/indian-express-malayalam/media/media_files/2025/10/09/venus-karkkidakam-2025-10-09-11-41-46.jpg)
Source: Freepik
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
സഹോദര- സഹായ ഭാവത്തിലാണ് ശുക്രൻ നീചം ഭവിക്കുന്നത്. ധനസഹായം പ്രതീക്ഷിച്ചവർക്ക് നൈരാശ്യം ഉണ്ടാവും. വേണ്ടാത്ത കാര്യങ്ങളിലിടപെട്ട് ദുഷ്പ്പേര് സമ്പാദിക്കും. വ്യാപാര കാര്യങ്ങളിൽ വഴിനടത്തയും അലച്ചിലും സാധ്യതകളാണ്. പരീക്ഷണങ്ങൾ ലക്ഷ്യമടയണമെന്നില്ല. സഹോദരിമാരുമായി പിണങ്ങും. ബാങ്ക് രേഖകൾ, പഴ്സ്, സ്വർണാഭരണങ്ങൾ ഇവ കളവുപോകാൻ/നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ കരുതലുണ്ടാവണം.
ഉറ്റവരുടെ ഉപദേശം സ്വീകരിക്കുന്നതും / സ്വീകരിക്കാതിരിക്കുന്നതും പ്രശ്നത്തിന് കാരണമായേക്കാം. വയോജനങ്ങളുടെ സംരക്ഷണത്തിൽ ഉദാസീനതയരുത്. ഗൃഹനിർമ്മാണം തടസ്സപ്പെടുന്നതാണ്. ആഢംബരച്ചെലവുകളുണ്ടാവും. കഫജന്യരോഗങ്ങൾ, ചുമൽ/ കഴുത്ത് വേദന മുതലായവ ക്ലേശിപ്പിക്കാം. വിവാഹാലോചനകളിൽ ജാഗ്രത വേണം. പ്രണയികൾ അകാരണമായി പിണങ്ങുന്നതാണ്. കലാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് നല്ല അവസരങ്ങൾക്കായി ഇനിയും കാത്തിരിക്കേണ്ടതായി വന്നേക്കും.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
നീചശുക്രൻ രണ്ടാമെടത്ത് സഞ്ചരിക്കുകയാൽ കുടുംബപരമായ സൗഖ്യം കുറയുന്നതാണ്. ജോലികാരണമായോ മറ്റോ ഭാര്യാഭർത്താക്കന്മാർ രണ്ടുദിക്കിൽ കഴിയാനിടയുണ്ട്. വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനായി ശ്രമം തുടരേണ്ടിവരും. ശുപാർശകൾക്ക് പ്രതീക്ഷിച്ച മറുപടി കിട്ടുകയില്ല. രണ്ടാംഭാവം വിദ്യാഭാവമാകയാൽ പഠനകാര്യങ്ങളിൽ വൈമുഖ്യമേർപ്പെടാം. 'വാക്കും നാക്കും' ദോഷം ചെയ്തേക്കും. അക്ഷരത്തെറ്റോ ദുരർത്ഥമോ അബദ്ധ പ്രസ്താവനകളോ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കടം കൊടുത്ത തുക നിശ്ചിത കാലാവധിക്കുള്ളിൽ മടക്കിക്കിട്ടാൻ സാധ്യത വിരളമാണ്. പ്രണയബന്ധത്തിന് ആകസ്മികമായ തിരിച്ചടി വരാം. ബിസിനസ്സ് വിപുലീകരിക്കാൻ പരസ്യങ്ങളെ ആശ്രയിക്കും. കിടമത്സരം മൂലം മാനസിക സമ്മർദ്ദം ഭവിക്കാം. യാത്രകൾക്ക് ലക്ഷ്യപ്രാപ്തി കുറയും. ദുരാരോപണങ്ങൾക്ക് കേൾക്കും. ചിലരുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യുന്നുണ്ടെന്ന് വൈകി മനസ്സിലാക്കുന്നതാണ്. ഇ. എൻ. ടി വിഭാഗത്തിൽ ഉൾപ്പെടുന്ന രോഗങ്ങൾ ഉപദ്രവിക്കാം.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
ജന്മരാശിയിലാണ് നീചശുക്രൻ സഞ്ചരിക്കുന്നത്. കന്നിക്കൂറിലെ നക്ഷത്രങ്ങളിലൂടെ ഒന്നും രണ്ടും ആഴ്ചവീതം ശുക്രൻ കടന്നുപോവുന്നുമുണ്ട്. ഭോഗസുഖത്തിന് വിഘാതം വരുന്നതാണ്. ചിലതൊക്കെ 'വിയർപ്പൊഴുക്കി' മാത്രമേ നേടാനാവൂ! കുടുംബകാര്യങ്ങളിൽ ആലസ്യം ഭവിക്കാം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ മടിയുണ്ടാവുന്നതാണ്. തങ്ങളുടെ വാക്കുകൾ കേൾക്കുന്നില്ലെന്നും അനുസരണക്കേട് കാട്ടുകയാണെന്നും മാതാപിതാക്കൾക്ക് മക്കളെക്കുറിച്ച് പരാതിയുയരാം.
Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
പൊതുവേ വരവിലധികം ചെലവുണ്ടാവുന്ന കാലമായിരിക്കും. 'മോഹവില' നൽകി കാര്യം നേടും. കൂട്ടുകച്ചവടത്തിൽ നിന്നും പിരിയാനാഗ്രഹിക്കും. മേലധികാരികളോട് ഉദ്യോഗസ്ഥർക്ക് വിരോധമുണ്ടാവും. സഹപ്രവർത്തകർ സ്വന്തം അധികാരത്തിൽ കൈകടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ മെല്ലെയാവും. വിദേശയാത്ര തടസ്സപ്പെടുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പാരസ്പര്യത്തിന് ഭംഗം ഏർപ്പെടാനിടയുണ്ട്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.