scorecardresearch

കർക്കടകക്കൂറുകാർക്ക് തൊഴിൽ വിരക്തി, ചിങ്ങക്കൂറുകാർ ഗൃഹനിർമ്മാണം തുടരും, കന്നിക്കൂറുകാർക്ക് കുടുംബത്തിൽ ഐക്യം

Mercury Mars conjunction 2025: ബുധകുജയോഗം തുടരുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം/ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

Mercury Mars conjunction 2025: ബുധകുജയോഗം തുടരുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം/ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

author-image
S. Sreenivas Iyer
New Update
Mercury Mars horoscope kanni

Source: Freepik

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

ചൊവ്വയും ബുധനും അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ക്ലേശഫലങ്ങൾക്കാവും മുൻതൂക്കം വരിക. ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തവർ എന്ന ആക്ഷേപത്തിന് ശരവ്യരാവും. സർക്കാർ കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തിക്ക് ആവർത്തനശ്രമം വേണ്ടിവരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പരാങ്മുഖത്വം വരാം. ചെയ്യുന്ന പ്രവർത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ശീലം പെരുകും. 

Advertisment

ചെയ്തുവരുന്ന തൊഴിലിൽ വിരക്തി ഏർപ്പെടും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഫലസിദ്ധി വൈകാം. രോഗചികിൽസക്കായി പണച്ചെലവേറുന്നതല്ലാതെ ഭേദം ഉണ്ടാവണമെന്നില്ല. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ ഉണ്ടാവും.  പൂർവ്വികസ്വത്ത് സംബന്ധിച്ച തർക്കങ്ങൾ തുടരപ്പെടുന്നതായിരിക്കും. പ്രണയശൈഥില്യത്തിന് സാധ്യത കാണുന്നു. ചെറുകിട സംരംഭങ്ങളിൽ നിന്നും കമ്മീഷനിലൂടെയും ധനാഗമം പ്രതീക്ഷിക്കാം.

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

നാലാമെടമായ വൃശ്ചികത്തിലാണ് ബുധനും ചൊവ്വയും ഒരുമിക്കുന്നത്. സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ചൊവ്വ മനസ്സമാധാനത്തെ നശിപ്പിക്കും. ദേഹക്ലേശത്തിനും വഴിയൊരുക്കുന്നതാണ്. സുഹൃൽബന്ധം ബാധിക്കപ്പെടാം. പുതുവാഹനം വാങ്ങാൻ ഉചിതസമയമല്ല. പ്രണയികൾക്കിടയിൽ തർക്കങ്ങളേർപ്പെടാം. വസ്തുവിൽക്കുന്ന കാര്യത്തിൽ നല്ല തീരുമാനം ഉണ്ടായേക്കും. ഗൃഹനിർമ്മാണം തുടരാൻ വായ്പ/ പരസഹായം ലഭിക്കുന്നതാണ്. നാലാമെത്തിലെ ബുധൻ വിദ്യാഭ്യാവകാര്യത്തിൽ പുരോഗതിയേകും. 

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ചൊവ്വയുടെ ക്ഷോഭശീലവും എടുത്തുചാട്ടവും ബുധൻ്റെ വിവേകശീലത്താൽ നിയന്ത്രിക്കപ്പെടും. പിണങ്ങിയ സുഹൃത്തുക്കളെ തമ്മിൽ ഇണക്കാൻ മുൻകൈയെടുക്കും. വ്യാപാര കാര്യത്തിൽ അനുഭവപ്പെട്ടുപോന്ന ആലസ്യം മാറി, ഉണർവ്വ് പ്രകടമാവുന്നതാണ്. പൂർവ്വകാല സുഹൃത്തുക്കളെ കാണാനിടവരും. സമ്മേളനങ്ങളിൽ പ്രസംഗിക്കുന്നതാണ്. സഹൃദയത്വം പുഷ്ടിപ്പെടും. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിക്കായി പരിശ്രമിച്ചാൽ തത്കാലം നിരാശയാവും ഫലം. അനുകൂല സാഹചര്യങ്ങൾ വിളിപ്പുറത്തു തന്നെയുണ്ടാവും. ക്ഷമയുണ്ടായാൽ മതി.

Advertisment

Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതിവരെ

കന്നിക്കൂറിന് (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

മൂന്നാം ഭാവത്തിലാണ് ബുധകുജയോഗം ഭവിക്കുന്നത്. പാപഗ്രഹങ്ങൾ മൂന്നാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഗുണദാതാക്കളായി മാറുന്നതാണ്. ചൊവ്വ വലിയ നേട്ടങ്ങൾ സമ്മാനിക്കും കന്നിക്കൂറുകാർക്ക് വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ. സഹോദരരുമായുള്ള അവകാശ തർക്കങ്ങൾ പറഞ്ഞുതീർക്കുന്നതാണ്. സാഹസികമായി ചിലതൊക്കെ നേടിയെടുക്കും. ഔദ്യോഗികമായി സുഗമത ഉദയം ചെയ്യുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ഉയർച്ച പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐക്യം പുലരും. 

വാടകവീടിന് പുതിയ താമസക്കാരെ ലഭിക്കുന്നതാണ്. ബുധൻ മൂന്നാമെടത്തിൽ ഉള്ളതിനാൽ ഗവേഷണം, ശാസ്ത്രീയ പഠനം, കലാഭ്യാസം തുടങ്ങിയവയിൽ തടസ്സങ്ങളേർപ്പെടും. ദുർവാക്കുകൾ പറയാനോ കേൾക്കാനോ സാധ്യതയുണ്ട്. സംഘടനയിൽ ഏകോപനം ക്ലേശപ്രദമാവാം. ബന്ധുക്കളുടെ  സഹകരണം കുറയുന്നതാണ്. ബുദ്ധിപരമായ തീരുമാനങ്ങൾക്കു പകരം വൈകാരിക സമീപനങ്ങൾ കൈക്കൊള്ളുവാനിടയുണ്ട്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: