scorecardresearch

തിരുവോണക്കാർക്ക് മനക്ലേശങ്ങൾ, അവിട്ടക്കാർക്ക് ഭാഗ്യാനുഭവങ്ങൾ തടസപ്പെടും, ചതയക്കാർക്ക് പരാജയഭീതി മനസിനെ മഥിക്കും

കന്നി മാസം തിരുവോണം മുതൽ ചതയം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം തിരുവോണം മുതൽ ചതയം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
kerala flower

Source: Freepik

തിരുവോണം

സ്വതസിദ്ധമായ കഴിവുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. അവസരങ്ങൾ തേടുന്നതിൽ അലസത വന്നേക്കാം. പരിശ്രമത്തിലൂടെ മാത്രമേ നേട്ടങ്ങൾ കരഗതമാവുകയുള്ളു. പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കും. പുതുമയുള്ള ആവിഷ്കാരങ്ങൾ സാധ്യമാവുന്നതാണ്. നിർബന്ധശീലം കുടുംബത്തിൽ മനക്ലേശങ്ങൾ ഉയർത്താം. 

Advertisment

ധനപരമായി സാമാന്യമായ രീതിയിൽ മെച്ചമുണ്ടാവും. ചെലവുകൾ കൂടാനിടയുണ്ട്. ദാമ്പത്യത്തിൽ സംയമവും അനുരഞ്ജനവും അനിവാര്യമാണ്. കുട്ടികളെച്ചൊല്ലി ഉൽക്കണ്ഠകൾ പുലർത്താം. സംഘടനകളിൽ ശോഭിക്കുവാനാവും. യാത്രകളിൽ കരുതലുണ്ടാവണം. ഗൃഹനിർമ്മാണം തുടങ്ങാൻ വൈകും. വിദേശത്ത് അവസരങ്ങൾ ലഭിച്ചേക്കാം.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അവിട്ടം

മകരക്കൂറുകാർക്ക് ആദിത്യൻ ഒമ്പതിലും കുംഭക്കൂറുകാർക്ക് എട്ടിലും സഞ്ചരിക്കുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാണ്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാം. വരുംവരായകൾ ചിന്തിക്കേണ്ടതുണ്ട്. ഭാഗ്യാനുഭവങ്ങൾ തടസ്സപ്പെടും. സാമ്പത്തിക വിഷയത്തിൽ ഉണർവുണ്ടാവണം. കുംഭക്കൂറുകാർക്ക് വ്യാഴാനുകൂല്യം തുടരുന്നതിനാൽ അർഹതയുള്ള അവസരങ്ങൾ നേടിത്തരും. 

മകരക്കൂറുകാർ സുപ്രധാന കാര്യങ്ങളുടെ നിർവഹണം അല്പം മാറ്റിവെക്കുന്നത് ഉചിതമാവും. അന്യനാട്ടിൽ പഠനം, ജോലി ഇവയ്ക്ക് സാധ്യതയുണ്ട്. കുംഭക്കൂറുകാരെ പ്രണയാനുഭവങ്ങൾ സ്വാധീനിക്കാം. വാഗ്വാദങ്ങളിൽ നിന്നും അകലം പാലിക്കണം. മാതാപിതാക്കൾക്ക് ആരോഗ്യപരമായി മെച്ചപ്പെട്ട കാലമാവില്ല. സ്വന്തം ആരോഗ്യത്തിലും ശ്രദ്ധയുണ്ടാവണം.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

ചതയം

പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് പറ്റിയ സാഹചര്യമാവില്ല. തൊഴിൽ തേടുന്നവർ നിരാശപ്പെടാം. ആദിത്യൻ അഷ്ടമത്തിൽ മറഞ്ഞതിനാൽ അകാരണമായ പരാജയഭീതി മനസ്സിനെ മഥിക്കും. ഭാവനാസ്ഥാനത്തിൽ വ്യാഴം സഞ്ചരിക്കുന്നത് കുറച്ചൊക്കെ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. ധാർമ്മിക പ്രവൃത്തികൾ ചെയ്യുന്നതിന് അവസരം സംജാതമാകും. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

സന്താനങ്ങൾക്ക് പഠനത്തിൽ/ ജോലിയിൽ ഉയർച്ചയുണ്ടാവുന്ന കാലമാണ്. ഭാഗ്യഭാവത്തിലെ ചൊവ്വ കാര്യതടസ്സം ഉണ്ടാക്കിയേക്കും. പിതാവിന് അത്ര നല്ല കാലമായിരിക്കില്ല. ബാല്യകാലത്തെ ഗുരുനാഥനെ തേടിപ്പോകുമെങ്കിലും കൃത്യമായ വിവരം കിട്ടണമെന്നില്ല. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾ സംഗതമാകും. ധനപരമായി മോശം സമയമല്ല.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: