scorecardresearch

ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11

Numerology Predictions 2024 February 05 to February 11 സംഖ്യാശാസ്ത്രപ്രകാരം, ഫെബ്രുവരി 05 മുതൽ ഫെബ്രുവരി 11 വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

Numerology Predictions 2024 February 05 to February 11 സംഖ്യാശാസ്ത്രപ്രകാരം, ഫെബ്രുവരി 05 മുതൽ ഫെബ്രുവരി 11 വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

author-image
Chirag Daruwalla
അപ്‌ഡേറ്റ് ചെയ്‌തു
New Update
NUMEROLOGY  | Horoscope

നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്രത്തെയും (Numerology) വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തിയിട്ടുണ്ട് നമ്മുടെ പൂർവ്വികർ. ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. നിങ്ങളുടെ ജന്മസംഖ്യയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Numerology Predictions 2024 February 05 to February 11

Advertisment

സംഖ്യാശാസ്ത്രപ്രകാരം, ഫെബ്രുവരി 05 മുതൽ ഫെബ്രുവരി 11 വരെയുള്ള ഈ ആഴ്ച, ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും എങ്ങനെ? ഈ ആഴ്ച സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ? പ്രശസ്ത ജ്യോതിഷി ബെജൻ ദാരുവാലയുടെ മകനും ജ്യോതിഷിയുമായ ചിരാഗ് ദാരുവാല എഴുതുന്നു.

നമ്പർ 1: (1, 10, 19, 28 തീയതികളിൽ ജനിച്ചവർ) 

പൈതൃക സ്വത്തിൽനിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങളിൽനിന്നോ ഫെബ്രുവരി അവസാന വാരം സാമ്പത്തിക നേട്ടം ഉണ്ടായേക്കും. സാമ്പത്തികമായി പതുക്കെ ഉയരുകയും നിക്ഷേപങ്ങളിൽനിന്നും നേട്ടമുണ്ടാവുകയും ചെയ്യും. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ പ്രോജക്ടുമായി ബനധപ്പെട്ട് ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതം സുഖകരമായിരിക്കും. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് സാധ്യതയുണ്ട്. ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനുള്ള ആത്മധൈര്യം അവസാന ആഴ്ചയിൽ ഉണ്ടാകും.

നമ്പർ 2: (2, 11, 20, 29 തീയതികളിൽ ജനിച്ചവർ)

ഈ തീയതികളിൽ ജനിച്ചവർ ഈ ആഴ്ചയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനായുള്ള നടപടികൾ സ്വീകരിക്കും. കുടുംബത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ മാറുകയും എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾക്ക് നിങ്ങൾ ചെവികൊടുക്കുകയും ചെയ്യും. ജോലി സ്ഥലത്ത് അനുകൂല സാഹര്യമായിരിക്കുമെങ്കിലും നിങ്ങളുടെ പ്രോജക്ടുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കീഴിലുള്ളവർക്ക് കുറച്ച് ജോലികൾ നൽകുന്നത് നല്ല ഫലങ്ങൾ നൽകും. കുടുംബ ജീവിതം കൂടുതൽ സന്തോഷം നിറഞ്ഞതാകും. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ജീവിതത്തെ പഴയ രീതിയിലേക്ക് എത്തിക്കും.  ആഴ്യുടെ അവസാനം ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. 

നമ്പർ 3: ( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)

Advertisment

നമ്പർ 3 യിൽ ഉൾപ്പെടുന്ന ആളുകളുടെ കുടുംബ ജീവിതം സന്തോഷമുള്ളതാകും. കുടുംബത്തിലെ എല്ലാ പേരും പരസ്പരം സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. ജീവിതത്തിലെടുക്കുന്ന പുതിയ തീരുമാനങ്ങൾ നല്ല ഫലം തരും. പ്രണയ ജീവിതം റൊമാന്റിക് ആകാൻ ആരുടെയെങ്കിലും സഹായം ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും, ഈ ആഴ്ച ചെലവുകൾ നിയന്ത്രിക്കുക. ആഴ്യുടെ അവസാനം കേൾക്കുന്ന ചില വാർത്തകൾ ദുഃഖത്തിന് ഇടയാക്കിയേക്കാം.

നമ്പർ 4: ( 4, 13, 22, 31 തീയതികളിൽ ജനിച്ചവർ)

ഈ ആഴ്ച യാത്രകൾക്ക് സാധ്യതയുണ്ട്, എന്നാൽ യാത്രയിൽ സാധനങ്ങൾ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് മാനസികമായി തളർത്തുന്ന ചില പ്രശ്നങ്ങൾ കൂടാൻ സാധ്യതയുണ്ട്. ഇത് ജോലിയെയും ബാധിക്കും. ദാമ്പത്യ ജീവിതം സുഖകരമാകും. ഭാര്യയുടെ ബന്ധുക്കളെ സന്ദർശിക്കും. 
നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു ബാക്കപ്പ് പ്ലാനുമായി മുന്നോട്ട് പോയാൽ മാത്രമേ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയുള്ളൂ. ആഴ്യുടെ അവസാനം ജീവിതത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സുഖകരമായ നിമിഷങ്ങൾ ഉണ്ടാകും.

നമ്പർ 5: ( 5, 14, 23 തീയതികളിൽ ജനിച്ചവർ)

ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിച്ച് എല്ലാവരേയും ഒപ്പം കൊണ്ടുപോകുകയും ചെയ്യും. കൂടുതൽ ശമ്പളം ലഭിക്കുമെന്നതിനാൽ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേരും. വ്യാപാരികൾ ലാഭം കിട്ടണമെങ്കിൽ ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തികപരമായി അനുകൂല സമയമാണ്, ധനലാഭത്തിനുള്ള സാധ്യതയുണ്ട്. പരസ്പര ആശയ വിനിമയത്തിലൂടെ പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുന്നതാണ് ഉചിതം. ആഴ്യുടെ അവസാനം ജീവിതത്തിൽ സമാധാനം ഉണ്ടാവുകയും മനസ് ശാന്തമാവുകയും ചെയ്യും. 

നമ്പർ 6: ( 6, 15, 24 തീയതികളിൽ ജനിച്ചവർ)

പ്രണയ ജീവിതത്തിൽ സന്തോഷമുണ്ടാകും. വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. പുതിയ ജോലിയിൽ മാറാനുള്ള ചിന്തകൾ മനസിൽ ഉണ്ടാകാം. അത് നടപ്പാക്കാനുള്ള ചില പദ്ധതികളും രൂപീകരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാവുകയും വിജയിക്കുകയും ചെയ്യും. പങ്കാളിത്തത്തോടെ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ കുറച്ചു നാളത്തേക്ക് മാറ്റിവയ്ക്കുക. ഈ ആഴ്ച സാമ്പത്തികപരമായുള്ള ഇടപാടുകൾ ഒഴിവാക്കുക. നിങ്ങളുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും ആരോഗ്യം ശ്രദ്ധിക്കുക. വാരാന്ത്യത്തിൽ ശുഭകാര്യങ്ങൾ ഉണ്ടാകും. 

നമ്പർ 7 ( 7, 16, 25 തീയതികളിൽ ജനിച്ചവർ)

ആർക്കും ഈ ആഴ്ച പണം കൊടുക്കരുത്. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുന്നതാണ് ഉചിതം, മറിച്ചായാൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാം. ഭാര്യയുമായുള്ള ബന്ധം കൂടുതൽ സുഖരമാക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം, ചില മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാനും പദ്ധതിയിടും. അനാവശ്യ ചെലവുകൾ സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കും, സൂക്ഷിക്കുക. ആഴ്ചാവസാനം, കുടുംബത്തിലെ ആരുടെയെങ്കിലും വാക്കുകൾ കാരണം നിങ്ങളുടെ മനസ് വേദനിക്കും. നിങ്ങൾക്ക് അസ്വസ്ഥത തോന്നാം.

നമ്പർ 8: (8, 17, 26 തീയതികളിൽ ജനിച്ചവർ)

ജോലിസ്ഥലത്ത് വിജയം കൈവരിക്കും. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിലൂടെ വിജയ സാധ്യത നേടും. ഒപ്പ് വയ്ക്കുന്നതിനു മുൻപ് ഏത് രേഖയും സൂക്ഷ്മതയോടെ വായിക്കുക. അമ്മയുടെ ആരോഗ്യത്തിന് കുറച്ച് പണം ചെലവഴിക്കേണ്ടതായി വരും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആഴ്ചയുടെ അവസാനം, നിങ്ങളുടെ നയപരമായ പെരുമാറ്റം സന്തോഷത്തിനും സമൃദ്ധിക്കുമുള്ള അവസരങ്ങൾ ഒരുക്കും.

നമ്പർ 9: ( 9,18 , 27 എന്നീ ദിവസങ്ങളിൽ ജനിച്ചവർ)

ഫെബ്രുവരിയിലെ ആദ്യ ആഴ്ച ഈ നാളിൽ ജനിച്ചവരുടെ പ്രണയ ജീവിതത്തിൽ നിറയെ സന്തോഷം നൽകും. നിങ്ങളുടെ പ്രണയിനിയെ കുടുംബാംഗങ്ങൾക്ക് പരിയപ്പെടുത്തുകയും നിങ്ങളുടെ ബന്ധത്തിന് അനുഗ്രഹം ലഭിക്കും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങളിലും ശ്രദ്ധ വേണം. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വിദേശത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇനിയും കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. ആഴ്‌ചയുടെ അവസാനം, നിങ്ങളുടെ ചിന്തകൾ, തീരുമാനങ്ങൾ എന്നിവയിലൂടെ ബുദ്ധിമുട്ടുള്ള പല ഘട്ടങ്ങളെയും അതിജീവിച്ച് വിജയം കൈവരിക്കും.

Check out More Horoscope Stories Here 

Astrology Horoscope numerology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: