/indian-express-malayalam/media/media_files/2025/10/27/mercury-mars-thulam-2025-10-27-12-00-08.jpg)
Source: Freepik
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ജന്മരാശിയുടെ രണ്ടാംകൂറിലാണ് ചൊവ്വയും ബുധനും സഞ്ചരിക്കുന്നത്. ബുധൻ്റെ സ്ഥിതിയാൽ വചോവിലാസം ശ്രദ്ധേയമാകും. പണ്ഡിതോചിതമായി സംസാരിക്കും. എന്നാൽ വാക്സ്ഥാനത്ത് ചൊവ്വയും സഞ്ചരിക്കുകയാൽ പരുഷവാക്കുകൾ പറയാനും മടിക്കില്ല. ധനവരവ് സുഗമമാവുന്നതാണ്. എന്നാൽ ചെലവേറാനും സാധ്യത കാണുന്നു. ആശുപത്രിച്ചെലവുകൾ ഉണ്ടായേക്കാം. കടം വാങ്ങിയ തുക കൊടുക്കാൻ നിർബന്ധിതരാവും.
വസ്തു/ കെട്ടിടം ഇവയിൽ നിന്നുള്ള വരുമാനം കൈവരുന്നതാണ്. വിദ്യാർത്ഥികൾ പരീക്ഷകളിൽ ശോഭിക്കും. ജോലി തേടുന്നവർ അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ്. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ട സ്ഥിതി സംജാതമാകും. പ്രണയികൾ കലഹിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം വന്നെത്തും. എന്നാൽ അനുരഞ്ജനത്തിന് സന്നദ്ധത തയ്യാറാകണം. ബിസിനസ്സ് യാത്രകൾ വിജയിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ജന്മരാശിയിലാണ് ബുധനും ചൊവ്വയും ഇണങ്ങുന്നത്. പാപഗ്രഹം - ചൊവ്വ- ജന്മരാശിയിലൂടെ സഞ്ചരിക്കുമ്പോൾ പലതരം പ്രശ്നങ്ങളെ ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ബുധനും ജന്മരാശിയിൽ അനുകൂലനല്ല. സമ്മർദ്ദങ്ങൾ ആവർത്തിക്കുന്നതായിരിക്കും. ഏകാഗ്രത നഷ്ടപ്പെടുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ അധികരിച്ചേക്കും. ബിസിനസ്സിൽ വരുമാനം കുറയാം. വലിയ തോതിൽ മുതൽമുടക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ വേള ഉചിതമല്ല.
യാത്രകളിൽ കളവ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ദുഷ്കീർത്തിക്ക് കാരണമാകുന്നതാണ്. സുഹൃത്തുക്കൾ നിസ്സാരകാരണത്താൽ വിരോധിക്കാം. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ കാട്ടണം. ഗൃഹനിർമ്മാണത്തിന് സഹായം നൽകാമെന്നേറ്റവർ പിൻവാങ്ങാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യം കുറയാനിടയുണ്ട്. പ്രണയിക്കുന്നവർ ആത്മാർത്ഥതയില്ലായ്മ ശങ്കിക്കും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
പന്ത്രണ്ടാമെടത്തിലാണ് ബുധനും ചൊവ്വയും സഞ്ചരിക്കുന്നത്. ഗ്രഹമേതായാലും പന്ത്രണ്ടാമെടം അനിഷ്ടഫലങ്ങൾ നൽകുന്ന സ്ഥാനമാണ്. വരവുണ്ടെങ്കിലും ഇല്ലെങ്കിലും ചെലവിന് കുറവുണ്ടാവില്ല. ദൂരദിക്കിലേക്ക് യാത്രവേണ്ടി വരുന്നതാണ്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. എത്ര സ്വതന്ത്രശീലരാണെന്ന് വന്നാലും പരാശ്രയം വേണ്ട സാഹചര്യം രൂപപ്പെടുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ അവധി ലഭിച്ചേക്കില്ല. ദുഷ്പ്രേരണകൾ വശംവദരാവാതിരിക്കേണ്ട സന്ദർഭമാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ വിഷമിക്കും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ഭോഗവിഘാതം, ദേഹസുഖക്കുറവ് ഇവ സാധ്യതകൾ. സംരംഭങ്ങൾക്ക് പണം കണ്ടെത്താൻ പണിപ്പെടുന്നതാണ്. ഏകാഗ്രത കുറയുകയാൽ ദൗത്യങ്ങളിൽ ദുർഘടത്വം വന്നുചേരും. ശത്രുക്കളെ അമിതമായി ഭയക്കും. 'നിഴൽയുദ്ധം' നടത്തിയെന്നു വരും. തീർത്ഥാടനം, വിനോദയാത്ര ഇവയ്ക്ക് അവസരം ഉണ്ടായേക്കും. ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റം തടയാൻ നടത്തുന്ന പരിശ്രമങ്ങൾ വിഫലമായേക്കാം.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us