scorecardresearch

വിശാഖക്കാർക്ക് വെല്ലുവിളികൾ, അനിഴക്കാർക്ക് നേട്ടങ്ങളുടെ കാലം, തൃക്കേട്ടക്കാർക്ക് ഭാഗ്യാനുഭവങ്ങൾ

തുലാം മാസത്തെ വിശാഖം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

തുലാം മാസത്തെ വിശാഖം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Thulam atham

Source: Freepik

വിശാഖം

അപ്രസക്ത കാര്യങ്ങൾക്ക് നേരവും ഊർജ്ജവും ചെലവാകുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അവസരം ലഭിക്കാം. വേതന വർദ്ധന ആവശ്യപ്പെടും. എന്നാൽ വനരോദനമാവും. പ്രൊമോഷന് കാത്തിരിക്കേണ്ടിവരുന്നതാണ്. ബന്ധുതർക്കങ്ങളിൽ മൗനം അവലംബിക്കുക ഉചിതം. ഗവേഷകർക്ക് പ്രോത്സാഹനം കിട്ടുന്നതാണ്. കൃഷികാര്യങ്ങളിൽ താത്പര്യമേറും. രാഷ്ട്രീയ പ്രവർത്തകർക്ക് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരാം. 

Advertisment

ഡിപ്പാർട്ട്മെൻ്റ് ടെസ്റ്റുകൾക്ക് പരിശീലനം തേടും. മന്ത്രതന്ത്രാദികൾ പഠിക്കാനാഗ്രഹിക്കും. തൽസംബന്ധമായ അവസരങ്ങൾ ലഭിക്കുന്നതാണ്. കടം വീട്ടാൻ സമ്മർദ്ദമുണ്ടായേക്കും. ചർച്ചകളിൽ ക്ഷോഭിച്ച് സംസാരിക്കുന്നതാണ്.  കൂട്ടുകെട്ടുകളുടെ കാര്യത്തിൽ കരുതലുണ്ടാവണം. സാക്ഷി പറയുക, ജാമ്യം നിൽക്കുക തുടങ്ങിയവ  കരുതലോടെ വേണം.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അനിഴം

വ്യാഴം ഒമ്പതാമെടത്തിൽ ഉച്ചസ്ഥനാവുകയാൽ ഭാഗ്യാനുഭവങ്ങൾ വന്നെത്തുന്നതാണ്. ചിട്ടി, ലോൺ, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. പിതാവിന് നേട്ടങ്ങളുണ്ടാവുന്ന കാലമായിരിക്കും. കടലാസ്സിലെ അധികാരങ്ങളും അവകാശങ്ങളും അനുഭവതലത്തിലെത്തും. ജോലിയിൽ ഉയർച്ചയുണ്ടാവും. പ്രാവീണ്യം സ്വയം തിരിച്ചറിയും. ഒപ്പമുള്ളവരും അവ മനസ്സിലാക്കുന്നതാണ്. പ്രണയം വിവാഹത്തിലൂടെ സഫലമായേക്കും. 

ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലുന്നതാണ്. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. ആദ്ധ്യാത്മിക  കാര്യങ്ങളിലും ഉണർവുണ്ടാവുന്നതാണ്. പന്ത്രണ്ടിൽ കുജനും ആദിത്യനും സഞ്ചരിക്കുകയാൽ ഔദ്യോഗികമായി ചില സ്വൈരക്കേടുകൾ വന്നണയും. നാലിലെ രാഹുസ്ഥിതിയാൽ മനസ്സമാധാനം കുറയാനുമിടയുണ്ട്. അലച്ചിലുണ്ടാവുന്നതാണ്. വസ്തു സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്.

Advertisment

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

തൃക്കേട്ട

ആദിത്യനും ചൊവ്വയും ബുധനും പന്ത്രണ്ടിലാകയാൽ തൊഴിൽ രംഗത്ത് തടസ്സങ്ങളേർപ്പെടും. കാര്യപ്രാപ്തിക്ക് യാത്രകൾ വേണ്ടിവരുന്നതാണ്. ആവർത്തിത ശ്രമങ്ങൾ മടുപ്പിക്കാം. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ, അസ്സൈൻമെൻ്റ് മുതലായവ ദുഷ്കരമായി അനുഭവപ്പെടുന്നതാണ്. ശുക്രൻ പതിനൊന്നിലും വ്യാഴം ഒമ്പതാമെട ത്തിലുമാകയാൽ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ധനപരമായ നേട്ടങ്ങൾ കൈവരും. 

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

ദൈവിക കർമ്മങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. ഉത്സവാദികളുടെ നടത്തിപ്പിൻ്റെ ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം സംജാതമാകാം. ഭോഗസുഖം, ഭൗതിക നേട്ടങ്ങൾ, വിലപിടിച്ച പാരിതോഷികങ്ങൾ ലഭിക്കുക എന്നിവ അനുഭവങ്ങളിലുൾപ്പെടും. കലാപ്രവർത്തനം ഊർജ്ജിതമാവും. കുടുംബാംഗങ്ങളുടെ നിർലോഭമായ പിന്തുണ കൈവരും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: