള പ്രേരണയുണ്ടാവും. ഉറക്കം / വിശ്രമം കുറയുക, അനാവശ്യചിന്തകൾ ഉണ്ടാവുക ഇവയും ഫലത്തിലുൾപ്പെടും.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഇടവക്കൂറിൻ്റെ അഥവാ ഇടവരാശിയുടെ അധിപനാണ് ശുക്രൻ. അതിനാൽ ശുക്രൻ്റെ നീചസ്ഥിതി ഇടവക്കൂറിൽ ജനിച്ചവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താം. പ്രതീക്ഷിച്ച അവസരങ്ങൾ കിട്ടാതിരിക്കുന്നതിന് സാധ്യതയുണ്ട്. മനോവാക്കർമ്മങ്ങളിൽ കൂടുതൽ കരുതൽ പുലർത്തേണ്ടതാണ്. കുത്സിതമാർഗങ്ങളിലൂടെ ധനം സമ്പാദിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. ദുർവാസനകൾ ഉണ്ടെങ്കിൽ അവ അധികരിക്കുന്നതാണ്. അഞ്ചാം ഭാവത്തിലാണ് ശുക്രൻ്റെ നീചം ഭവിക്കുന്നത്. സന്താനഭാവമാണത്. ആകയാൽ മക്കളുടെ പഠനകാര്യത്തിൽ കൂടുതൽ ജാഗ്രതയുണ്ടാവണം.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
'ബുദ്ധിമോശം' എന്ന് വിവരിക്കത്തക്ക പ്രവൃത്തികൾ ഉണ്ടാവാനിടയുള്ളതിനാൽ കരുതൽ വേണം. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണയും തന്മൂലം കലഹവും ഭവിക്കാം. ദാമ്പത്യത്തിൽ 'ഞാനെന്ന ഭാവം' പിടിമുറുക്കുന്നതാണ്. സുഹൃത്തുക്കൾ പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കരുത്. പാഴ്ച്ചെലവുകൾ വന്നേക്കാം. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. ഉപാസനാദികളിൽ തടസ്സമുണ്ടാവുന്നത് മനക്ലേശം സൃഷ്ടിച്ചേക്കും.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
നാലാമെടത്തിലാണ് ശുക്രൻ നീചനാകുന്നത് എന്നതിനാൽ പലകാര്യങ്ങളിലും വിഘ്നം അനുഭവപ്പെടും. കാര്യാലോചനകൾ കൊണ്ട് ഗുണം കുറയുവാനാണിട. ചിന്ത കൂടുകയും പ്രവൃത്തി മന്ദീഭവിക്കുകയും ചെയ്യുന്നതാണ്. കർമ്മമേഖലയിൽ ആലസ്യവും ഒപ്പം പരാശ്രയത്വവുമുണ്ടാവും. സുലഭ വസ്തുക്കൾ ദുർലഭങ്ങളാവുന്ന സ്ഥിതിയുണ്ടായേക്കാം. ആത്മവിശ്വാസത്തിന് ലോപം സംഭവിക്കും. സുഹൃദ്ബന്ധങ്ങളിൽ ശക്തിക്ഷയം വരാവുന്നതാണ്. ഗാർഹിക സമാധാനം ഭംഗപ്പെടാം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രതയുണ്ടാവണം.
Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
ദേഹസുഖക്കുറവ് അനുഭവപ്പെടും. ബന്ധുക്കൾ / സുഹൃത്തുക്കൾ അകാരണമായി പിണങ്ങിയേക്കാം. സാമ്പത്തികമായ അമളികളിൽ ഉൾപ്പെടാതിരിക്കാൻ കരുതലുണ്ടാവണം. ഗൃഹനിർമ്മാണം തടസ്സപ്പെടാതിരിക്കാൻ അമിത പലിശയ്ക്ക് കടം വാങ്ങേണ്ടതായി വരുന്നതാണ്. പുതുസംരംഭങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചേക്കില്ല. പ്രണയാനുഭവങ്ങളിർ വിരക്തിയേർപ്പെടും. വളർത്തുമൃഗങ്ങൾക്കോ വളർത്തുമൃഗങ്ങളാലോ ക്ലേശം ഭവിക്കാം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us