scorecardresearch

ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? മൂലം മുതൽ രേവതിവരെ

തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7, 10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7, 10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
budhakooja moolam

ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ?

Astrology: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7,10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഒരുമാസത്തോളം ഇവരുടെ കൂട്ടുകെട്ട് വൃശ്ചികത്തിലും തുടരുന്നതാണ്. 

Advertisment

ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹമാണ് ബുധൻ (enemy planet). എന്നാൽ ബുധന് ബന്ധുവുമല്ല, ശത്രുവുമല്ല   സമനാണ് അഥവാ Neutral ആണ് ചൊവ്വ. ഒരുവിധത്തിലുള്ള സമാനതകളും ഈ ഗ്രഹങ്ങൾക്കിടയിലില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചൊവ്വയുടെ സ്വക്ഷേത്രമാണ് വൃശ്ചികം രാശി. ആ ആനുകൂല്യം അധികം തുടരില്ല. തുലാം 19 മുതൽ/ നവംബർ 6 മുതൽ ചൊവ്വ മൗഢ്യത്തിലാവുകയാണ്. (Debilitated Stage). 

ബുധനാകട്ടെ വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ മൗഢ്യം ബാധിക്കുന്നുമില്ല. വൃശ്ചികം 1/  നവംബർ 17 മുതൽ ആദിത്യനും വൃശ്ചികം രാശിയിൽ സഞ്ചരിക്കും. നവംബർ 23 ന് ബുധൻ വക്രഗതിയായി തുലാത്തിലേക്ക് കടക്കുമ്പോൾ ഈ കൂട്ടുകെട്ടിന് താത്കാലിക വിരാമം വരുകയായി. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

പന്ത്രണ്ടാമെടത്തിലാണ് ബുധനും ചൊവ്വയും സഞ്ചരിക്കുന്നത്. ഗ്രഹമേതായാലും പന്ത്രണ്ടാമെടം അനിഷ്ടഫലങ്ങൾ നൽകുന്ന സ്ഥാനമാണ്. വരവുണ്ടെങ്കിലും ഇല്ലെങ്കിലും ചെലവിന് കുറവുണ്ടാവില്ല. ദൂരദിക്കിലേക്ക് യാത്രവേണ്ടി വരുന്നതാണ്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. എത്ര സ്വതന്ത്രശീലരാണെന്ന് വന്നാലും പരാശ്രയം വേണ്ട സാഹചര്യം രൂപപ്പെടുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ അവധി ലഭിച്ചേക്കില്ല. ദുഷ്പ്രേരണകൾ വശംവദരാവാതിരിക്കേണ്ട സന്ദർഭമാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ വിഷമിക്കും. ഭോഗവിഘാതം, ദേഹസുഖക്കുറവ് ഇവ സാധ്യതകൾ. സംരംഭങ്ങൾക്ക് പണം കണ്ടെത്താൻ പണിപ്പെടുന്നതാണ്. ഏകാഗ്രത കുറയുകയാൽ ദൗത്യങ്ങളിൽ ദുർഘടത്വം വന്നുചേരും. ശത്രുക്കളെ അമിതമായി ഭയക്കും.  'നിഴൽയുദ്ധം' നടത്തിയെന്നു വരും. തീർത്ഥാടനം, വിനോദയാത്ര ഇവയ്ക്ക് അവസരം ഉണ്ടായേക്കും. ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റം തടയാൻ നടത്തുന്ന പരിശ്രമങ്ങൾ വിഫലമായേക്കാം.

Advertisment

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മകരക്കൂറിന് (ഉത്രാടം 1,2,3 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

പതിനൊന്നാമെടത്തി ൽ ഗുണപ്രദന്മാരാണ് എല്ലാ ഗ്രഹങ്ങളും. ബുധനും ചൊവ്വയും മകരക്കൂറുകാർക്ക് പതിനൊന്നിലാണ് സഞ്ചരിക്കുന്നത്. അതിനാൽ കാര്യസിദ്ധി വേഗത്തിലാവും. നേട്ടങ്ങൾ തടസ്സപ്പെടുകയില്ല. കുടുംബ പ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കും. പൊതുരംഗത്തുള്ളവരുടെ ജനകീയത  ഉയരുന്നതാണ്. വ്യാപാരത്തിൽ നിന്നും പണവരവ് അധികമാവും. മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ജോലി തേടുന്നവർക്ക് കഴിവിലുപരിയായ പദവികൾ ലഭിക്കുന്നതാണ്. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണയോടെ വിവാഹസാഫല്യം പ്രതീക്ഷിക്കാം. മക്കൾക്ക് പഠനവിജയം, വരുമാനം എന്നിവ ഉണ്ടാവുന്നതിനാൽ മാതാപിതാക്കൾ സന്തുഷ്ടരായേക്കും. ഭൂമിയുടെ വില്പനയിലെ നിയമപ്രശ്നങ്ങൾ പരിഹൃതമാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ സാധ്യതയാണ്. കലാപരിശീലനത്തിന് അവസരം സംജാതമാകും. കിടപ്പുരോഗികൾക്ക് നവചികിൽസ ഗുണകരമാവുന്നതാണ്.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

കുംഭക്കൂറിന്  (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

പത്താം ഭാവത്തിലെ ബുധസഞ്ചാരം പ്രയോജനപ്രദമാണ്. എന്നാൽ കുജൻ ഗുണഹാനിക്കിടവരുത്തും. പക്ഷേ ഇവിടെ പത്താം ഭാവം ചൊവ്വയുടെ അഥവാ കുജൻ്റെ തന്നെ ഭവനമായ വൃശ്ചികം രാശിയാകയാൽ ചൊവ്വ നല്ലഫലങ്ങൾക്ക്  കാരണമാകുന്നതാണ്. സസ്പെൻഷൻ പോലുള്ളവ അനുഭവിക്കുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനാവും. ഡിപ്പാർട്ടുമെൻ്റ് ടെസ്റ്റുകളിൽ വിജയം പ്രതീക്ഷിക്കാം. മേലധികാരികളുടെ പ്രോൽസാഹനം ഉണ്ടാവുന്നതാണ്. കൂട്ടുകച്ചവടത്തിലെ കലഹങ്ങൾ പരിഹൃതമായി വീണ്ടും ഐക്യത്തോടെ മുന്നേറാൻ സാധിക്കും. പരാശ്രയത്വം മാറുന്നതിനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിന് കൂടുതൽ സാവകാശം ലഭിച്ചേക്കും. ഗൃഹനിർമ്മാണത്തിനുള്ള വായ്പ അനുവദിക്കപ്പെടും. ഭൂമിയുടെ ആധാരത്തിലെ തെറ്റുകൾ നിയമപരമായി തിരുത്താൻ സാധിക്കും. ഓൺലൈൻ വ്യാപാരം വളർച്ചയുടെ പാതയിലാവും. കുടുംബത്തിൻ്റെ പിന്തുണ സംതൃപ്തിയേകും. സാമൂഹിക ജീവിതത്തിൽ അവസരോചിതമായി ഇടപെടുന്നതിലൂടെ ആദരം നേടും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

ഒമ്പതാം ഭാവത്തിലാണ് ബുധനും കുജനും സമന്വയിക്കുന്നത്. ആയതിനാൽ ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം വരുന്നതിനിടയുണ്ട്. ഭാവാഭാവം ചിന്തിച്ചാൽ തൊഴിലിടത്തിൻ്റെ പന്ത്രണ്ടിലാണ് ബുധനും ചൊവ്വയുമെന്നതിനാൽ കർമ്മമേഖലയിൽ തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. പ്രതീക്ഷിച്ച നിയമനോത്തരവ് വൈകാം. ശുപാർശകൾ തള്ളിക്കളയാനിടയുണ്ട്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ/ ലൈസൻസ് മുതലായവ കിട്ടുക എളുപ്പമായേക്കില്ല. സുലഭവസ്തുക്കൾ കൈവരാൻ അത്യദ്ധ്വാനം ആവശ്യമാവും. ആസൂത്രണ മികവ് പാളിയതായി ആക്ഷേപമുയരും. അയൽ തർക്കങ്ങൾ മനക്ലേശം സൃഷ്ടിച്ചേക്കും. മക്കളുടെ ജോലിക്കാര്യത്തിൽ ഉൽക്കണ്ഠകൾ ഉയരുന്നതാണ്. ബന്ധുക്കളുടെ പ്രവർത്തനങ്ങൾ എതിർപക്ഷത്തിന് തുണയേകുന്നതായി മാറിയേക്കും. വിദേശത്തു കഴിയുന്നവരുടെ ധനം വന്നുചേരാൻ വൈകുകയാൽ വീട്ടുകാര്യങ്ങളിൽ ക്ലേശത്തിനിടയുണ്ട്. കോൺട്രാക്ട് പണികളിൽ നിന്നും കിട്ടേണ്ട കുടിശിക ധനം ഭാഗികമായി ലഭിക്കുന്നതാണ്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: