/indian-express-malayalam/media/media_files/2025/10/24/mercury-mars-medam-2025-10-24-11-59-04.jpg)
Source: Freepik
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
അഷ്ടമഭാവത്തിലാണ് കുജബുധയോഗം ഭവിക്കുന്നത്. എട്ടാമെടത്തിലെ ചൊവ്വ അശുഭനും ദോഷഫലദാതാവുമാണ്. കാര്യതടസ്സം സൃഷ്ടിക്കും. അധികാര സ്ഥാനത്തുള്ളവർക്ക് വെല്ലുവിളികൾ ഉണ്ടാക്കും. എന്നാൽ എട്ടാമെടത്തിലെ ബുധൻ ഗുണഫലങ്ങൾ നൽകുന്നതാണ്. മുടങ്ങിയ വിദ്യാഭ്യാസം പൂർത്തിയാക്കാനും പുതിയ കാര്യങ്ങൾ പഠിച്ചറിയാനും അവസരങ്ങൾ വന്നെത്തുന്നതാണ്. ആശയപ്രകാശനം കൃത്യമാവും. ബന്ധുക്കളുടെ സഹായം ലഭിക്കാം.
ഉറ്റവർ തമ്മിലുള്ള പിണക്കം തീരാൻ സാധ്യതയുണ്ട്. ദുസ്സാധ്യമായ കാര്യങ്ങൾ കുജബുധയോഗത്താൽ ലഘുയത്നം കൊണ്ടുതന്നെ നേടിയെടുക്കും. ബിസിനസ്സിൽ നിന്നും സാമാന്യമായ സാമ്പത്തികം വന്നെത്തും. സഹപ്രവർത്തകർ തമ്മിലുള്ള ഏകോപനത്തിന് മുൻകൈയെടുക്കുന്നതാണ്. എതിർപ്പുകളിൽ കൂസുകയില്ല. പ്രണയാനുഭവങ്ങൾ മങ്ങാനിടയുണ്ട്. ഈ ഘട്ടത്തിൽ പുതുജോലി ലഭിക്കുക എളുപ്പമായേക്കില്ല. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ എർപ്പെടാനിടയുണ്ട്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ഇടവക്കൂറുകാർക്ക് (കാർത്തിക ഒന്നാം പാദം, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഏഴാം ഭാവത്തിലാണ് കുജ ബുധയോഗം സംഭവിക്കുന്നത്. ഗുണരാഹിത്യവും ദോഷവും പ്രഥമദൃഷ്ട്യാ ഉള്ള ഉള്ളഫലങ്ങളാകുന്നു. പ്രശ്നങ്ങൾ അഴിക്കുന്തോറും മുറുകി വരുന്നതായി അനുഭവപ്പെടും. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ തടസ്സങ്ങളുണ്ടാവുന്നതാണ്. യാത്രകൾ നിഷ്പ്രയോജനകരമായി മാറിയേക്കും. വിദേശത്തുളളവർക്ക് തൊഴിൽ പ്രശ്നങ്ങൾ അധികരിക്കാനിടയുണ്ട്.
കൂട്ടുകച്ചവടം നഷ്ടത്തിലാവാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ! തന്മൂലം പാർട്ണർഷിപ്പിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചേക്കും. ദേഹക്ലേശം, മുറിവുകൾ, ഉറക്കക്കുറവ് ഇവയ്ക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് കുജബുധയോഗത്താൽ ഗുണം കുറയുന്ന കാലമായിരിക്കും. തമ്മിൽ തമ്മിൽ കലഹങ്ങൾ വന്നേക്കാം. ദാമ്പത്യത്തെയും സ്വൈരക്കേടുകൾ ബാധിക്കുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കും. പാണ്ഡിത്യപ്രകടനം ആദരലബ്ധിക്ക് കാരണമാകുന്നതാണ്.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
കുജബുധയോഗം മിഥുനക്കൂറിൽ ജനിച്ചവർക്ക് പൂർണ്ണമായും അനുകൂലമാണ്. ആറാം ഭാവത്തിൽ സ്ഥിതി ചെയ്യുമ്പോൾ കുജൻ്റെ / ചൊവ്വയുടെ നന്മ ചെയ്യാനുള്ള കഴിവ് വളരുന്നു. ശത്രുക്കളെ അവഗണിച്ച് മുന്നേറും. കൃത്യനിഷ്ഠയോടെ കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. തൊഴിലന്വേഷിക്കുന്നവർ നിരാശപ്പെടില്ല. ഭാവിക്ക് ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും. കടം വീട്ടാനാവും, ഭാഗികമായെങ്കിലും. കിട്ടേണ്ട തുക കൈവരുന്നതുമാണ്. ധനാഗമ മാർഗങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കും.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതിവരെ
ആറാം ഭാവത്തിലെ ബുധൻ ഏകാഗ്രത വളർത്തും. പഠനം, ഗവേഷണം ഇത്യാദികളിൽ ശോഭിക്കാനാവും. കളികളിലും മത്സരങ്ങളിലും പരിശീലനം നടത്തി കഴിവുകൾ വളർത്തുന്നതാണ്. ആശയവിനിമയ ശേഷി ശ്രദ്ധേയമാവും. ബന്ധുക്കളുടെ പിണക്കം അനുരഞ്ജനത്തിലെത്തുന്നതാണ്. ഭൂമി വാങ്ങാനുള്ള ശ്രമം ഫലവത്താകും. ക്രയവിക്രയങ്ങളിൽ ലാഭം അധികരിക്കും. ശാരീരികവും മാനസികവും ആയ ആരോഗ്യം മെച്ചപ്പെടുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us