scorecardresearch

പുണർതക്കാർക്ക് ദാമ്പത്യത്തിൽ സംതൃപ്തി, പൂയക്കാർക്ക് മാനസിക സമ്മർദം ഉയരും, ആയില്യക്കാർ വീടുപണിക്ക് തുടക്കം കുറിച്ചേക്കും

തുലാം മാസത്തെ പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

തുലാം മാസത്തെ പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
thulam punartham

Source: Freepik

പുണർതം

വ്യാഴം രാശി മാറുന്നുണ്ടെങ്കിലും പുണർതം  (നാലാം പാദം) നക്ഷത്രത്തിൽ തന്നെ തുടരുകയാണ്. മിഥുനക്കൂറുകാർക്ക് താത്ത്വികമായി വ്യാഴം രണ്ടാം ഭാവത്തിലെന്ന് കരുതാം. ചെറിയ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരാതിരിക്കില്ല. പുതുകാര്യങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്. തൊഴിലിടത്തിലും ഗൃഹത്തിലും സമാധാനം പുലരും. ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. പഠനഗവേഷണാദികളിൽ ദിശാബോധം കൈവരുന്നതാണ്. 

Advertisment

സംഘടനകളുടെ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. ആരോഗ്യകാര്യങ്ങളിൽ കരുതലുണ്ടാവണം. ആദിത്യനും ചൊവ്വയും അഞ്ചാമെടത്തും വക്രശനി പത്താമെടത്തും സഞ്ചരിക്കുകയാൽ മനക്ലേശങ്ങളുണ്ടാവും.  സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. പുണർതം കർക്കടകക്കൂറുകാർക്കും സ്ഥിതി വ്യത്യസ്ഥമല്ല. അദ്ധ്വാനഭാരം കുറയില്ല.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പൂയം

നക്ഷത്രാധിപനായ ശനി വക്രത്തിൽ തുടരുന്നു. പലകാര്യങ്ങളിലും പുനരാലോചന വേണ്ടിവരും. മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കേണ്ട സ്ഥിതിയുണ്ടാവും. ആദിത്യൻ നാലാമെടത്തിൽ സഞ്ചരിക്കുകയാൽ മാനസിക സമ്മർദ്ദം ഉയരും. ചൊവ്വയും ആദിത്യനും യോഗം ചെയ്യുന്നത് ഗാർഹികമായ സ്വസ്ഥതക്കുറവിന് കാരണമായി വന്നേക്കും. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് വിമർശനമുയരാം. വാഹനം കൈകാര്യം ചെയ്യുന്നവർ ജാഗ്രത പുലർത്തണം. 

ഗൃഹനിർമ്മാണം അവസാനഘട്ടത്തിലേക്കടുക്കും. സാമ്പത്തിക ബാധ്യതകൾ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ബുധനും ശുക്രനും അനുകൂലത്തിലാവുകയാൽ മംഗളകർമ്മങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതാണ്. വിദ്യാഭ്യാസം സ്ഥിരതയാർജ്ജിക്കും. അനുരാഗം തെഴുക്കും. കലകൾ പഠിക്കാനവസരം കൈവരും. ഭോഗസുഖമുണ്ടാവും. വ്യാഴത്തിൻ്റെ ജന്മസ്ഥിതിയാൽ സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവുന്നതാണ്.

Advertisment

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ആയില്യം

ജന്മവ്യാഴം സ്വസ്ഥതക്കുറവിന് കാരണമാകാം. വഹിച്ചുപോരുന്ന പദവികൾക്ക് വെല്ലുവിളികൾ ഉയരാനിടയുണ്ട്. നക്ഷത്രാധിപനായ ബുധന് കുജ, സൂര്യ യോഗം വരുന്നത് സുഹൃത്തുക്കളാൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം വരാം എന്നതിൻ്റെ സൂചനയാണ്. ശില്പം, ഗാനം, അഭിനയം, കവിത, ചർച്ച, പ്രഭാഷണം, അഭിഭാഷകവൃത്തി, അദ്ധ്യാപനം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് കർമ്മമേഖലകളിൽ ശോഭിക്കാനാവും. വീടുപണിക്ക് തുടക്കം കുറിച്ചേക്കും. 

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

ധനസഹായം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമായ കാലഘട്ടമാണ്. മകൻ്റെ പഠിപ്പിൽ ഉദാസീനത കണ്ടെത്തും. പഠനസഹായികൾ വാങ്ങി നൽകേണ്ടിവരും. പാരമ്പര്യമായി ചെയ്യുന്ന തൊഴിലിൽ നിന്നും ചെറിയ ആദായം പ്രതീക്ഷിച്ചാൽ മതിയാകും. കരാർ വ്യവസ്ഥകളിന്മേൽ താത്കാലിക ജോലി ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഗുണകരമായി ഭവിക്കും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: