/indian-express-malayalam/media/media_files/2025/11/01/thulam-makam-2025-11-01-12-03-06.jpg)
Source: Freepik
മകം
ആദിത്യൻ മൂന്നാം ഭാവത്തിലാകയാൽ ദൗത്യങ്ങൾ ഏറ്റെടുക്കാനും നിർവ്വഹണത്തിലെത്തിക്കാനുമാവും. ആത്മവിശ്വാസം പന്തലിക്കുന്നതാണ്. ക്രിയയും ഇച്ഛയും ജ്ഞാനവും ഏകോപിപ്പിക്കാൻ സാധിക്കും. പുതിയ കാര്യങ്ങളോട് ഔൽസുക്യം കൂടുമ്പോഴും പഴമയെ ഗളഹസ്തം ചെയ്യുകയില്ല. സാമൂഹിക രംഗത്ത് ആദരം ലഭിക്കും.
വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ സത്കർമ്മങ്ങൾക്കായി ചെലവധികരിക്കാൻ കാരണമായേക്കും. ഗുരുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് മുന്നേറുന്നതിൽ അഭിമാനിക്കും. രാഷ്ട്രീയക്കാർക്ക് കരുതിയതിലും പിന്തുണ കിട്ടുന്നതാണ്. കെട്ടിട നിർമ്മാണത്തിന് ധനം സമാഹരിക്കും. വിവാഹാലോചനകൾ പതുക്കെയാവും. പ്രണയാനുഭവങ്ങളിലും തടസ്സങ്ങൾ വരാനിടയുണ്ട്. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
പൂരം
പുതുകാര്യങ്ങൾ തുടങ്ങാനും നടപ്പിലാക്കിയവ മുന്നോട്ടുകൊണ്ടു പോവാനും സാധിക്കുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം ലഭിക്കും. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാനാവും. തൊഴിൽ മേഖലയിൽ നിന്നും കുറച്ചൊക്കെ സമ്പത്ത് സ്വരൂപിച്ചേക്കും. നക്ഷത്രാധിപനായ ശുക്രൻ നീചത്തിലാകയാൽ മാസാദ്യം പ്രേമരംഗം ഉദാസീനമായേക്കും.
ഏഴിൽ രാഹു തുടരുകയാൽ ദാമ്പത്യത്തിലും ചില സ്വരഭംഗങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ്. വിദേശയാത്രയിലെ പുതിയ നിയമങ്ങൾ ചെറുപ്പക്കാരെ നിരാശപ്പെടുത്തും. വാടകക്കാരെ സമ്മർദ്ദം ചെലുത്തി ഒഴിപ്പിക്കാൻ സാധിക്കുന്നതാണ്. തീർത്ഥാടനങ്ങൾക്ക് സന്ദർഭം വന്നെത്തും. വിരുന്നുകാരെ സൽകരിച്ച് നല്ല ആതിഥേയരെന്ന പെരുമ നേടുന്നതാണ്. പഴയ ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ചിലവ് വലുതാകുന്നതിൽ വിഷമിച്ചേക്കും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ഉത്രം
ചിങ്ങക്കൂറകാർക്ക് ആദിത്യൻ അനുകൂലസ്ഥിതിയിലാകയാൽ മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സാഹസ കർമ്മങ്ങളിലും മത്സരങ്ങളിലും വിജയം വരിക്കുന്നതാണ്. ഭൂമി വ്യാപാരത്തിൽ വിജയമുണ്ടാവും. സ്ത്രീകളുടെ പിന്തുണ ലഭിക്കും. വ്യാഴം പന്ത്രണ്ടിലാകയാൽ സൽകർമ്മങ്ങൾക്കായി മനസ്സറിഞ്ഞ് ധനം ചെലവഴിക്കുന്നതാണ്. ദൂരയാത്രകൾ പ്രതീക്ഷിക്കുന്നവർക്ക് അതിനാവും. കന്നിക്കൂറുകാർക്ക് വ്യാഴം പതിനൊന്നിലാവുകയാൽ ധനക്ലേശങ്ങൾക്ക് പരിഹാരമാവും. കച്ചവടത്തിൽ നിന്നും ആദരം ഉയരും.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
സമൂഹത്തിൻ്റെ ബഹുമാന്യത ലഭിക്കുന്നതാണ്. ഗ്രന്ഥപൂർത്തീകരണം സാധ്യമാകും. വിലപ്പെട്ട പാരിതോഷികങ്ങൾ തേടി വരും. അവിവാഹിതർക്ക് വിവാഹസിദ്ധിയുണ്ടാവും. സന്താനങ്ങൾക്കും മാതാപിതാക്കൾക്കും ശ്രേയസ്സ് ഭവിക്കുന്ന കാലമായിരിക്കും. ചൊവ്വ രണ്ടാം ഭാവത്താലാവുകയാൽ പരുഷവാക്കുകൾ പറയും. കലഹബുദ്ധി നിയത്രക്കപ്പെടണം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us