/indian-express-malayalam/media/media_files/2025/09/18/marriage-2025-09-18-15-18-39.jpg)
Source: Freepik
കാർത്തിക
മുൻകൂട്ടി തീരുമാനിച്ചതുപോലെയാവില്ല പല കാര്യങ്ങളും നടക്കുക. എങ്കിലും സന്ദർഭത്തിനൊത്ത് ഉയരാൻ കഴിയുന്നതായിരിക്കും. സ്വയം തിരുത്താനും ആത്മപരിശോധ നടത്താനും തയ്യാറാവേണ്ടതുണ്ട്. ധനപരമായി നല്ല കാലമാണ്. സർക്കാർ/ബാങ്ക് വായ്പകൾക്ക് സാധ്യത കാണുന്നു. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും കിട്ടിയേക്കും. പുതിയ സംരംഭങ്ങൾ കുറശ്ശെയായി ചുവടുറപ്പിച്ച് തുടങ്ങുന്നതാണ്.
അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാവുന്നതായിരിക്കും. ആഢംബരത്തിനായി ചെലവു ചെയ്യും. സഹപ്രവർത്തകർക്ക് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നതാണ്. പഞ്ചമഭാവത്തിലെ ചൊവ്വ സൂചിപ്പിക്കുന്നത് മക്കളുടെ പിടിവാശിയെയാണ്. തന്മൂലം മനക്ലേശം ഉണ്ടാവുന്നതിനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഗുണഫലങ്ങളേറും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ചോതി
ആത്മവിശ്വാസം ഉയരുന്നതാണ്. ആസൂത്രണ വൈഭവം ശ്രദ്ധിക്കപ്പെടും. മുൻപ് തടസ്സപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ സുഗമമായ നിർവഹണത്തിലെത്തും. ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. രാഷ്ട്രീയ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാവും. തൊഴിൽരംഗത്ത് പുരോഗതി ദൃശ്യമാകുന്നതാണ്.
നവ്യമായ പരിഷ്കരണങ്ങൾക്ക് മുന്നോട്ടുവരും. ശാസ്ത്രീയ/ഗവേഷണ വിഷയങ്ങളിൽ താത്പര്യമേറും. പ്രണയികൾ വിവാഹ തീരുമാനത്തിലെത്തും. പിതൃ - പുത്ര ബന്ധത്തിലെ കാലുഷ്യങ്ങൾ നീങ്ങിയേക്കാം. മാസത്തിൻ്റെ അവസാനത്തെ ഏതാനും ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. ചെലവ് അധികരിക്കാൻ സാധ്യതയുണ്ട്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
അവിട്ടം
ആദിത്യസഞ്ചാരം മൂലമുള്ള ഗുണദോഷഫലങ്ങൾ സംജാതമാകും. മുൻകൂട്ടി തീരുമാനിച്ചവ അവസാന നിമിഷം നടന്നുകിട്ടിയേക്കാം. അധികാരികളുടെ വിപ്രതിപത്തിക്ക് പാത്രമാകാനിടയുണ്ട്. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതായിരിക്കും. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കും. പിതാമഹൻ്റെ/ മാതാമഹൻ്റെ ആരോഗ്യത്തിൽ കരുതലുണ്ടാവണം.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചില കടപ്പാടുകൾ മനസ്സിനെ വ്യാകുലമാക്കാം. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നതാണ്. മകളുടെ വിവാഹാലോചനകൾ പുരോഗമിക്കും. വ്യാഴനുകൂല്യം ഉള്ളതിനാൽ ദാമ്പത്യത്തിൽ സമാധാനവും ഐക്യവും രൂപപ്പെടുന്നതാണ്. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. ആരോഗ്യ കാര്യത്തിൽ അലംഭാവമരുത്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us