scorecardresearch

വിശാഖക്കാർക്ക് അലച്ചിൽ, അനിഴക്കാർക്ക് പ്രണയികൾക്കിടയിൽ ചെറിയ പിണക്കങ്ങൾ, തൃക്കേട്ടക്കാർക്ക് ആത്മവിശ്വാസം ഉയരും

കന്നി മാസം വിശാഖം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം വിശാഖം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
kerala paddy

Source: Freepik

വിശാഖം

ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ തുലാക്കൂറുകാർക്ക് ഗുണം കുറയുന്നതാണ്. അലച്ചിലുണ്ടാവും. ചെലവേറുകയും ചെയ്യും. അധികാരികളുടെ അപ്രീതി വന്നെത്തും. വൃശ്ചികക്കൂറുകാരായ വിശാഖം നാളുകാർക്ക് തൊഴിൽപരമായി പലതരം നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. നക്ഷത്രാധിപനായ വ്യാഴം ഉച്ചരാശിയിലേക്ക് അടുക്കുകയാൽ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ഉയർച്ചയുണ്ടാവും. 

Advertisment

ആദർശം പറയുമെങ്കിലും പ്രായോഗികമായ സമീപനം കൈക്കൊള്ളും. സഹോദരൻ്റെ ജോലിക്കാര്യത്തിൽ പരിശ്രമം ഫലവത്താകും. ദോഷൈകദൃക്കുകളായ ചങ്ങാതിമാരുടെ വാക്കുകൾ ആശയക്കുഴപ്പം സൃഷ്ടിക്കാം. ഗ്രാമക്ഷേത്രത്തിലെ ഉത്സവാദികളുടെ നടത്തിപ്പിന് മുൻകൈയെടുക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അനിഴം

പ്രാധാന്യമുള്ള കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പകരക്കാരെ ചുമതല ഏൽപ്പിക്കുകയാൽ ചിലതൊക്കെ 'ഒപ്പിച്ചുമാറൽ' എന്ന സ്ഥിതിയിലായേക്കും. ആദിത്യബുധന്മാർ ലാഭസ്ഥാനത്ത് സഞ്ചരിക്കുകയാൽ ഉദ്യോഗത്തിൽ അഭ്യുദയം വരുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ വിജയപ്രാപ്തിയുണ്ടാവും. തൊഴിലിൽ നിന്നും വിരമിച്ചവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുക്കാൽപ്പങ്കും കിട്ടുന്നതാണ്. 

വ്യാഴം അഷ്ടമഭാവത്തിൽ തുടരുകയാൽ ധാർമ്മിക കാര്യങ്ങളിൽ ഭ്രംശം വരാനിടയുണ്ട്. ആത്മീയ സാധനകളിൽ ഉന്മേഷം കുറഞ്ഞേക്കാം. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പ്രണയികൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഏർപ്പെടാം. വസ്തുസംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനിടയില്ല. സിവിൽ വ്യവഹാരത്തിന് മുതിരുന്നത് കരുതലോടെയാവണം.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

തൃക്കേട്ട

നക്ഷത്രാധിപനായ ബുധന് ഉച്ചസ്ഥിതി വന്നിരിക്കുകയാൽ ആത്മവിശ്വാസം ഉയരുന്നതാണ്. അഭിമുഖങ്ങളിൽ ശോഭിക്കും. ജോലി തേടുന്നവർ നിരാശപ്പെടില്ല. പുതുകാര്യങ്ങളിൽ, ജ്ഞാനസമ്പാദനത്തിൽ മനസ്സ് താല്പര്യം പ്രകടിപ്പിക്കും. ഉദ്യോഗസ്ഥർക്ക് കർമ്മമേഖല സുഖകരമാവും. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് സഹകരണം ലഭിക്കുന്നതാണ്. ഗൃഹവാഹനാദികൾ പുതുക്കാൻ ശ്രമം നടത്തും. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ചിലപ്പോൾ അഞ്ചാം ഭാവത്തിലെ ശനി കാരണം പലകാര്യങ്ങളിലും ആശയക്കുഴപ്പത്തിനും സാധ്യതയുണ്ട്. സ്വതസ്സിദ്ധമായ കഴിവുകളും കലാചാതുരിയും പ്രദർശിപ്പിക്കാൻ സന്ദർഭം വരാനിടയുണ്ട്. ദൈവികകാര്യങ്ങളിൽ ശ്രദ്ധ കുറയാനും സാഹചര്യം ഉദിക്കാം. ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് യാത്രകൾക്ക് കളമൊരുക്കും.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: