/indian-express-malayalam/media/media_files/2025/10/04/munnar-2025-10-04-10-47-25.jpg)
Source: Freepik
മൂലം
ആദിത്യബുധന്മാർ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗത്ത് നൈപുണ്യം ഭവിക്കും. തൊഴിൽ തേടുന്നവർക്ക് അർഹതക്കൊത്ത അവസരങ്ങളുണ്ടാവും. കാലത്തിൻ്റെ മാറ്റം വേഗം തിരിച്ചറിയും. പഠനത്തിൽ ഏകാഗ്രതയും മത്സരങ്ങളിൽ വിജയവും നേടും. കച്ചവടത്തിൽ അഭ്യുദയം ഭവിക്കുന്നതാണ്. പതിനൊന്നിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഭൂമി വാങ്ങാനുള്ള / വിൽക്കാനുള്ള ആഗ്രഹം സഫലമാവും.
വ്യാഴം ഏഴാം ഭാവത്തിൽ തുടരുകയാൽ ദാമ്പത്യരംഗത്തിൽ സംതൃപ്തിയുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള സാഹചര്യം സംജാതമാകും. പിന്തുണയ്ക്കാൻ പലരുമുണ്ടാവും. ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള കാലം തന്നെയാണ്. കണ്ടകശ്ശനിക്കാലം കൂടിയാകയാൽ അമിതമായ ആത്മവിശ്വാസം നന്നല്ല. വാക്കിലും പ്രവൃത്തിയിലും കരുതലുണ്ടാവണം.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
പൂരാടം
പുതുകാര്യങ്ങൾ തുടങ്ങാനായേക്കും. കർമ്മരംഗത്ത് ഉണർവ്വുണ്ടാവുന്നതാണ്. ബിസിനസ്സുകാർക്ക് വിപണനതന്ത്രങ്ങൾ ഫലിച്ചുതുടങ്ങുന്നതിൽ സന്തോഷം വന്നെത്തും. മേലധികാരികളുടെ വിശ്വസ്തരായി മാറും. ആഗ്രഹിച്ചതുപോലെ സ്ഥലംമാറ്റം കിട്ടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുള്ള ശ്രമം ഫലവത്താകുന്നതാണ്. വിദ്യാഭ്യാസരംഗത്തും ഗവേഷണരംഗത്തും മികവ് പുലർത്താനാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനകീയ പിന്തുണ കൂടുന്ന കാലമാണ്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
പുതിയ കോഴ്സുകളിൽ പ്രവേശനം സിദ്ധിക്കും. പ്രണയികളുടെ വിവാഹകാര്യത്തിൽ വീട്ടുകാർ അനുകൂലരാവും. ഗാർഹസ്ഥ്യത്തിൽ ശുഭത്വമുണ്ടാവും. മകൻ്റെ ജോലിക്കാര്യത്തിലെ ഉൽക്കണ്ഠകൾ മാറുന്നതാണ്. വസ്തുവാങ്ങാനോ വിൽക്കാനോ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിക്കിട്ടും. നാലാം ഭാവത്തിലെ കണ്ടകശനി തുടരുകയാൽ ചില മനക്ലേശങ്ങളും കൂടി സാധ്യതയാണ്
ഉത്രാടം
ധനുക്കൂറുകാർക്ക് കന്നിമാസത്തിൽ കൂടുതൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കാര്യസിദ്ധി എളുപ്പത്തിലാവും. ഉദ്യോഗസ്ഥർ ചുമതലകളിൽ ശോഭിക്കുന്നതാണ്. ബൗദ്ധികമായി ഉണർന്ന് പ്രവൃത്തിക്കും. ആത്മവിശ്വാസമുണ്ടാവും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുന്നതാണ്. സഹോദരഗുണം പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുനീങ്ങും.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ശത്രുക്കളുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചേക്കും. പുതുതലമുറയുമായി പൊരുത്തമുണ്ടാവും. മകരക്കൂറുകാർ നല്ല അവസരങ്ങൾക്കായി അന്വേഷണം ഊർജ്ജിതമാക്കേണ്ടതുണ്ട്. ധനവരവിൽ ഏറ്റക്കുറച്ചിലുണ്ടാവും. കലാകാരന്മാർക്ക് ഇച്ഛാഭംഗം ഭവിക്കാനിടയുണ്ട്. ആവർത്തിത ശ്രമങ്ങളിലൂടെ വിജയം വരിക്കാനാവും. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കുറയില്ല.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.