scorecardresearch

ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? മകം മുതൽ തൃക്കേട്ടവരെ

Mercury Mars conjunction: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7, 10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

Mercury Mars conjunction: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7, 10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
budha kuja makam

Mercury Mars conjunction: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ?

Astrology: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7,10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഒരുമാസത്തോളം ഇവരുടെ കൂട്ടുകെട്ട് വൃശ്ചികത്തിലും തുടരുന്നതാണ്. 

Advertisment

ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹമാണ് ബുധൻ (enemy planet). എന്നാൽ ബുധന് ബന്ധുവുമല്ല, ശത്രുവുമല്ല   സമനാണ് അഥവാ Neutral ആണ് ചൊവ്വ. ഒരുവിധത്തിലുള്ള സമാനതകളും ഈ ഗ്രഹങ്ങൾക്കിടയിലില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചൊവ്വയുടെ സ്വക്ഷേത്രമാണ് വൃശ്ചികം രാശി. ആ ആനുകൂല്യം അധികം തുടരില്ല. തുലാം 19 മുതൽ/ നവംബർ 6 മുതൽ ചൊവ്വ മൗഢ്യത്തിലാവുകയാണ്. (Debilitated Stage). 

ബുധനാകട്ടെ വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ മൗഢ്യം ബാധിക്കുന്നുമില്ല. വൃശ്ചികം 1/  നവംബർ 17 മുതൽ ആദിത്യനും വൃശ്ചികം രാശിയിൽ സഞ്ചരിക്കും. നവംബർ 23 ന് ബുധൻ വക്രഗതിയായി തുലാത്തിലേക്ക് കടക്കുമ്പോൾ ഈ കൂട്ടുകെട്ടിന് താത്കാലിക വിരാമം വരുകയായി. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

നാലാമെടമായ വൃശ്ചികത്തിലാണ് ബുധനും ചൊവ്വയും ഒരുമിക്കുന്നത്. സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ചൊവ്വ മനസ്സമാധാനത്തെ നശിപ്പിക്കും. ദേഹക്ലേശത്തിനും വഴിയൊരുക്കുന്നതാണ്. സുഹൃൽബന്ധം ബാധിക്കപ്പെടാം. പുതുവാഹനം വാങ്ങാൻ ഉചിതസമയമല്ല. പ്രണയികൾക്കിടയിൽ തർക്കങ്ങളേർപ്പെടാം. വസ്തുവിൽക്കുന്ന കാര്യത്തിൽ നല്ല തീരുമാനം ഉണ്ടായേക്കും. ഗൃഹനിർമ്മാണം തുടരാൻ വായ്പ/ പരസഹായം ലഭിക്കുന്നതാണ്. നാലാമെത്തിലെ ബുധൻ വിദ്യാഭ്യാവകാര്യത്തിൽ പുരോഗതിയേകും.

Advertisment

ചൊവ്വയുടെ ക്ഷോഭശീലവും എടുത്തുചാട്ടവും ബുധൻ്റെ വിവേകശീലത്താൽ നിയന്ത്രിക്കപ്പെടും. പിണങ്ങിയ സുഹൃത്തുക്കളെ തമ്മിൽ ഇണക്കാൻ മുൻകൈയെടുക്കും. വ്യാപാര കാര്യത്തിൽ അനുഭവപ്പെട്ടുപോന്ന ആലസ്യം മാറി, ഉണർവ്വ് പ്രകടമാവുന്നതാണ്. പൂർവ്വകാല സുഹൃത്തുക്കളെ കാണാനിടവരും. സമ്മേളനങ്ങളിൽ പ്രസംഗിക്കുന്നതാണ്. സഹൃദയത്വം പുഷ്ടിപ്പെടും. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിക്കായി പരിശ്രമിച്ചാൽ തത്കാലം നിരാശയാവും ഫലം. അനുകൂല സാഹചര്യങ്ങൾ വിളിപ്പുറത്തു തന്നെയുണ്ടാവും. ക്ഷമയുണ്ടായാൽ മതി.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

കന്നിക്കൂറിന് (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

മൂന്നാം ഭാവത്തിലാണ് ബുധകുജയോഗം ഭവിക്കുന്നത്. പാപഗ്രഹങ്ങൾ മൂന്നാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഗുണദാതാക്കളായി മാറുന്നതാണ്. ചൊവ്വ വലിയ നേട്ടങ്ങൾ സമ്മാനിക്കും കന്നിക്കൂറുകാർക്ക് വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ. സഹോദരരുമായുള്ള അവകാശ തർക്കങ്ങൾ പറഞ്ഞുതീർക്കുന്നതാണ്. സാഹസികമായി ചിലതൊക്കെ നേടിയെടുക്കും. ഔദ്യോഗികമായി സുഗമത ഉദയം ചെയ്യുന്നതാണ്.

പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ഉയർച്ച പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐക്യം പുലരും. വാടകവീടിന് പുതിയ താമസക്കാരെ ലഭിക്കുന്നതാണ്. ബുധൻ മൂന്നാമെടത്തിൽ ഉള്ളതിനാൽ ഗവേഷണം, ശാസ്ത്രീയ പഠനം, കലാഭ്യാസം തുടങ്ങിയവയിൽ തടസ്സങ്ങളേർപ്പെടും. ദുർവാക്കുകൾ പറയാനോ കേൾക്കാനോ സാധ്യതയുണ്ട്. സംഘടനയിൽ ഏകോപനം ക്ലേശപ്രദമാവാം. ബന്ധുക്കളുടെ  സഹകരണം കുറയുന്നതാണ്. ബുദ്ധിപരമായ തീരുമാനങ്ങൾക്കു പകരം വൈകാരിക സമീപനങ്ങൾ കൈക്കൊള്ളുവാനിടയുണ്ട്.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3  പാദങ്ങൾ)

ജന്മരാശിയുടെ രണ്ടാംകൂറിലാണ് ചൊവ്വയും ബുധനും സഞ്ചരിക്കുന്നത്. ബുധൻ്റെ സ്ഥിതിയാൽ വചോവിലാസം ശ്രദ്ധേയമാകും. പണ്ഡിതോചിതമായി സംസാരിക്കും. എന്നാൽ വാക്സ്ഥാനത്ത് ചൊവ്വയും സഞ്ചരിക്കുകയാൽ പരുഷവാക്കുകൾ പറയാനും മടിക്കില്ല. ധനവരവ് സുഗമമാവുന്നതാണ്. എന്നാൽ ചെലവേറാനും സാധ്യത കാണുന്നു. ആശുപത്രിച്ചെലവുകൾ ഉണ്ടായേക്കാം.

കടം വാങ്ങിയ തുക കൊടുക്കാൻ നിർബന്ധിതരാവും. വസ്തു/ കെട്ടിടം ഇവയിൽ നിന്നുള്ള വരുമാനം കൈവരുന്നതാണ്. വിദ്യാർത്ഥികൾ പരീക്ഷകളിൽ ശോഭിക്കും. ജോലി തേടുന്നവർ അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ്. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ട സ്ഥിതി സംജാതമാകും. പ്രണയികൾ കലഹിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം വന്നെത്തും. എന്നാൽ അനുരഞ്ജനത്തിന് സന്നദ്ധത തയ്യാറാകണം. ബിസിനസ്സ് യാത്രകൾ വിജയിക്കും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ജന്മരാശിയിലാണ് ബുധനും ചൊവ്വയും ഇണങ്ങുന്നത്. പാപഗ്രഹം - ചൊവ്വ- ജന്മരാശിയിലൂടെ സഞ്ചരിക്കുമ്പോൾ പലതരം പ്രശ്നങ്ങളെ ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ബുധനും ജന്മരാശിയിൽ അനുകൂലനല്ല. സമ്മർദ്ദങ്ങൾ ആവർത്തിക്കുന്നതായിരിക്കും. ഏകാഗ്രത നഷ്ടപ്പെടുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ അധികരിച്ചേക്കും. ബിസിനസ്സിൽ വരുമാനം കുറയാം. വലിയ തോതിൽ മുതൽമുടക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ വേള ഉചിതമല്ല.

യാത്രകളിൽ കളവ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ദുഷ്കീർത്തിക്ക് കാരണമാകുന്നതാണ്. സുഹൃത്തുക്കൾ  നിസ്സാരകാരണത്താൽ വിരോധിക്കാം. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ കാട്ടണം. ഗൃഹനിർമ്മാണത്തിന് സഹായം നൽകാമെന്നേറ്റവർ പിൻവാങ്ങാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യം കുറയാനിടയുണ്ട്. പ്രണയിക്കുന്നവർ ആത്മാർത്ഥതയില്ലായ്മ ശങ്കിക്കും. 

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: