scorecardresearch

രോഹിണിക്കാർക്ക് സ്നേഹബന്ധത്തിൽ അസ്വാരസ്യങ്ങൾ, മകയിരക്കാർക്ക് പലതരം നേട്ടങ്ങൾ, തിരുവാതിരക്കാർക്ക് മനക്ലേശം വരാം

തുലാം മാസത്തെ രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

തുലാം മാസത്തെ രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Thulam rohini

Source: Freepik

രോഹിണി

ആദിത്യൻ, ചൊവ്വ എന്നിവർ ആറാമെടത്തിലും ശനി പതിനൊന്നിലും സഞ്ചരിക്കുകയാൽ ജീവനോപാധികൾ സുഗമമാവും. സഹപ്രവർത്തകരുടെ പിൻതുണ കിട്ടുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. സാമ്പത്തിക തടസ്സങ്ങൾക്ക് പോംവഴി തെളിയുന്നതാണ്. കച്ചവടത്തിൽ ലാഭം കുറയില്ല. നിക്ഷേപങ്ങൾക്ക് അവസരം സംജാതമാകും. തൊഴിൽ സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. 

Advertisment

വിദ്യാർത്ഥികൾക്ക് ബുധാനുകൂല്യത്താൽ പഠിപ്പിൽ മുന്നേറാനാവും. സ്വതസ്സിദ്ധമായ കഴിവുകളെക്കുറിച്ച് അവബോധം വളരും. വ്യാഴം മൂന്നാം ഭാവത്തിൽ, ഉച്ചനാവുകയാൽ ഗുണപുഷ്ടിയുണ്ടായേക്കും. സഹോദരങ്ങൾ ഐക്യപ്പെടുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൂമി വ്യാപാരം തടസ്സപ്പെടാനിടയുണ്ട്. സ്നേഹബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നതായിരിക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മകയിരം

ഇടവക്കൂറുകാർക്ക് ആദിത്യസഞ്ചാരം ഗുണകരമാവുന്ന കാലമാണ്. കർമ്മരംഗം പുഷ്ടിപ്പെടും. തൊഴിൽ തേടുന്നവർക്ക് കഴിവിനൊത്ത അവസരങ്ങൾ കിട്ടും. സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ അംഗീകാരം / രജിസ്ട്രേഷൻ പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ തടസ്സങ്ങളെ തൃണവൽഗണിക്കും. മാസാദ്യ പകുതിയിൽ ചൊവ്വയും കൂടി ആറാമെടത്തുള്ളതിനാൽ വ്യവഹാരങ്ങളിൽ  വിജയിച്ചേക്കും.

ഭൂമി വിൽക്കാൻ/ വാങ്ങാൻ സാധിക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് വ്യാഴം രണ്ടിൽ സഞ്ചരിക്കുകയാൽ പലതരം നേട്ടങ്ങൾ കരഗതമാവും. ധനാഗമം ഉയരുന്നതാണ്. സംഭാഷണശൈലി ബഹുമാനം നേടിത്തരും. ഉലഞ്ഞ കുടുംബബന്ധങ്ങൾ സുദൃഢമാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനവ്യഗ്രത വന്നെത്തും. ബിസിനസ്സിൽ വളർച്ച വരും. പ്രണയം തളരില്ല. കലാസാഹിത്യ പ്രവർത്തനങ്ങൾ അഭംഗുരമാവും.

Advertisment

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

തിരുവാതിര

വ്യാഴം രണ്ടിൽ സഞ്ചരിക്കുന്നത് നേട്ടങ്ങൾക്ക് കാരണമാകും. കുറേ മാസങ്ങളായി അനുഭവിക്കുന്ന സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. വിദ്യാഭ്യാസത്തിൽ താല്പര്യമുയരുന്നതാണ്. സംരംഭങ്ങൾക്ക് തുടക്കമിടും. പുതിയ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മംഗളകർമ്മങ്ങൾക്ക് ആദ്യാവസാനക്കാരനാകും. മേലധികാരികൾ വിരോധിക്കാനിടയുണ്ട്. സർക്കാർ കാര്യങ്ങളിൽ തടസ്സത്തിന് സാധ്യത കാണുന്നു. 

Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

വ്യവസായത്തിൻ്റെ രജിസ്ട്രേഷൻ നീളാം. മാസത്തിൻ്റെ രണ്ടാം പകുതിക്കുശേഷം ഭൂമിവിൽപ്പനയിൽ ഉണർവ്വ് വരും. പുതിയ കാര്യങ്ങൾ പഠിക്കാനാർജ്ജവം പുലർത്തും. ചൊവ്വ - ബുധയോഗത്താൽ നിർബന്ധബുദ്ധി കാട്ടും.  ചില ബന്ധുക്കൾ തന്മൂലം ശത്രുക്കളാവാം. മകൻ്റെ ജോലി സംബന്ധമായി മനക്ലേശം വരാം.  ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ കുറയുന്ന കാലമാണ്. ക്ഷേത്ര ആരാധനകൾ മുടക്കില്ല.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: