scorecardresearch

പുണർതക്കാർക്ക് അധ്വാനഭാരം കൂടും, പൂയക്കാർക്ക് മനക്ലേശം, ആയില്യക്കാരിൽ ജോലിതേടുന്നവർ നിരാശപ്പെടില്ല

കന്നി മാസം പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം പുണർതം മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
kerala paddy

Source: Freepik

പുണർതം

ജന്മരാശിയിൽ ഗുരുവും നാലാം രാശിയിൽ ആദിത്യനും സഞ്ചരിക്കുന്നതിനാൽ അദ്ധ്വാനഭാരം അധികരിക്കും. സ്വാശ്രയത്തിനായി അഭിലഷിക്കുമെങ്കിലും പരാശ്രയം അനിവാര്യമായേക്കും. ധനപരമായി കബളിപ്പിക്കപ്പെടാം. വ്യാപാരത്തിൽ വരവ് കുറയുന്നതാണ്. കൂട്ടുകാരുമൊത്ത് കൂട്ടുബിസിനസ്സുകൾ തുടങ്ങാനായേക്കും.  സുഹൃത്തുക്കൾക്കായി ജാമ്യം നിൽക്കുന്നതിൽ കരുതൽ വേണം. 

Advertisment

മകൻ്റെ പിടിവാശിയിൽ ഉൽക്കണ്ഠയുണ്ടാവും. ആദർശചിന്ത പ്രായോഗികതയ്ക്ക് വഴിതുറക്കുന്നതാണ്. വസ്തുവാങ്ങുന്നതിൽ  താല്പര്യമുണ്ടാവും. അതിനായി ശ്രമം തുടരും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണകൾ വരാനിടയുണ്ട്. രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. വിവാദങ്ങളിൽ താർക്കിക കരുത്ത് പ്രകടിപ്പിക്കും. സിമ്പോസിയം/ ചർച്ചകളിൽ ശോഭിക്കുന്നതാണ്.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

പൂയം

പൂർവ്വികസ്വത്തിൽ നിന്നും വരുമാനമുണ്ടാവും. ജോലിയിൽ സ്ഥിരീകരണത്തിന് സാധ്യത കാണുന്നു. സ്വകാര്യ സ്ഥാപനത്തിൽ വേതനവർദ്ധനവ് പ്രതീക്ഷിക്കാം. എതിർശബ്ദങ്ങളെ നിസ്സാരീകരിച്ച് മുന്നേറുന്നതാണ്. പുതിയ വരുമാനമാർഗം ആലോചനയിലുണ്ടാവും. നാലാംഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത്  മനക്ലേശത്തിന് ഇടവരുത്തുന്നതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിൽ ജാഗരൂകത വേണം. 

കടബാധ്യതകൾ  കുറയ്ക്കാനാവും. ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങുന്നതാണ്. പരസ്യങ്ങളുടെ സാധ്യത ബിസിനസ്സിൻ്റെ വളർച്ചക്ക് പുഷ്ടിപ്പെടുത്തും. ശുക്രൻ അനുകൂല ഭാവത്തിലാകയാൽ പ്രണയാനുഭവങ്ങൾ പുഷ്കലമാവും. കലാപ്രവർത്തനത്തിന് തടസ്സമുണ്ടാവില്ല. നക്ഷത്രാധിപനായ ശനിയുടെ വക്രഗതി ചിലപ്പോൾ തീരുമാനങ്ങളിൽ നിന്നും പിന്നോട്ടുള്ള പോക്കിന് കാരണമായേക്കാം.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

ആയില്യം

നക്ഷത്രാധിപനായ ബുധൻ ഉച്ചക്ഷേത്രത്തിൽ സഞ്ചരിക്കുന്നതും മൂന്നാംഭാവത്തിലെ ബുധാദിത്യയോഗവും അനുകൂലമാണ്. പ്രവൃത്തിരംഗം പുഷ്ടിപ്പെടുന്നതാണ്. ശില്പം, ഗണിതം, വ്യാകരണം, ജ്യോതിഷം, നിയമം മുതലായ മേഖലകളിലുള്ളവർക്ക് വലിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലിതേടുന്നവർ നിരാശപ്പെടില്ല. ബന്ധുക്കളുടെ സർവ്വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നതാണ്. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

മുതൽമുടക്കുകളിൽ നിന്നും നല്ലലാഭം പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ഉത്തമം.നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ജന്മനാട്ടിലെ വസ്തുവിൽക്കാൻ തടസ്സം നേരിട്ടേക്കാം. മാനസിക ക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ആത്മീയ കാര്യങ്ങളിൽ ഏകാഗ്രത കുറയാനിടയുണ്ട്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: