/indian-express-malayalam/media/media_files/2025/10/11/venus-meenam-2025-10-11-10-58-27.jpg)
Source: Freepik
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ഒമ്പതാമെടമായ കന്നിരാശിയിലാണ് നീചം ഭവിച്ചു കൊണ്ടുള്ള ശുക്രൻ്റെ സഞ്ചാരം. ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം വരാം. നല്ല അവസരങ്ങൾ പ്രതീക്ഷിച്ചവർ നിരാശപ്പെടുന്നതാണ്. ഗുരുജനങ്ങൾക്ക് വിഷമം വരുന്ന കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുണ്ട്. പങ്കുകച്ചവടത്തിൽ സാമ്പത്തിക ലാഭം കുറയുവാനാണ് സാധ്യത. ഉപാസനകൾ തടസ്സപ്പെടും. പ്രണയബന്ധത്തിന് മാതാപിതാക്കൾ എതിരാകയാൽ പ്രണയം ഉപേക്ഷിക്കുവാൻ തയ്യാറായേക്കും.
പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരം നീളുന്നതാണ്. മത്സരങ്ങളിൽ മികച്ച വിജയമുണ്ടായേക്കില്ല. കൃത്യനിഷ്ഠ പാലിക്കാൻ കഴിയാതെ വരുന്നതാണ്. മേലധികാരികളുടെ പ്രോത്സാഹനം പേരിന് മാത്രമാവും. കലാമത്സരത്തിന് വേണ്ടത്ര റിഹേഴ്സൽ നടത്താൻ കഴിയാത്തത് ഫലങ്ങളെ ബാധിക്കും. വയോജനങ്ങളുടെ പരിരക്ഷ കുട്ടിക്കളിയല്ലെന്നറിയും. അല്പലാഭമാവും അത്യദ്ധ്വാനത്തിന് കൈവരുന്നത്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
അനിഷ്ടഭാവമായ അഷ്ടമത്തിൽ ശുക്രൻ നീചസ്ഥനായി സഞ്ചരിക്കുന്നു. കാര്യതടസ്സം വരാം. വിജയിക്കാൻ ആവർത്തിത ശ്രമം ആവശ്യമാണ്. മനസ്സിന് മടുപ്പും ദേഷത്തിന് ക്ഷീണവും അനുഭവപ്പെടും. ഉപജാപങ്ങളിൽ തളരാതിരിക്കണം. സ്വയം കുറ്റപ്പെടുത്തുന്ന സ്വഭാവം വളരാം. വാഗ്ദാനലംഘനങ്ങൾ പരിഹാസത്തിന് പാത്രമാക്കും. ബന്ധങ്ങളിൽ വിള്ളൽ വീഴാൻ സാധ്യതയുള്ളതിനാൽ വാക്കിൽ കരുതലുണ്ടാവണം.
പ്രവർത്തികൾക്ക് രേഖാമൂലം അനുവാദം വാങ്ങുന്നത് അഭികാമ്യമാണ്. പണയവായ്പയുടെ തിരിച്ചടവിന് ക്ലേശിച്ചേക്കും. പൊതുപ്രവർത്തകർക്ക് ശത്രുക്കൾ അധികമാവും. തനിക്കർഹമായ സ്ഥാനക്കയറ്റം അനർഹരായ സഹപ്രവർത്തകർക്ക് ലഭിക്കുന്നതിൽ വിഷമിക്കുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കുവാൻ ശ്രമിച്ചാലും സാധിച്ചേക്കില്ല. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ സാധിക്കാൻ കഴിയാത്തത് മനക്ലേശം സൃഷ്ടിക്കും.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാരുടെ ഏഴാംഭാവമായ കന്നി രാശിയിലാണ് ശുക്രൻ നീചസ്ഥിതിയിൽ സഞ്ചരിക്കുന്നത്. ശുക്രൻ്റെ ഗോചരഫലത്തിൽ തന്നെ ഏഴാമെടത്തിന് അശുഭത്വവുമുണ്ട്. സഹകരണം തൊഴിലിടത്തിൽ കുറയും. സുഹൃത്തുക്കൾക്കിടയിലും സ്പർദ്ധ തലപൊക്കാം. ദാമ്പത്യത്തിൽ അകാരണമായ സ്വൈരക്കേടുകൾ വന്നുചേരുന്നതാണ്. അനുരാഗത്തിന് ശൈഥില്യം സംഭവിക്കാം. കൂട്ടുകച്ചവടം പരുങ്ങലിലാവും. വിദേശത്തുനിന്നും നാട്ടിലേക്കും, തിരിച്ചും ഉള്ള യാത്രകൾക്ക് തടസ്സമേർപ്പെടുന്നതാണ്.
Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
പൊതുവേ കടബാധ്യത കൂടും. രോഗക്ലേശിതർക്ക് ചികിൽസ ഫലപ്രദമാവുന്നില്ലെന്ന തോന്നലുണ്ടാവും. പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കാനായേക്കില്ല. സ്വർണം കളവുപോവാനിടയുണ്ട്. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ കരുതലുണ്ടാവണം. വാഹനം വാങ്ങാൻ അനുകൂല കാലമല്ല. പുതിയ തൊഴിൽ ആരംഭിക്കാനും ശുഭത്വം കുറവാണ്. വൈകാരിക നിലപാടുകൾക്ക് മുതിരരുത്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.