/indian-express-malayalam/media/media_files/2025/09/19/family-2025-09-19-12-22-57.jpg)
Source: Freepik
അശ്വതി
ജോലിസ്ഥലത്ത് കൂടുതൽ സ്വീകാര്യതയുണ്ടാവും. തീരുമാനങ്ങൾ ആലോചിച്ചെടുക്കേണ്ട സന്ദർഭമാണിത്. പ്രായോഗിക പരിചയം മുന്നേറാൻ വഴിയൊരുക്കുന്നതാണ്. ചില തടസ്സങ്ങൾ അനിവാര്യമായി സംജാതമാകും. കുടുംബകാര്യങ്ങളിൽ മുഴുവനായുള്ള സംതൃപ്തി കൈവരുമെന്ന് പറയാനാകില്ല.ഒരു അസ്വാരസ്യങ്ങൾ ഉണ്ടാവാം. തൊഴിൽ യാത്രകൾ വേണ്ടിവന്നേക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിൽ വീട് വാങ്ങാൻ അവസരം തുറന്നുകിട്ടും. സഹോദരാനുകൂല്യം അധികം പ്രതീക്ഷിക്കേണ്ടതില്ല. ആറിലെ ചൊവ്വ ആത്മവിശ്വാസമേകും. പ്രതിസന്ധികളെ മുൻകൂട്ടി കാണുന്നതാണ്. പോംവഴി സ്വയം രൂപപ്പെടുത്തുകയും ഒപ്പമുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. കടബാധ്യതകളിൽ പെടാതിരിക്കാൻ ശ്രദ്ധിയുണ്ടാവണം.
ഭരണി
ബഹുകാര്യങ്ങളിൽ മുഴുകുന്നതാണ്. ജോലിഭാരം കൂടുന്നതായിരിക്കും. ആത്മാർത്ഥതയെ മേലധികാരികൾ ചൂഷണം ചെയ്യുന്നതായി തോന്നാം. ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ രണ്ടുമനസ്സുണ്ടാവും. എങ്കിലും മനസ്സർപ്പിച്ചുതന്നെ പ്രവർത്തികളിൽ മുഴുകുന്നതാണ്. പുതുജോലിക്കായി നടത്തുന്ന ശ്രമങ്ങൾ ഫലവത്തായേക്കും. തന്മൂലം വീട്ടിൽ നിന്നും അകലേക്ക് മാറാനിടയുണ്ട്. കുടുംബസമേതം യാത്രകളുണ്ടാവും. പതിവ് വിരസതകളിൽ നിന്നും താത്കാലികമായെങ്കിലും മാറനാവും. ശീലങ്ങൾ നിയന്ത്രിക്കാനായി പുതിയ പ്രതിജ്ഞ കൈക്കൊണ്ടേക്കും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ച വരുവാനിടയുണ്ട്. ആരാധ്യ വ്യക്തിത്വങ്ങളെ കാണാൻ ശ്രമിക്കുന്നതാണ്. സാമ്പത്തികമായി സംതൃപ്തി ഭവിക്കുന്ന കാലമാവും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
രോഹിണി
ആദിത്യൻ നാലിലും അഞ്ചിലും ആയി സഞ്ചരിക്കുന്നു. രണ്ടിൽ വ്യാഴവും പതിനൊന്നിൽ ശനിയും തുടരുന്നു. ന്യായമായ അഭീഷ്ടങ്ങൾ കരഗതമാവുന്നതാണ്. പ്രശ്നങ്ങൾ തുടരും. എന്നാൽ പരിഹാര മാർഗങ്ങൾ കണ്ടെത്തപ്പെടാം. അധിക ജോലിഭാരം വിഷമിപ്പിക്കുന്നതാണ്. നിലവിലെ തൊഴിലുപേക്ഷിച്ചിട്ട് പുതിയത് കണ്ടെത്താൻ തത്കാലം ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർമ്മിക്കണം. വേതന വർദ്ധനവ് നാമമാത്രമായിരിക്കും. സ്വാശ്രയ ബിസിനസ്സിൽ വളർച്ച പ്രതീക്ഷിക്കാം. ഉപഭോക്താക്കൾ സേവനങ്ങളിൽ തൃപ്തി രേഖപ്പെടുത്തും. കുടുംബ ബന്ധങ്ങളിൽ ദാർഢ്യം ഭവിക്കും. മക്കളുടെ കാര്യത്തിൽ അസംതൃപ്തി / മനോവിഷമം വരാം. കൂട്ടായ ചർച്ചകൾക്കും ഒത്തുചേരലുകൾക്കും അവസരം സൃഷ്ടിക്കണം. സാമ്പത്തികമായ പിരിമുറുക്കങ്ങൾ ഉണ്ടായേക്കില്ല. രാഷ്ട്രീയത്തിൽ വിരക്തി തോന്നും. ബന്ധുസമാഗമം ആഘോഷങ്ങളെ അവിസ്മരണീയമാക്കുന്നതാണ്.
മകയിരം
എല്ലാരംഗത്തും മാറ്റങ്ങൾ കൊണ്ടുവരാൻ തീവ്രമായി അഭിലഷിക്കും. യാഥാർത്ഥ്യത്തെക്കാൾ സ്വപ്നത്തിൻ്റെ പിന്നാലെ സഞ്ചരിക്കുന്നതാണ്.പരിശ്രമങ്ങളിൽ ഫലസാധ്യത കുറവാണ്. കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കുമെന്നൊരു മെച്ചമുണ്ട്. ഉന്നതരുടെ വാഗ്ദാനം ലഭിക്കും. അത് പ്രാവർത്തികമാകാൻ സാധ്യത കുറവാണ് എന്നതായിരിക്കും ഫലശ്രുതി. സാമ്പത്തികമായി അല്പം സ്വസ്ഥത വരാനിടയുണ്ട്. പാരമ്പര്യസ്വത്തിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. കുടുംബകാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളേണ്ടി വന്നേക്കും. തന്മൂലം കുടുംബസമാധാനം കുറയുന്നതാണ്. കാലഘട്ടത്തിന് ഇണങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. ബന്ധുവിൻ്റെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ചെയ്യുവാനാവും.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
വിശാഖം
അപ്രസക്തമായ കാര്യങ്ങളുടെ പിറകെ പോകുന്ന പരിപാടി അവസാനിപ്പിക്കും. തൊഴിലില്ലാത്തവർക്ക് താത്കാലികമായ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടും. ഉദ്യോഗസ്ഥരുടെ ഏകോപന നൈപുണ്യം പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം പുലർത്തുന്നതാണ്. വിദേശത്ത് പഠന സാധ്യതകൾ ആരായും. സഹജമായ കഴിവുകൾ തിരിച്ചറിയാനും പോഷിപ്പിക്കാനും സന്നദ്ധതയുണ്ടാവും. ബന്ധുക്കളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ദ്ധ ചികിൽസ ഒരുക്കും. സകുടുംബ തീർത്ഥാടനമോ വിനോദയാത്രയോ സാധ്യതകൾ. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം കൈവരുന്നതാണ്. അനുരാഗമലരുകൾ ക്ക് വിരിയാനായേക്കും. ദാമ്പത്യത്തിൽ ഇടയ്ക്ക് സ്വരച്ചേർച്ച കുറയാം. സർക്കാരിൽ നിന്നും അനുവാദം / ലൈസൻസ്/ ആനുകൂല്യം ലഭിക്കുന്നതാണ്.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചതയം
ഏഴിലും എട്ടിലുമായിട്ടാണ് ആദിത്യസഞ്ചാരം. ആകയാൽ ആത്മശക്തിക്ക് മങ്ങൽ വരാം. സ്വാനുഭവങ്ങൾ ചില സാഹചര്യങ്ങളെ മറികടക്കാൻ വേണ്ടത്ര സഹായിച്ചില്ലെന്ന് വരാം. അലച്ചിൽ കൂടും. അധ്വാനം അധികരിക്കും. പക്ഷേ അതിനനുസരിച്ചുള്ള പ്രതിഫലം കൈവന്നേക്കില്ല. സ്ഥാനപ്രാപ്തിക്ക് കടുത്തമത്സരങ്ങൾ വേണ്ടതായ ഭവിക്കും. വ്യാഴാനുകൂല്യം ഉള്ളതിനാൽ ആത്യന്തിക വിജയം സ്വന്തമാവാതിരിക്കില്ല. വ്യാപാരത്തിൽ നിന്നും ആദായം പ്രതീക്ഷിച്ചത്ര കിട്ടാനിടയില്ല. എങ്കിലും ന്യായമായ കാര്യങ്ങളും ആവശ്യങ്ങളും മുടങ്ങുകയുമില്ല. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റം പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായി ഉന്മേഷവും ഉത്സാഹവും വന്നെത്തുന്നതാണ്. കുടുംബ ബന്ധങ്ങൾ കരുത്താകും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. ആതുരന്മാർക്ക് ചികിൽസാ സഹായം നൽകുവാനാവും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us