scorecardresearch

അശ്വതിക്കാർക്ക് ഗൃഹസമാധാനം, ഭരണിക്കാർക്ക് ദാമ്പത്യ സംതൃപ്തി, കാർത്തികക്കാർക്ക് സമ്മർദങ്ങൾ കൂടാം

തുലാം മാസത്തെ അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

തുലാം മാസത്തെ അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Thulam Ashwathy

Source: Freepik

അശ്വതി

ആദിത്യൻ ഏഴിൽ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. കാര്യസാധ്യത്തിന് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കാൻ ക്ലേശിച്ചേക്കും. കൂട്ടുകച്ചവടം നടത്തുന്നവർക്ക് പരസ്പരവിശ്വാസം നഷ്ടമാകാനിടയുണ്ട്. വിദേശയാത്രക്കുള്ള അവസരം തെളിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ വെല്ലുവിളികൾ ഉയർന്നേക്കും. വിദ്യാഭ്യാസ കാര്യത്തിൽ  ശുഷ്കാന്തി കുറയുന്നതാണ്. 

Advertisment

കളികളിലും വിനോദങ്ങളിലും താല്പര്യമേറും. ഗൃഹസമാധാനം ഉണ്ടാവുന്നതാണ്. ജീവിതപങ്കാളിയുടെ പിന്തുണ കരുത്തേകും. പ്രണയകാര്യത്തിൽ വീട്ടുകാരുടെ എതിർപ്പ് കുറയാം. വാഹനം വാങ്ങാനോ, അറ്റകുറ്റം തീർത്ത് നിരത്തിലിറക്കാനോ സാധ്യതയുണ്ട്. വസ്തുതർക്കങ്ങൾക്ക് രമ്യമായ പരിഹാരം സിദ്ധിക്കുന്നതാണ്. അഭിപ്രായനിർദ്ദേശങ്ങൾക്ക് പരക്കെ സ്വീകാര്യതയുണ്ടാവും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ഭരണി

ചൊവ്വ, ആദിത്യൻ, ശനി, കേതു എന്നിങ്ങനെ പാപഗ്രഹങ്ങൾ അനുകൂലമല്ലാത്ത ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ചശേഷം പുതുജോലിക്ക് ശ്രമിക്കുന്നത് ക്ലേശത്തിന് കാരണമാകും.  ആത്മാർത്ഥമായ പ്രവർത്തനം മേലധികാരികൾ കണ്ടില്ലെന്ന് നടിച്ചേക്കും. അനർഹർക്ക് അവസരങ്ങൾ കൈവരുന്നത് വിഷമത്തിനിടവരുത്തുന്നതാണ്. ഗവേഷണത്തിൽ ആലസ്യം ഉണ്ടാവും. 

വീടുപണിയിൽ പുരോഗതി ഭവിക്കുന്നതാണ്. പുതുവാഹനയോഗം കാണുന്നു. സകുടുംബം ജന്മനാട്ടിലേക്ക് പോകാനും കുടുംബക്ഷേത്രത്തിൻ്റെ ഉത്സവാദികളിൽ സംബന്ധിക്കാനുമാവും. പ്രണയത്തിൽ കയ്പുരസം കലരും. ദാമ്പത്യത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിക്കാം. രഹസ്യവരുമാനമാർഗങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കൾ സഹായിക്കും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും.

Advertisment

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

കാർത്തിക

മേടക്കൂറുകാർക്ക് തൊഴിൽപരമായി സമ്മർദ്ദങ്ങൾ കൂടാം. യാത്രകൾ ക്ലേശപ്രദമായേക്കും. ജോലിഭാരത്തിന് അയവുണ്ടാവില്ല. ബിസിനസ്സ് രംഗത്ത് കരുതിയത്ര മുന്നോട്ട് പോകാൻ കഴിഞ്ഞേക്കില്ല. തീരുമാനങ്ങൾ നടപ്പിലാക്കാൻ തടസ്സങ്ങൾ വന്നെത്തും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. പ്രധാന കാര്യങ്ങൾക്ക് കുടുംബത്തിൻ്റെ പിന്തുണ ലഭിക്കാം. ഇടവക്കൂറുകാർക്ക് ജോലിയിൽ സുഗമത പ്രതീക്ഷിക്കാം. അന്തരീക്ഷം അനുകൂലമാവും. 

Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

സർക്കാരിൽ നിന്നുള്ള അനുമതിപത്രം ലഭിക്കുന്നതാണ്. എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മുന്നേറാനാവും. കലാരംഗത്ത് തടസ്സങ്ങൾ ഒഴിവാകുന്നതാണ്. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാവും. ചെറുപ്പക്കാരിൽ സമ്പാദ്യശീലം ദൃശ്യമാകുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വ്യവഹാരങ്ങൾ നീളുന്നത് വിഷമിപ്പിക്കും. പൊതുവേ നക്ഷത്രാധിപന് നീചസ്ഥിതിയാകയാൽ കരുതൽ വേണം.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: