scorecardresearch

Horoscope November 2025: നവംബർ മാസഫലം, മകം മുതൽ തൃക്കേട്ടവരെ

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Astrology: ആദിത്യൻ തുലാം-വൃശ്ചികം രാശികളിൽ സഞ്ചരിക്കുന്നു. ചോതി, വിശാഖം, അനിഴം ഞാറ്റുവേലകളിലാവും ആദിത്യൻ. 
നവംബർ 4 ന് വെളുത്തവാവും നവംബർ 18/19 തീയതികളിൽ കറുത്തവാവും വരുന്നു.

Advertisment

നവബർ  21 ന് ഹേമന്ത ഋതുവും മാർഗ്ഗശീർഷമാസവും ആരംഭിക്കുന്നു. അതിചാര വ്യാഴം നവംബർ മുഴുവൻ ഉച്ചരാശിയായ കർക്കടകത്തിൽ തന്നെയാണ്. എന്നാൽ
നവംബർ 14 മുതൽ വക്രഗതി തുടങ്ങും. 

ശനി നവംബർ മുഴുവൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും വിപരീതഗതി തുടരുന്നു. 

ചൊവ്വ വൃശ്ചികം രാശിയിലാണ്. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം വരുന്നുണ്ട്. ബുധൻ വൃശ്ചികത്തിലാണ് മാസാദ്യം. നവംബർ 22 ന് വക്രഗതിയായി വീണ്ടും തുലാത്തിലെത്തും. വക്രമൗഢ്യവുമുണ്ട്. ശുക്രൻ നവംബർ 2 ന് നീചരാശിയായ കന്നിയിൽ നിന്നും സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് പ്രവേശിക്കും. നവംബർ 26 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നതാണ്.

Advertisment

ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2025 നവംബർ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മകം

ആദിത്യൻ 3, 4 ഭാവങ്ങളിലും ശനി അഷ്ടമത്തിലും വ്യാഴം പന്ത്രണ്ടിലും സഞ്ചരിക്കുകയാൽ നിലവിലെ സ്ഥിതിതന്നെ തുടരാനാണ് സാധ്യത. നവംബർ ആദ്യപകുതിയിൽ കാര്യസാധ്യം കുറച്ചുകൂടി എളുപ്പമാവും. സർക്കാരിൽ നിന്നും ആനുകൂല്യം/ അനുമതി ഇവ ലഭിക്കാം. സംരംഭങ്ങൾ തുടങ്ങാനാവുന്നതാണ്. സഹോദരീ സഹോദരരുടെ പിന്തുണ ലഭിക്കും. ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവും. വ്യാഴം പന്ത്രണ്ടിലാകയാൽ ദൈവികസമർപ്പണങ്ങൾ, തീർത്ഥാടനം ഇവ നടന്നുകിട്ടുന്നതാണ്. നല്ലകാര്യങ്ങൾക്കായി പണച്ചെലവധികരിക്കും. ഏഴിലെ രാഹുവിനാൽ പ്രണയം, ദാമ്പത്യം ഇവയിൽ ക്ലേശങ്ങളേർപ്പെടുന്നതാണ്. അഷ്ടമശനി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പഠനം, ഗവേഷണം ഇവയിൽ മുന്നേറാൻ സാധിക്കുന്നതാണ്. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കും.

പൂരം

നക്ഷത്രാധിപനായ ശുക്രൻ ബലവാനായി സഞ്ചരിക്കുന്നതിനാൽ നിലപാടുകളെ പിന്തുണയ്ക്കാനാളുണ്ടാവും. തൊഴിൽരംഗം സ്ഥിരത അനുഭവിക്കാം.  ഭൗതിക സാഹചര്യം അഭിവൃദ്ധിപ്പെടുന്നതാണ്. കലാപരമായ വാസനകൾ പുഷ്ടിപ്പെടും.  പാരിതോഷികങ്ങൾ ലഭിക്കും. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. ഉന്നതോദ്യോഗസ്ഥർ സഹായഹസ്തമരുളാം. താത്കാലികമായി ചില ആനുകൂല്യങ്ങൾ ഭവിക്കും. വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ചെലവധികരിക്കുന്നതാണ്.  ഗൃഹത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്. ധനസമ്മർദ്ദങ്ങൾ  ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി  നീളുന്നതാണ്. മാസത്തിൻ്റെ ആദ്യ പകുതിയിൽ കൂടുതൽ മെച്ചം വരും. തീർത്ഥാടനം മൂലം മനസ്സമാധാനം വരുന്നതാണ്.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഉത്രം

ഉറപ്പിച്ച കാര്യങ്ങൾ നിർവഹണസന്ധിയിലെത്തിക്കും. മറ്റുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാതെ തന്നെ മുന്നോട്ടിറങ്ങും. ആത്മവിശ്വാസം കൂടുന്നതാണ്.  കുറഞ്ഞ ചിലവിൽ പലകാര്യങ്ങളും പൂർത്തീകരിക്കുന്നതിനാൽ സംഘടനയിൽ ശ്രദ്ധിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. എന്നാൽ വേതന വർദ്ധനവിന് സാധ്യത കുറവാണ്. പലകാര്യങ്ങളുടെയും നിയമവശം വിദഗ്ദ്ധരിൽ നിന്നും ചോദിച്ചറിയും. 
ചിലരോടുള്ള പഴയ പിണക്കം മറക്കുന്നതിനുള്ള സാഹചര്യമുണ്ടാവും. കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠയുണ്ടായേക്കും. ദാമ്പത്യകാര്യങ്ങളിൽ അനുരഞ്ജനത്തിൻ്റെ വഴി സ്വീകരിക്കും. ഏഴാം ഭാവത്തിലെ പാപഗ്രഹസാന്നിദ്ധ്യം പ്രണയികൾക്ക് പ്രതികൂലമാകുന്നതാണ്. ക്ഷേത്രകാര്യങ്ങൾ ഭംഗിയായി നിറവേറ്റും.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അത്തം

പതിനൊന്നാം വ്യാഴം സാമ്പത്തിക നേട്ടങ്ങൾക്ക് വഴിവെക്കാം. പുതിയ സംരംഭങ്ങൾ തടസ്സങ്ങളന്ന് പ്രാവർത്തികമാവും. കർമ്മമേഖലയിൽ ആത്മവിശ്വാസം വർദ്ധിക്കും. ആദിത്യൻ, ചൊവ്വ ഇവർ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ലക്ഷ്യപ്രാപ്തി സുഗമമാവും. വിദഗ്ദ്ധോപദേശം പ്രയോജനപ്പെടുത്തും.   ഗവേഷണ പ്രബന്ധം പൂർത്തിയാക്കാൻ സാധിച്ചേക്കും.  ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ കൈവരുന്നതാണ്. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. കലാരംഗത്തുള്ളവർക്ക് പരിശീലനത്തിലൂടെ പുതുകാര്യങ്ങൾ പഠിക്കാൻ കഴിയും. വചോവിലാസം അഭിനന്ദിക്കെപ്പെടുന്നതാണ്. പ്രണയികൾക്ക് കൂടുതൽ അടുക്കാനാവും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂടെ ആശ്വാസം ഭവിക്കാം. ഭൗതിക നേട്ടങ്ങൾക്കൊപ്പം ആത്മീയമായ കാര്യങ്ങളിലും സംതൃപ്തി പ്രതീക്ഷിക്കാം.

ചിത്തിര

പലപ്പോഴും ഏകാന്തമായ പോരാട്ടം നടത്തേണ്ടി വരും. വാഗ്ദാനങ്ങൾ പാഴിലാകുന്നതിൽ വിഷമിക്കുന്നതാണ്.  സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതിക്ക് ആവർത്തിത ശ്രമം വേണ്ടി വരും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പ്രതീക്ഷിച്ചതിലും പണച്ചെലവുണ്ടാവും. ഗൃഹത്തിലെ നവീകരണം പൂർത്തിയായേക്കും. ഭോഗസുഖം ഭവിക്കുന്നതാണ്. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാണ് ഉചിതം. വ്യവഹാരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിന് സകുടുംബം പങ്കെടുക്കും. ഓൺലൈൻ വ്യാപാരം അഭിവൃദ്ധി പ്രാപിക്കുന്നതാണ്. വായ്പയുടെ തിരിച്ചടവ് വൈകിയേക്കും. പാരമ്പര്യ തൊഴിലിൽ മാറ്റം കൊണ്ടുവരും. പുതിയ തലമുറയുമായി ഒത്തുപോകാൻ വിഷമിക്കുന്നതാണ്. വിദേശത്തേക്ക് പോകാനായി കാത്തിരുന്ന അവസരം കൈവരും.

ചോതി

അനുകൂല സന്ദർഭങ്ങൾ വന്നുചേരുമെങ്കിലും അവയിൽ പലതും ശരിയായി പ്രയോഗിക്കാനാവാതെ വിഷമിക്കും.  കൃത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞേക്കില്ല. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവുന്നതാണ്. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മുന്നിട്ടിറങ്ങും. തന്മൂലം അകാരണമായ സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. വൈകിയാവും പ്രതീക്ഷിച്ച ധനം കൈവശമെത്തുക. എങ്കിലും ശുക്രൻ ജന്മരാശിയിലൂടെ കടന്നുപോവുകയാൽ സുഖഭോഗങ്ങൾ അനുഭവിക്കുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും.  ഉപജാപങ്ങളിൽ  കരുതലുണ്ടാവണം. 
രണ്ടാമെടത്ത് ചൊവ്വ സഞ്ചരിക്കുകയാൽ പരുഷവാക്കുകൾ പറയാനിടവരുന്നതാണ്.

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

വിശാഖം
 
ആദർശം പറയും; എന്നാൽ പ്രാവർത്തികമാക്കാൻ ശ്രമിക്കില്ല. പ്രായോഗികത ഉയർന്നുനിൽക്കും.  സാങ്കേതികമായ കാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതാണ്.   പുതിയ തരം ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പരസ്യത്തിൻ്റെ സഹായം തേടുന്നതാണ്. ഏജൻസി പ്രവർത്തനം കുറച്ചൊക്കെ സാമ്പത്തിക ലാഭത്തിന് കാരണമാകും. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ തൃപ്തി കുറയാം. ഇപ്പോൾ പുതിയ അവസരങ്ങൾ  തേടിയെത്തണമെന്നില്ല. വേണ്ടപ്പെട്ടവരുടെ പാരിതോഷികങ്ങൾ സന്തോഷമുണ്ടാക്കും.  സ്ത്രീകളുടെ പിന്തുണ ലഭിക്കും. രാഷ്ട്രീയ പ്രവർത്തനം എതിർപ്പുകൾക്കും കാരണമാകും. കുടുംബത്തോടൊപ്പം
വിനോദയാത്ര നടത്തും. വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്.

അനിഴം

പന്ത്രണ്ടിലും ജന്മരാശിയിലുമായി ആദിത്യനും ജന്മരാശിയിലെ ബുധകുജന്മാരും പ്രതിബന്ധങ്ങൾ സൃഷ്ടിക്കാം. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ തീരുമാനങ്ങൾ പ്രാവർത്തികമാക്കാനാവാതെ കുഴങ്ങുന്നതാണ്. ഉദ്യോഗത്തിൽ സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും ഉള്ള പൊരുത്തക്കേട് മറനീക്കി പുറത്തുവരും. ചില പ്രശ്നങ്ങൾക്ക് കാര്യകാരണബന്ധം കണ്ടെത്താനായേക്കില്ല. സ്വാശ്രയ വ്യാപാരത്തിൽ പണവരവ് മോശമാവില്ല. സഹോദരരിൽ നിന്നും സഹായം സ്വീകരിക്കുന്നതാണ്. വിദേശത്തുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിനെപ്പറ്റി കാര്യമായി ആലോചിച്ചേക്കും. 
അയൽ തർക്കങ്ങൾ പരിഹൃതമാവും. വ്യാഴം ഭാഗ്യഭാവത്തിൽ തുടരുകയാൽ ചില അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പിതാവിന് ജോലിയിൽ ഉയർച്ച വരാം. പേരക്കുട്ടികൾക്കൊപ്പം കുറച്ചുനാൾ താമസിക്കാൻ കഴിയും.
 
തൃക്കേട്ട

ചൊവ്വയും ബുധനും ജന്മരാശിയിൽ സഞ്ചരിക്കുകയാൽ മനസ്സംഘർഷം ഉണ്ടാവാം. പ്രതീക്ഷിച്ച നിയമനം കിട്ടാൻ അല്പം കാത്തിരിക്കേണ്ടി വരുന്നതാണ്. 
ഉദ്യമ സാഫല്യത്തിന് ആവർത്തിച്ചുള്ള യാത്രകൾ ഉണ്ടാവുന്നതാണ്. പ്രായോഗിക വശങ്ങളിൽ ശ്രദ്ധിക്കുന്നതാണ്.  പാരമ്പര്യ തൊഴിലുകളിൽ നിന്നും വരുമാനം ഉയരാം. തൊഴിലിനുതകുന്ന പുതിയ വാഹനം വാങ്ങിയേക്കും. നറുക്കെടുപ്പിലൂടെയും മറ്റും ധനവരവുണ്ടാവും. ഹ്രസ്വകാല സാങ്കേതിക കോഴ്സുകൾക്ക് ചേർന്നേക്കും. വിഷയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ മിടുക്കുകാട്ടും.  ബന്ധുതർക്കങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക ഉത്തമം. പ്രവർത്തനോർജ്ജം ചിലപ്പോൾ കൂടാം. ദൈവിക സമർപ്പണങ്ങൾ പൂർത്തിയാക്കും. അനുരാഗികൾക്ക് ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാവും.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: