/indian-express-malayalam/media/media_files/2025/10/28/mercury-mars-meenam-2025-10-28-12-01-37.jpg)
Source: Freepik
മകരക്കൂറിന് (ഉത്രാടം 1,2,3 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
പതിനൊന്നാമെടത്തി ൽ ഗുണപ്രദന്മാരാണ് എല്ലാ ഗ്രഹങ്ങളും. ബുധനും ചൊവ്വയും മകരക്കൂറുകാർക്ക് പതിനൊന്നിലാണ് സഞ്ചരിക്കുന്നത്. അതിനാൽ കാര്യസിദ്ധി വേഗത്തിലാവും. നേട്ടങ്ങൾ തടസ്സപ്പെടുകയില്ല. കുടുംബ പ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കും. പൊതുരംഗത്തുള്ളവരുടെ ജനകീയത ഉയരുന്നതാണ്. വ്യാപാരത്തിൽ നിന്നും പണവരവ് അധികമാവും. മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ജോലി തേടുന്നവർക്ക് കഴിവിലുപരിയായ പദവികൾ ലഭിക്കുന്നതാണ്.
പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണയോടെ വിവാഹസാഫല്യം പ്രതീക്ഷിക്കാം. മക്കൾക്ക് പഠനവിജയം, വരുമാനം എന്നിവ ഉണ്ടാവുന്നതിനാൽ മാതാപിതാക്കൾ സന്തുഷ്ടരായേക്കും. ഭൂമിയുടെ വില്പനയിലെ നിയമപ്രശ്നങ്ങൾ പരിഹൃതമാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ സാധ്യതയാണ്. കലാപരിശീലനത്തിന് അവസരം സംജാതമാകും. കിടപ്പുരോഗികൾക്ക് നവചികിൽസ ഗുണകരമാവുന്നതാണ്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ)
പത്താം ഭാവത്തിലെ ബുധസഞ്ചാരം പ്രയോജനപ്രദമാണ്. എന്നാൽ കുജൻ ഗുണഹാനിക്കിടവരുത്തും. പക്ഷേ ഇവിടെ പത്താം ഭാവം ചൊവ്വയുടെ അഥവാ കുജൻ്റെ തന്നെ ഭവനമായ വൃശ്ചികം രാശിയാകയാൽ ചൊവ്വ നല്ലഫലങ്ങൾക്ക് കാരണമാകുന്നതാണ്. സസ്പെൻഷൻ പോലുള്ളവ അനുഭവിക്കുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനാവും. ഡിപ്പാർട്ടുമെൻ്റ് ടെസ്റ്റുകളിൽ വിജയം പ്രതീക്ഷിക്കാം. മേലധികാരികളുടെ പ്രോൽസാഹനം ഉണ്ടാവുന്നതാണ്. കൂട്ടുകച്ചവടത്തിലെ കലഹങ്ങൾ പരിഹൃതമായി വീണ്ടും ഐക്യത്തോടെ മുന്നേറാൻ സാധിക്കും.
പരാശ്രയത്വം മാറുന്നതിനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിന് കൂടുതൽ സാവകാശം ലഭിച്ചേക്കും. ഗൃഹനിർമ്മാണത്തിനുള്ള വായ്പ അനുവദിക്കപ്പെടും. ഭൂമിയുടെ ആധാരത്തിലെ തെറ്റുകൾ നിയമപരമായി തിരുത്താൻ സാധിക്കും. ഓൺലൈൻ വ്യാപാരം വളർച്ചയുടെ പാതയിലാവും. കുടുംബത്തിൻ്റെ പിന്തുണ സംതൃപ്തിയേകും. സാമൂഹിക ജീവിതത്തിൽ അവസരോചിതമായി ഇടപെടുന്നതിലൂടെ ആദരം നേടും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
ഒമ്പതാം ഭാവത്തിലാണ് ബുധനും കുജനും സമന്വയിക്കുന്നത്. ആയതിനാൽ ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം വരുന്നതിനിടയുണ്ട്. ഭാവാഭാവം ചിന്തിച്ചാൽ തൊഴിലിടത്തിൻ്റെ പന്ത്രണ്ടിലാണ് ബുധനും ചൊവ്വയുമെന്നതിനാൽ കർമ്മമേഖലയിൽ തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. പ്രതീക്ഷിച്ച നിയമനോത്തരവ് വൈകാം. ശുപാർശകൾ തള്ളിക്കളയാനിടയുണ്ട്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ/ ലൈസൻസ് മുതലായവ കിട്ടുക എളുപ്പമായേക്കില്ല. സുലഭവസ്തുക്കൾ കൈവരാൻ അത്യദ്ധ്വാനം ആവശ്യമാവും. ആസൂത്രണ മികവ് പാളിയതായി ആക്ഷേപമുയരും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
അയൽ തർക്കങ്ങൾ മനക്ലേശം സൃഷ്ടിച്ചേക്കും. മക്കളുടെ ജോലിക്കാര്യത്തിൽ ഉൽക്കണ്ഠകൾ ഉയരുന്നതാണ്. ബന്ധുക്കളുടെ പ്രവർത്തനങ്ങൾ എതിർപക്ഷത്തിന് തുണയേകുന്നതായി മാറിയേക്കും. വിദേശത്തു കഴിയുന്നവരുടെ ധനം വന്നുചേരാൻ വൈകുകയാൽ വീട്ടുകാര്യങ്ങളിൽ ക്ലേശത്തിനിടയുണ്ട്. കോൺട്രാക്ട് പണികളിൽ നിന്നും കിട്ടേണ്ട കുടിശിക ധനം ഭാഗികമായി ലഭിക്കുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us